കോൺ​ഗ്രസിന് മോദി വിരോധത്താൽ അന്ധത; മാർപാപ്പയെ അവഹേളിച്ചതിൽ നേതാക്കളുടെ മൗനം അതിശയിപ്പിക്കുന്നു: വി മുരളീധരൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോൺ​ഗ്രസിന് മോദി വിരോധത്താൽ അന്ധത; മാർപാപ്പയെ അവഹേളിച്ചതിൽ നേതാക്കളുടെ മൗനം അതിശയിപ്പിക്കുന്നു: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 09:24 pm IST
Facebook
Twitter
WhatsAppTelegram

കോൺ​ഗ്രസിന് മോദി വിരോധത്താൽ അന്ധത ബാധിച്ചെന്ന് ബിജെപി മുതിർന്ന നേതാവ് വി മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ പ്രത്യേക്ഷപ്പെട്ട പോസ്റ്റിനെതിരെയാണ് വി മുരളീധരന്റെ പരാമർശം. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

ഇറ്റലിയിൽ നടന്ന ജി- 7 ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രിയും മാർപാപ്പയും കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു കോൺ​ഗ്രസിന്റെ അധിക്ഷേപ പോസ്റ്റ്. കോണ്‍ഗ്രസിന്റെ സൈബര്‍ ടീമിന്‍റെ ഈ മര്യാദകേടിനോട് നേതൃത്വം പുലര്‍ത്തുന്ന മൗനം അതിശയിപ്പിക്കുന്നുവെന്നും ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനെ മാത്രമല്ല, യേശുക്രിസ്തുവിനെ തന്നെയാണ് കോൺ​ഗ്രസ് അപമാനിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മോദി വിരോധത്താല്‍ അന്ധത ബാധിച്ച കോണ്‍ഗ്രസ് സൈബര്‍ ടീമിന്‍റെ ഈ മര്യാദകേടിനോട് നേതൃത്വം പുലര്‍ത്തുന്ന മൗനം അതിശയിപ്പിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനെ മാത്രമല്ല യേശുക്രിസ്തുവിനെത്തന്നെയാണ് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അപമാനിച്ചത്.

ഏതാണ്ട് രണ്ട് കോടി വരുന്ന ഭാരത കത്തോലിക്കരുടെ വികാരത്തെ വ്രണപ്പെടുത്തിയ ട്വീറ്റിനെക്കുറിച്ച് കെസി വേണുഗോപാല്‍ മുതല്‍ കെ.സുധാകരന്‍ വരെയുള്ളവര്‍ പ്രതികരിച്ചിട്ടില്ല. സഭാ പിതാക്കന്മാരോടും സമുദായ നേതാക്കളോടും പൊതുവേ പുച്ഛമുള്ള പ്രതിപക്ഷ നേതാവിന്‍റെ മൗനം അപ്രതീക്ഷിതമല്ല. മണിപ്പൂരിലെ ഗോത്രവര്‍ഗ കലാപമുയര്‍ത്തി കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങിയവരുടെ നാവിറങ്ങിപ്പോയോ…? പാര്‍ട്ടി നേതൃത്വമറിയാതെ ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടാവില്ലെന്നുറപ്പ്.

കാലങ്ങളായി ക്രൈസ്തവരോട് കോണ്‍ഗ്രസ് കാട്ടുന്ന അവഗണനയുടെ നേര്‍ച്ചിത്രമാണ് നേതാക്കളുടെ ഈ മൗനം. മറ്റ് ചില മത വിഭാഗങ്ങള്‍ക്ക് എതിരെയായിരുന്നു ഈ ട്വീറ്റെങ്കില്‍ മാപ്പുമായി ഇക്കൂട്ടര്‍ നിരന്നു നില്‍ക്കുമായിരുന്നു. ചില പ്രത്യേക വിഭാഗങ്ങളുടെ മതവികാരം വ്രണപ്പെട്ടാല്‍ മാത്രമേ ഇന്‍ഡി സഖ്യത്തിന് ആശങ്കയുള്ളൂ എന്ന് വ്യക്തം. ഈ പ്രീണന രാഷ്‌ട്രീയത്തെ കുറിച്ച് ചില സത്യങ്ങള്‍ തുറന്നു പറഞ്ഞ ശ്രീ.വെള്ളാപ്പള്ളി നടേശനെതിരെ വാളെടുത്ത അഭിനവ സാംസ്കാരിക ബുദ്ധിജീവികള്‍ക്കും മാര്‍പ്പാപ്പയെ അപമാനിച്ചതിനെക്കുറിച്ച് മിണ്ടാട്ടമില്ല. വിദ്യാസമ്പന്നരും പ്രബുദ്ധരുമായ ക്രൈസ്തവ സഭാംഗങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ട് എന്നു മാത്രം മനസിലാക്കുക.

Tags: POPEmodiV MURLEEDHARAN
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies