ബെംഗളൂരുവിലെ ആദ്യ വനിതാ എംപി; ചരിത്രം കുറിച്ച ശോഭ കരന്ദലജെ മൂന്നാം മോദി മന്ത്രിസഭയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബെംഗളൂരുവിലെ ആദ്യ വനിതാ എംപി; ചരിത്രം കുറിച്ച ശോഭ കരന്ദലജെ മൂന്നാം മോദി മന്ത്രിസഭയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 12:42 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരുവിലെ ആദ്യ വനിതാ എംപി എന്ന ചരിത്രവിജയം സ്വന്തമാക്കിയാണ് ശോഭ കരന്ദലജെ മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ഭാഗമാകുന്നത്. 2014 മുതൽ പാർലമെന്റ് എംപിയാണ് കരന്ദലജെ. 33 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പാർലമെന്റിൽ കർണാടകയിൽ നിന്ന് മൂന്ന് വനിതാ എംപിമാരുണ്ടാകുന്നത്. അതിലൊരാളെയാണ് മൂന്നാമൂഴത്തിൽ മോദി ഭരണനിർവ്വഹണത്തിൽ പങ്കാളിയാക്കിയിരിക്കുന്നത്.

2014, 2019 വർഷങ്ങളിൽ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ഉഡുപ്പി- ചിക്കമംഗ്ലൂർ മണ്ഡലത്തിൽ നിന്ന് ശോഭ കരന്ദലജെ ലോക്‌സഭയിലെത്തുന്നത്. ഇത്തവണ ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്ന് 2,59,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. കോൺഗ്രസ് സ്ഥാനാർത്ഥി എം.വി രാജീവ് ഗൗഡയെയാണ് പരാജയപ്പെടുത്തിയത്. രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിലെ ഭക്ഷ്യ സംസ്‌കരണ- കൃഷി വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിരുന്നു.

1966 ഒക്ടോബർ 23ന് കർണാടകയിലെ പുറ്റൂരിലാണ് ജനനം. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടെയാണ് കരന്ദലജെയുടെ രാഷ്ടീയ പ്രവേശനം. മാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎ സോഷ്യോളജി, സോഷ്യൽവർക്ക് എന്നീ വിഷയങ്ങളിൽ ഇരട്ട ബിരുദാനന്തര ബിരുദം സ്വന്തമാക്കിയിട്ടുണ്ട്.

2008-ലെ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയിലെ ഗ്രാമ വികസന -പഞ്ചായത്ത് രാജ് മന്ത്രിയായും ജഗദീഷ് ഷെട്ടാർ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായും ചുമതല വഹിച്ചിരുന്നു. നിലവിൽ പാർട്ടിയുടെ കർണാടകാ ഉപാദ്ധ്യക്ഷയാണ്. അനുഭവസമ്പത്തും നേതൃപാടവവും കരന്ദലജെയെ കരുത്തുറ്റ നേതാവാക്കി മാറ്റി. സമൂഹത്തോടുള്ള അർപ്പണബോധവും പ്രതിബദ്ധതയുമാണ് ശോഭയെ ജനങ്ങൾക്കിടയിൽ നേതാവാക്കി മാറ്റിയത്.

കേരളത്തിൽ ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പാർലമെന്റിൽ ശബ്ദമുയർത്തിയ നേതാവാണ് കരന്ദലജെ. സംസ്ഥാനത്തെ കർഷകരുടെ ഉറച്ച ശബ്ദമായും മാറി.

Tags: KarnatakaMINISTERShobha KarandlajeNDA Government
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies