സമ്പൂർണ്ണ വാരഫലം 2024 ജൂൺ 09 മുതൽ ജൂൺ 15 വരെയുള്ള (1199 ഇടവം 26 – മിഥുനം 01 വരെ) ഭാഗം 1 ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 - കന്നി രാശി മുതൽ മീനം രാശി വരെ)
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം 2024 ജൂൺ 09 മുതൽ ജൂൺ 15 വരെയുള്ള (1199 ഇടവം 26 – മിഥുനം 01 വരെ) ഭാഗം 1 ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – കന്നി രാശി മുതൽ മീനം രാശി വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 06:53 am IST
FacebookTwitterWhatsAppTelegram

വാര, മാസ, ഫലങ്ങൾ കണക്കാക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഈ പ്രവചനം ഒരു സാമാന്യ സൂചന മാത്രമാണെന്ന് ഓർക്കുക. ജനന സമയം, സ്ഥലം, അങ്ങനെ പലതിനെയും അടിസ്ഥാനപ്പെടുത്തി ഓരോ വ്യക്തിയുടെയും ജന്മകാല ഗ്രഹനില, യോഗങ്ങൾ, ദശാപഹാരങ്ങൾ എന്നിവ വ്യത്യസ്തമായിരിക്കും. അതിനാൽ, ഈ പൊതു പ്രവചനം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നില്ല. ജന്മഗ്രഹനില അനുസരിച്ച് കൂടുതൽ കൃത്യമായ ജാതക വിശകലനത്തിലൂടെ, നിങ്ങളുടെ ജീവിതത്തിലെ നല്ല സമയങ്ങളും മോശം സമയങ്ങളും നിർണ്ണയിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും സാധിക്കും. നല്ല സമയത്തിന്റെ ഗുണഫലങ്ങൾ മികച്ച രീതിയിൽ തന്നെ അനുഭവവേദ്യമാക്കാനും മോശം സമയം അതിജീവിക്കാനും ജാതക നിരൂപണം നടത്തുകയും ദശാനാഥനെ, ഗ്രഹങ്ങളെ ഒക്കെ പ്രീതിപ്പെടുത്തുകയും ചെയ്യാം. പൊതു പരിഹാരങ്ങൾ നടത്തുന്നതിനേക്കാൾ അവരവരുടെ ജാതക നിർണയം നടത്തി രാശിക്ക് അനുസരിച്ചു പരിഹാരങ്ങൾ നടത്തുന്നതായിരിക്കും ഉചിതം.

കന്നി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

ഈ വാരം വിവിധ അനുഭവങ്ങളാൽ നിറഞ്ഞ ഒരു സമയമായിരിക്കും. ജീവിതത്തിലെ വിവിധ മേഖലയിലെ നേട്ടങ്ങൾക്കും നഷ്ടങ്ങൾക്കും സാധ്യതയുള്ള വാരമാണ്. സാമ്പത്തിക രംഗത്ത് ചില നേട്ടങ്ങൾ കൈവരിച്ചേക്കാമെങ്കിലും, ചില നഷ്ടങ്ങളും നേരിടേണ്ടി വരാം. ഷെയർ മാർക്കറ്റിങ്, റിയൽ എസ്റ്റേറ്റ്, ചൂതുകളി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വൻ ശ്രദ്ധ ആവശ്യമുണ്ട്, വലിയ ചില നഷ്ടങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ലാഭം പ്രതീക്ഷിച്ചു വലിയ റിസ്കുകൾ എടുത്താൽ ഒരുപക്ഷെ അവ വലിയ നഷ്ടമായി മാറിയേക്കും. എല്ലാരീതിയിൽ ഉള്ള സാഹചര്യവും അഭിമുഖീകരിക്കാൻ മാനസികമായി സജ്ജരാകണം.

എന്നാൽ ബന്ധുജനസമാഗമത്തിനും വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങൾക്കും ഈ വാരം മികച്ചതാണ്. അവിവാഹിതരുടെ വിവാഹ സ്വപ്നം പൂവണിയാൻ സാധ്യത ഉണ്ട്. ബന്ധുജനസമാഗമം മൂലം സന്തോഷകരമായ നിമിഷങ്ങൾ ഉണ്ടാകും. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗുണദോഷങ്ങളുള്ള, വലിയ കഠിനമായ അനുഭവങ്ങൾ ഉണ്ടായേക്കാം, അതിനാൽ ആലോചനപൂർവ്വം, യുക്തിപൂർവം, സന്തുലിതമായി മുന്നോട്ട് പോകുന്നത് ഏറെ പ്രാധാന്യമാണ്. സ്ത്രീകളുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ജീവിതകാലത്തേക്കുള്ള പാഠങ്ങളാകാനും സാധ്യതയുണ്ട്. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടാനും, അവരോടൊപ്പം സന്തോഷകരമായ യാത്രകൾക്കും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും പുണ്യതീര്ഥങ്ങളിൽ മുങ്ങാനും ഈ വാരം അവസരം നൽകും. ഈ സാഹചര്യങ്ങൾ നിങ്ങളെ സന്തോഷവാന്മാരാക്കും. നഷ്ടങ്ങൾക്കും നേട്ടങ്ങൾക്കും ഒരുപോലെ തയ്യാറായിരുന്നാൽ ഈ വാരം നിങ്ങളിൽ മികച്ച അനുഭവങ്ങൾ പകർന്നുതരും.

കന്നിക്കൂറിലുള്ള ഉത്രം നക്ഷത്രക്കാർ വെള്ളിയാഴ്ചയും, അത്തം, ചിത്തിര നക്ഷത്രക്കാർ വ്യാഴാഴ്ചയും , വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ചും ജൂൺ 14 (വെള്ളിയാഴ്ച) ഉത്രം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, ആചാരാനുഷ്ടാനങ്ങളോടെ ക്ഷേത്രദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തുന്നത് പൊതുവിൽ നല്ല ഫലങ്ങൾ ലഭിക്കാൻ ഉചിതമാകുന്നു.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖം ആദ്യ 3/4 ഭാഗം)

ഈ വാരം മാനസികവും ശാരീരികവും സാമ്പത്തികവും ആയ നിരവധി ശുഭപ്രതീക്ഷകൾ നൽകുന്ന അനുഭവങ്ങൾ കൈവരിക്കാൻ സാധ്യതയുണ്ട്. വളരെക്കാലമായി അനുഭവിച്ചിരുന്ന സാമ്പത്തിക പ്രതിസന്ധി മാറി, പുതുകാൽവെയ്പുകളോടെ മുന്നോട്ടുപോകാൻ കഴിയും. സാമ്പത്തികമായ മേന്മ കൈവരിക്കാനും പുതുവഴികൾ കണ്ടെത്താനും അനുകൂല സാഹചര്യങ്ങൾ തുറന്നുവരും. വളരെക്കാലമായി കാണാതിരുന്ന ഒരു പ്രിയ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ പുനർസമാഗമം, നിങ്ങളുടെ ജീവിതഗതിയെ മാറ്റിമറിക്കുന്ന ഒരു സംഭവമാകും. അത്തരമൊരു ബന്ധം പുതുക്കൽ നിങ്ങളുടെ മാനസിക ആനന്ദത്തിനും ആത്മാഭിമാനത്തിനും വലിയൊരു പ്രേരക ശക്തിയായി മാറും.

ജീവിതത്തിൽ വാഹന ഭാഗ്യവും പുതിയ വീടിന്റെ യോഗവും വർധിക്കും. പുതിയ ആടയാഭരണങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ സ്വന്തമാക്കുന്നതിനുള്ള അവസരങ്ങളും ഭാഗ്യത്തിൽ വരും. ഈ മാറ്റങ്ങൾ ജീവിതത്തെ സജീവമാക്കും. വിദേശയാത്രകളുടെ സാധ്യതയും ഈ വാരത്തിൽ ഉണ്ടാകാം. ഈ യാത്രകൾ വിജയകരമായി ഭവിച്ചു പുതിയ അനുഭവങ്ങളും സാമ്പത്തിക ലാഭവും ലഭിക്കാനിടയുണ്ട്. തൊഴിൽ രംഗത്ത് നേരിടുന്ന മന്ദത മാറി, പുതിയ അവസരങ്ങൾ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടും. പുതുതായി ലഭിക്കുന്ന ഈ അവസരങ്ങൾ പുതിയ ഉണർവും ആത്മവിശ്വാസവും നൽകും.

സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ശമ്പള വർധനവോടൊപ്പം പ്രമോഷന്റെ സാധ്യതയും ഉള്ളതായി കാണാം. അപ്രതീക്ഷിതമായ യാത്രകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, ഈ യാത്രകളിലൂടെ ധനലാഭം ഉണ്ടാകും. സമ്പൂർണമായി ഈ വാരം ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയ്‌ക്കും. പുതിയ അനുഭവങ്ങളിലൂടെ ജീവിതം മനോഹരമാക്കാനും നേട്ടങ്ങൾ കൈവരിക്കാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടും.

തുലാക്കൂറിലുള്ള ചിത്തിര, ചോതി, വിശാഖം നക്ഷത്രക്കാർ യഥാക്രമം വ്യാഴാഴ്ച, ശനിയാഴ്ച, ഞായറാഴ്ച ദിവസം വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

ഈ വാരം സാമ്പത്തിക, മാനസിക, ശാരീരിക തുടങ്ങി എല്ലാത്തരത്തിലും നിങ്ങളെ സന്തോഷത്തിലേക്ക് നയിക്കും. വാരത്തിന്റെ തുടക്കത്തിൽ ചില വിട്ടുവീഴ്ചകൾ ആവശ്യമായ സാഹചര്യങ്ങൾ ഉണ്ടാകാമെങ്കിലും, കാര്യങ്ങൾ പതുക്കെ മെച്ചപ്പെടുകയും തൃപ്തികരമായ മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്യും. ജാമ്യം നിൽക്കുകയോ കടം കൊടുക്കുകയോ ചെയ്യുന്നതിൽ നിന്ന് പിന്നാക്കം നിൽക്കുന്നത് ഭാവിയിൽ നല്ല ഫലങ്ങൾ നൽകും. അല്ലാത്തപക്ഷം അടുത്ത നാളുകളിൽ തന്നെ വലിയ ചതി വഞ്ചന ഒക്കെയും തിരിച്ചറിയും.

ശത്രുക്കൾ തുടർച്ചയായി ഉപദ്രവിക്കാൻ ശ്രമിച്ചാലും, ആ പ്രശ്നങ്ങൾ ഒടുവിൽ “ഉർവശി ശാപം ഉപകാരമായി” എന്ന പോലെ ഗുണകരമായ അനുഭവങ്ങളായി മാറും എന്ന് തിരിച്ചറിയുക. ആമാശയവും ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഈ വാരം പ്രത്യേക ശ്രദ്ധ വേണം. ആരോഗ്യത്തെ സംബന്ധിച്ചുള്ള ജാഗ്രത പരമാവധി പാലിക്കുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും വേണം, ആശുപത്രിവാസം ഒഴിവാക്കാൻ പരിശ്രമിക്കുക. ശസ്ത്രക്രിയകൾ പോലെയുള്ളവ മാറ്റിവയ്‌ക്കാൻ കഴിയുന്നതാണെങ്കിൽ അങ്ങനെ ചെയുക. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുടെ ചില ആരോപണങ്ങൾ നേരിടേണ്ടി വരാം. ഇത് അൽപ്പനേരത്തേക്ക് സമ്മർദ്ദം സൃഷ്ടിച്ചാലും, ഈ ആരോപണങ്ങൾ ഒക്കെയും തൽക്കാലികവും കാമ്പില്ലാത്തതും യാഥാർത്ഥ്യത്തിന്റേതല്ലെന്നും തെളിയുകയും ചെയ്യും. ഇത്തരത്തിലുള്ള പ്രശ്നങ്ങളെയും ആരോപണങ്ങളെയും ശാന്തമായി യുക്തിപൂർവം കൈകാര്യം ചെയ്യുക.

ഈ വാരത്തിൽ വിദേശയാത്രകൾ, സാമ്പത്തിക നേട്ടങ്ങൾ, ശത്രുക്കളുടെ പരാജയം, ഉയർന്ന കീർത്തി തുടങ്ങി സകലതിലും വിജയം കൈവരുന്ന അപ്പൂർവം സംയോഗം ആണ്. ഇവ വാരത്തിന്റെ അവസാനത്തിൽ അനുഭവപ്പെടും.

വൃശ്ചികക്കൂറിലുള്ള അനിഴം നക്ഷത്രക്കാർ തിങ്കളാഴ്ചയും വിശാഖം, തൃക്കേട്ട നക്ഷത്രക്കാർ ഞായറാഴ്ചയും വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.

 

ഇതും വായിക്കുക

സമ്പൂർണ്ണ വാരഫലം 2024 ജൂൺ 09 മുതൽ ജൂൺ 15 വരെയുള്ള (1199 ഇടവം 26 – മിഥുനം 01 വരെ) ഭാഗം 1 ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – മേടം രാശി മുതൽ ചിങ്ങം രാശി വരെ)……

 

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

ഈ വാരം ഗുണദോഷങ്ങളാൽ സമ്പുഷ്ടമായിരിക്കും. ജോലി സംബന്ധമായി ധാരാളം വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരും. ആശങ്കവേണ്ട, ഈ വെല്ലുവിളികൾ നിങ്ങളെ മെച്ചപ്പെടാൻ സഹായിക്കുന്ന പാഠങ്ങളായിരിക്കും. ആരുടെയെങ്കിലും കൈയിൽ നിന്നു ഭക്ഷണം വാങ്ങി കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുക, ഭക്ഷ്യവിഷബാധ ഏൽക്കാൻ സാധ്യതയുണ്ട്. ആരോഗ്യപരമായ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുക, എന്തെങ്കിലും അസ്വാസ്ഥ്യങ്ങൾ ഉള്ളപക്ഷം, പ്രഥമ ചികിത്സ നേടുക.

ഏറ്റവും വിശ്വസിക്കുന്നവരിൽ നിന്നും ചതിയുണ്ടാകാം, അതിനാൽ വിശ്വാസത്തിന് സമാനമായി ജാഗ്രതയും പാലിക്കുക. സംസാരത്തിൽ മിതത്വം പാലിക്കുന്നത് അനിവാര്യമാണ്. മിതത്വം പാലിക്കാത്ത പക്ഷം, അത് വിവാദങ്ങളിലേക്ക് വഴിമാറിപോകുകയും, കൈവിട്ടുപോകുകയും ചെയ്യാം. നിർബന്ധബുദ്ധിയും പിടിവാശിയും കുറയ്‌ക്കാൻ ശ്രമിക്കുക, ഇല്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടി വരും. നിയമപരമായ പ്രശ്നങ്ങളിൽ ചില പുതിയ കേസുകൾ ഉയർന്നേക്കാം, അതിനാൽ നിയമപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുക. കൃത്യമായ ജീവിതശൈലി പിന്തുടർന്ന്, ആരോഗ്യസംരക്ഷണത്തിലേക്ക് കൂടുതൽ ശ്രദ്ധ നൽകുക. എന്തെങ്കിലും അസ്വസ്ഥതകളുണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ തേടുക.

വാരത്തിന്റെ അവസാനം, തൊഴിലിൽ വിജയം പ്രതീക്ഷിക്കാം. നേരിടുന്ന വെല്ലുവിളികളെ മറികടന്ന് ഉയർന്ന വിജയനിലയിൽ എത്താം. സാമ്പത്തിക ലാഭവും ഉണ്ടാകും, അതിനാൽ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കൂടാതെ, ഭക്ഷണസുഖവും അനുഭവപ്പെടും. മൊത്തത്തിൽ, ഈ വാരം നിങ്ങളെ വിവിധ അനുഭവങ്ങൾകൊണ്ട് സമൃദ്ധമായയിരിക്കും. വെല്ലുവിളികളെ മാനസികശക്തിയും ധൈര്യവും കൊണ്ട് നേരിടുക, നിങ്ങൾക്ക് മനോഹരവും വിജയകരവുമായ അനുഭവങ്ങൾ നേടാൻ കഴിയും.

ധനുക്കൂറിലുള്ള മൂലം, പൂരാടം, ഉത്രാടം നക്ഷത്രക്കാർ യഥാക്രമം ബുധനാഴ്ച, വ്യാഴാഴ്ച, വെള്ളിയാഴ്ച ദിവസം വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

ഈ വാരം പ്രേമകാര്യങ്ങളിൽ നിങ്ങൾക്ക് മികച്ച പുരോഗതി ഉണ്ടായേക്കാം. ആദ്യം എതിർത്ത മാതാപിതാക്കളുടെ അനുകൂലമായ ഇടപെടലുകൾ കാരണം ബന്ധം കൂടുതൽ ശക്തമായിത്തീരും. അവരുടെ പിന്തുണ വലിയ ആശ്വാസവും ആത്മവിശ്വാസവും നൽകും. എന്നാൽ, ആരോഗ്യപരമായി നല്ല പോലെ മുൻകരുതലുകൾ സ്വീകരികേണ്ടതുണ്ട്, പ്രത്യേകിച്ച് അർശസ്സ്, അലർജി പോലുള്ള രോഗങ്ങൾ ബാധിച്ചവർ. ഈ അസുഖങ്ങൾ കൂടുതൽ ഗുരുതരമാകാനും, ശസ്ത്രക്രിയ വരെ ആവശ്യമാകുന്നതിനാൽ, വളരെ ശ്രദ്ധ പുലർത്തുക.

വസ്തു സംബന്ധമായ കേസുകളിൽ ഉള്ളവർക്ക് ഇതൊരു ജാഗ്രത ആവശ്യമുള്ള സമയമാണ്. തിക്താനുഭവങ്ങൾ ഒഴിവാക്കാൻ നിയമപരമായ കാര്യങ്ങളിൽ കൂടുതൽ സൂക്ഷിക്കണം. വിശ്വസിച്ചും ഉപകാരം ചെയ്തും വരുന്ന ചില ആളുകൾ തിക്താനുഭവങ്ങൾ നൽകാനും നിങ്ങളെ കുറ്റപ്പെടുത്താനും സാധ്യതയുള്ളതിനാൽ, കൂടുതൽ ജാഗ്രത പാലിക്കുക. വിവേചനമില്ലാതെ നടത്തുന്ന ചില പ്രവർത്തനങ്ങൾ, മറ്റുള്ളവരുടെ മുന്നിൽ നിങ്ങളെ അപമാനിതനാക്കാനിടയാക്കും. അതിനാൽ, ഓരോ നീക്കവും മുൻകൂട്ടി ആലോചിച്ച്, സൂക്ഷ്മതയോടെ പ്രവർത്തിക്കുക. വാരം അവസാനം, കാര്യങ്ങൾ അനുകൂലമായി മാറും. പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തുകയും, സാമ്പത്തിക നേട്ടങ്ങൾ അനുഭവപ്പെടുകയും ചെയ്യും. ഇതൊക്കെത്തന്നെയും ജീവിതത്തെ കൂടുതൽ സമൃദ്ധമാക്കുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും.

വിജയങ്ങളും വെല്ലുവിളികളും സമന്വയിപ്പിക്കുന്ന ഈ വാരം, നിങ്ങളുടെ ആഗ്രഹങ്ങൾക്കും ലക്ഷ്യങ്ങൾക്കും പുതിയ ദിശ നൽകും. ബുദ്ധിമുട്ടുകളെ മാനസിക ശക്തിയും ധൈര്യവും കൊണ്ട് നേരിട്ട്, ശാന്തമായ മനസ്സോടെ പ്രവർത്തിച്ചാൽ, നിങ്ങൾക്ക് മികച്ച അനുഭവങ്ങളും നേട്ടങ്ങളും നേടാം.

മകരക്കൂറിലുള്ള ഉത്രാടം നക്ഷത്രക്കാർ വെള്ളിയാഴ്ചയും തിരുവോണം, അവിട്ടം നക്ഷത്രക്കാർ വ്യാഴാഴ്ചയും വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

ഈ വാരം ഗുണകരമായ അനുഭവങ്ങൾ കൊണ്ട് സമ്പുഷ്ടമായിരിക്കും, പ്രത്യേകിച്ച് ദാമ്പത്യകാര്യങ്ങളിൽ വളരെ മികച്ച കാലഘട്ടം എന്ന് പറയാം. അവിവാഹിതർക്കായി ഏറെ പ്രതീക്ഷയും സന്തോഷവും നിറഞ്ഞ പുതിയ അവസരങ്ങൾ തുറന്നുവരും. ദമ്പതികൾക്ക് അവരുടെ ബന്ധം കൂടുതൽ പരസ്പര വിശ്വാസത്തോടെ സംയുക്തമാക്കാനുള്ള മികച്ച അവസരമാണിത്. അകന്നു കഴിയുന്ന ഡിവോഴ്സ് ചെയ്യാൻ ആലോചിക്കുന്ന ദമ്പതികൾക്ക് പോലും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ഒരുമിച്ചുചേരാനുള്ള ഒരു ശ്രമം നടത്താൻ ഏറ്റവും അനുയോജ്യമായ സമയമാണ്.

സാമ്പത്തിക വിഷയങ്ങളിൽ പരസ്പരം പിണങ്ങി നിന്നവർ വിട്ടുവീഴ്ചമനോഭാവത്തോടെ അവരുടെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനും പുതുതായി ബന്ധം കെട്ടിപ്പടുക്കാനും അവസരം ലഭിക്കും. പ്രതീക്ഷയില്ലാത്തവർക്കും പോലും ഈ കാലയളവിൽ പുനഃസ്ഥാപന ശ്രമങ്ങൾ പരിഹാരങ്ങൾ ഒക്കെ തുടങ്ങിവച്ചാൽ വിജയകരമാകും. പ്രണയം തുറന്നു പറയാനും, പ്രണയബന്ധങ്ങൾ വീട്ടിൽ അവതരിപ്പിക്കാനും വളരെ നല്ല സമയമാണ്. വ്യാപാരികൾക്ക്, പുതിയ ബിസിനസ്സ് അവസരങ്ങൾ ലഭിക്കാൻ ഏറെ സാധ്യതയുണ്ട്. ഇവർക്ക് പുതിയ പങ്കാളികളെ കണ്ടെത്താനും, അവരുടെ ബിസിനസ്സ് വികസിപ്പിക്കാനുമുള്ള സാധ്യതകളും വർദ്ധിച്ചിരിക്കുന്നു. തൊഴിൽ മേഖലയിലും വലിയ അനുകൂലതകൾ പ്രതീക്ഷിക്കാം. പുതിയ തൊഴിൽ അവസരങ്ങൾ, മികച്ച ജോലി പ്രോത്സാഹനങ്ങൾ, കൂടുതൽ സാമ്പത്തിക നേട്ടങ്ങൾ എന്നിവ ഈ വാരത്തിന്റെ ഭാഗമായി പ്രതീക്ഷിക്കാം. രുചികരമായ ഇഷ്ടഭക്ഷണങ്ങൾ ലഭിച്ച് ഭക്ഷണസുഖവും അനുഭവപ്പെടും.

വളരെക്കാലമായി അകന്നു ശത്രുതയിൽ കഴിയുന്ന സുഹൃത്തുക്കൾ തമ്മിൽ പുനഃസഖ്യവും അനുരഞ്ജനവും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇവർ തമ്മിൽ രണ്ടുപേരുടെയും നന്മയ്‌ക്ക് വേണ്ടിയുള്ള ധാരണകൾക്ക് ഈ സമയം അനുയോജ്യമാണ്. മാതാപിതാക്കൾക്ക്, മക്കളുടെ വിജയങ്ങൾകൊണ്ടും നല്ല പ്രവൃത്തികളുകൊണ്ടും ഗുണഫലങ്ങൾ അനുഭവപ്പെടും. മൊത്തത്തിൽ, ഈ വാരം നിരവധി ശുഭപ്രതീക്ഷകളും അനുഭവങ്ങളും നിറഞ്ഞ കാലയളവായിരിക്കും.

കുംഭക്കൂറിലുള്ള അവിട്ടം, ചതയം, പൂരുരുട്ടാതി നക്ഷത്രക്കാർ യഥാക്രമം വ്യാഴാഴ്ച, ശനിയാഴ്ച, ഞായറാഴ്ച ദിവസം വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

ഈ വാരം തൊഴിൽ സംബന്ധമായ ചില ക്ലേശങ്ങൾ ഉണ്ടായേക്കാം, എന്നാൽ തൊഴിൽ നിർവഹണത്തിൽ നീതി പുലർത്തി പ്രവർത്തിക്കുന്നത് പുതിയ അവസരങ്ങൾ തുറന്നുകിട്ടും. മാനസിക സമ്മർദ്ദം കൂടാനും സഞ്ചാര ശീലങ്ങൾ വർധിക്കാനുമുള്ള സാധ്യതകളുള്ള മേഖലകളിലേക്ക് സ്ഥാനമാറ്റം സംഭവിക്കാം. വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് യാത്രകൾക്കിടെ കൂടുതൽ ജാഗ്രത പുലർത്തുക, അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത ഉണ്ട്. എങ്കിലും, ശത്രുക്കളിൽ നിന്ന് വിജയവും സാമ്പത്തിക ഉന്നതിയും നേടാൻ ഈ വാരം വളരെ അനുയോജ്യമായിരിക്കും. കീർത്തി ഉയരുകയും, ദാമ്പത്യ ഐക്യം വർധിക്കുകയും ചെയ്യും. അതിനാൽ, കുടുംബബന്ധങ്ങൾ മെച്ചപ്പെടാൻ ഈ സമയം സഹായകരമാകും.

സന്താനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ അല്ലെങ്കിൽ അവരുടെ ദുരിതങ്ങൾ കാരണമായ മാനസിക പീഡകൾ നേരിടാൻ സാധ്യതയുണ്ട്. ഇവരിൽ കൂടുതൽ ശ്രദ്ധയും പരിചരണമൊക്കെ നൽകുന്നത് ആവശ്യമാണ്. വളരെ കാലമായി ബിസിനസ് ചെയ്യുന്നവർക്ക് അവരുടെ സാമ്പത്തിക ബാധ്യതകൾ തീർപ്പാക്കാൻ ഈ സമയം സഹായകരമായിരിക്കും. സാമ്പത്തിക ഉത്തരവാദിത്വങ്ങളെ അഭിമുഖീകരിക്കാൻ കഴിയുന്നതാണ്. വേണ്ടപ്പെട്ടവരുടെ വിവാഹകാര്യങ്ങളിൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കാൻ ഈ സമയം അനുയോജ്യമായിരിക്കും. അവരുടെ ജീവിതത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാനും സന്തോഷം പകർന്നുനൽകാനും ഇത് സഹായകരമാകും. തന്റേതല്ലാത്ത ചില വിവാദ വിഷയങ്ങളിൽ പെടാൻ സാധ്യതയുള്ളതുകൊണ്ടു ജാഗ്രതയും ദീർഘദൃഷ്‌ട്രിയും പുലർത്തുക. എന്നാൽ, വിശ്വാസത്തോടെ ഈശ്വരധീനതയിൽ, അനുകൂലതകൾ കണ്ടെത്താനും പ്രശ്നങ്ങളെ മറികടക്കാനും കഴിയും.

മൊത്തത്തിൽ, ഈ വാരം ഉത്തേജകവും വ്യത്യസ്ത അനുഭവങ്ങൾ നിറഞ്ഞതുമായിരിക്കും. തൊഴിൽ ക്ലേശങ്ങൾക്കിടയിലും, ആത്മവിശ്വാസത്തോടെ നീതി പുലർത്തി പ്രവർത്തിക്കുന്നത് പുതിയ അവസരങ്ങൾക്ക് വാതിൽ തുറക്കുമെന്ന് കരുതാം.

മീനക്കൂറിലുള്ള ഉത്രട്ടാതി നക്ഷത്രക്കാർ തിങ്കളാഴ്ചയും പൂരുരുട്ടാതി, രേവതി നക്ഷത്രക്കാർ ഞായറാഴ്ചയും വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies