മതത്തിന്റെ പേരിൽ തല്ലുകൂടാത്ത ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്ന് സന്തോഷ് കീഴാറ്റൂർ; സുരേഷ് ഗോപിയുടെ വിജയത്തിൽ പ്രതികരിച്ച് നടൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതത്തിന്റെ പേരിൽ തല്ലുകൂടാത്ത ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്ന് സന്തോഷ് കീഴാറ്റൂർ; സുരേഷ് ഗോപിയുടെ വിജയത്തിൽ പ്രതികരിച്ച് നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 01:34 pm IST
Facebook
Twitter
WhatsAppTelegram

ഇടതുപക്ഷ കാഴ്ചപ്പാടുള്ള ഒരു നടനാണ് സന്തോഷ് കീഴാറ്റൂർ. രാഷ്‌ട്രീയത്തിന്റെ പേരിലും മതത്തിന്റെ പേരിലും അദ്ദേഹം നടത്തി ചില പ്രസ്താവനകൾ ഏറെ വിവാദവും ആയിട്ടുണ്ട്. നടൻ ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്ത ഹനുമാൻ ജയന്തി ആശംസയ്‌ക്ക് കീഴിൽ സന്തോഷ് കീഴാറ്റൂർ കുറിച്ച പരിഹാസ കമന്റ് വലിയ വിവാദമായിരുന്നു. പ്രതിഷേധം ഇരമ്പിയതോടെ താരം മാപ്പും പറഞ്ഞു. ഇപ്പോഴിതാ, സുരേഷ് ഗോപിയുടെ വിജയത്തിൽ പ്രതികരിക്കുകയാണ് നടൻ. ഒരു മനുഷ്യസ്നേഹി എന്ന നിലയിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ സന്തോഷമുണ്ടെന്നും കേരളത്തിന്റെ മതേതരത്വം അദ്ദേഹം കാത്തുസൂക്ഷിക്കുമെന്ന് വിശ്വസിക്കുന്നുവെന്നുമാണ് സന്തോഷ കീഴാറ്റൂരിന്റെ പ്രതികരണം.

“സുരേഷേട്ടനെ എനിക്ക് ഇഷ്ടമാണ്. ഇത് ജനാധിപത്യ രാജ്യമാണല്ലോ. ജനങ്ങളാണ് അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്. സുരേഷേട്ടന്റെ രാഷ്‌ട്രീയവും എന്റെ രാഷ്‌ട്രീയം തമ്മിൽ ഒരു തരത്തിലും യോജിക്കില്ല. രണ്ടുപേരും വ്യത്യസ്തമായ ആശയത്തിലൂടെയാണ് പോകുന്നത്. ഒന്ന് രണ്ട് സിനിമകളിൽ അദ്ദേഹവുമായി ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കീഴാറ്റൂർ സമരം നടക്കുമ്പോൾ അവിടെ വന്ന സമയത്ത് എന്നെ കണ്ട ആളാണ് സുരേഷേട്ടൻ. രാഷ്‌ട്രീയക്കാരൻ എന്നതിലപ്പുറം നല്ലൊരു മനുഷ്യൻ എന്ന നിലയിലാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് വളരെ അപൂർവ്വം ആൾക്കാരാണ്”.

“സുരേഷേട്ടൻ ജയിച്ചു വരുമ്പോൾ നല്ലൊരു പ്രതീക്ഷയുണ്ട്. പക്ഷേ അദ്ദേഹം മറ്റൊരു തരത്തിൽ എവിടെയും ലോക്കായി പോകാൻ പാടില്ല. അദ്ദേഹം നല്ല ഭരണാധികാരി മന്ത്രിയും രാഷ്‌ട്രീയക്കാരനും ആകണം. കേരളം കാത്തുസൂക്ഷിക്കുന്ന വലിയ ഒരു മതേതരത്വം ഉണ്ട്. മതത്തിന്റെ പേരിൽ തമ്മിൽ തല്ലുകൂടാത്ത ഇന്ത്യയിലെ നല്ലൊരു സംസ്ഥാനമാണ് കേരളം. അതിൽ മാറ്റം ഉണ്ടാവില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഒരു രാഷ്‌ട്രീയക്കാരനായി സുരേഷേട്ടൻ മാറണം. ജനങ്ങൾക്ക് ഇഷ്ടമുള്ളത് കൊണ്ടാവണമല്ലോ അദ്ദേഹത്തെ വോട്ട് ചെയ്തു വിജയിപ്പിച്ചത്. അതിനെ ഞാൻ സ്വാഗതം ചെയ്യുന്നു”- സന്തോഷ് കീഴാറ്റൂർ പറഞ്ഞു.

Tags: SUBsanthosh keezhattoorBJPThrissurSuresh Gopi
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies