കലമുടയ്ക്കാതെ ​ദക്ഷിണാഫ്രിക്ക; ഇം​ഗ്ലണ്ടിനെ വീഴ്ത്തി സെമിക്കരികിൽ
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കലമുടയ്‌ക്കാതെ ​ദക്ഷിണാഫ്രിക്ക; ഇം​ഗ്ലണ്ടിനെ വീഴ്‌ത്തി സെമിക്കരികിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 11:49 pm IST
FacebookTwitterWhatsAppTelegram

ലിവിം​ഗ്സ്റ്റൺ-ബ്രൂക്ക് കൂട്ടുക്കെട്ടിൽ നിലതെറ്റി വീഴാതെ കളി തിരിച്ചുപിടിച്ച ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പിൽ അപരാജിതരായി സെമി ഏകദേശം ഉറപ്പിച്ചു. സൂപ്പർ എട്ടിലെ രണ്ടാം ജയത്തോടെ‌യാണ് സെമി ഉറപ്പിച്ചത്. പ്രോട്ടീസ് ഉയർത്തിയ 164 വിജയലക്ഷ്യം പിന്തുടർന്ന ഇം​ഗ്ലണ്ടിന് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുക്കാനെ സാധിച്ചുള്ളു.

അവസാന മൂന്നോവറിൽ പ്രോട്ടീസ് നടത്തിയ പ്രകടനമാണ് എങ്ങോട്ട് വേണമെങ്കിലും തിരിയേണ്ട മത്സരത്തെ അവരുടെ വരുതിയിലാക്കിയത്.ടോസ് നഷ്ടമായ ​ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കാനെ അവർക്കായുള്ളു.

38 പന്തിൽ 65 റൺസെടുത്ത ഡി കോക്കാണ് ടോപ്പ് സ്കോറർ. നാലുവീതം ഫോറും സിക്സും പറത്തിയാണ് ഡി കോക്ക് ​ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലായത്. 28 പന്തിൽ 43 റൺസെടുത്ത മില്ലറാണ് മറ്റാെരു ടോപ്പ് സ്കോററർ. ആദ്യ വിക്കറ്റിൽ റീസ ഹെൻഡ്രിക്സിനൊപ്പം 86 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കാൻ ക്വിൻ്റൺ ഡി കോക്കിനായിരുന്നു. ഇതിൽ 19 റൺസാണ് ഹെൻഡ്രിക്സിന്റെ സമ്പാദ്യം.

മറുപടി ബാറ്റിം​ഗിൽ ഇം​ഗ്ലണ്ടിന് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല. പത്തോവറിനിടെ നാലുവിക്കറ്റുകൾ നിലം പൊത്തി 61 റൺസ് എന്ന നിലയിലായിരുന്നു അവർ. അഞ്ചാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ഹാരി ബ്രൂക്ക് -ലിയാം ലിവിം​ഗ്സ്റ്റൺ സഖ്യമാണ് 78 റൺസടിച്ച് പ്രതീക്ഷകൾ സജീവമാക്കിയത്.

18-ാം ഓവറിൽ ലിവിം​ഗിസ്റ്റണെ (33) വീഴ്‌ത്തി റബാദയാണ് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. 20-ാം ഓവറിന്റെ ആദ്യ പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കിനെ(53) പുറത്താക്കി നോർക്യേ വീണ്ടും ഇം​ഗ്ലണ്ടിനെ ഞെട്ടിച്ചു. മാർക്രത്തിന്റെ ഉ​ഗ്രൻ ക്യാച്ചിലാണ് ബ്രൂക്ക് പുറത്താകുന്നത്.റബാദയും കേശവ് മഹാരാജും രണ്ടുവീതം വിക്കറ്റ് വീഴ്‌ത്തിയപ്പോൾ നോർക്യേക്ക് ഒരു വിക്കറ്റ് ലഭിച്ചു. നേരത്തെ ആർച്ചർ ഇം​ഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് നേടിയിരുന്നു.

Tags: south africaenglandt20 world cupSuper Eights
ShareTweetSendShare

More News from this section

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

Latest News

ഡോ. ചിത്രയുടെ സസ്പെൻഷൻ;; ‘സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്ന നടപടി; ‘ഭരണഘടനാ മൂല്യങ്ങൾ ലംഘിക്കുന്ന മന്ത്രി രാജിവെക്കണം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി; തുരുത്തിൽ കുടുങ്ങിയ യുവാവിന് സ്വന്തം ലൈഫ് ജാക്കറ്റ് നൽകി മടങ്ങുമ്പോൾ ദുരന്തം

പ്രിയദർശിനി വിവാദം; ‘പാഠം പഠിച്ചു, ഇനി പ്രസംഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കും’ – മന്ത്രി സി.പി. ജോൺ

അഭിമന്യു വധക്കേസ്; നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദേശം

മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശം; കേരളം–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

മനോരോഗവിദഗ്‌ദ്ധ ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി; വിവാഹമോചനത്തിന് പിന്നാലെ മാനസിക സംഘർഷം എന്ന് പൊലീസ്

വയനാട്ടിൽ റെഡ് അലർട്ട്; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies