ഷെയ്ഖ് ഹസീനയ്ക്ക് രാഷ്‌ട്രപതി ഭവനിൽ ഊഷ്മള സ്വീകരണം; വരവേറ്റ് നരേന്ദ്രമോദി; രാജ്ഘട്ടിൽ പുഷ്പചക്രം അർപ്പിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷെയ്ഖ് ഹസീനയ്‌ക്ക് രാഷ്‌ട്രപതി ഭവനിൽ ഊഷ്മള സ്വീകരണം; വരവേറ്റ് നരേന്ദ്രമോദി; രാജ്ഘട്ടിൽ പുഷ്പചക്രം അർപ്പിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 12:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് രാഷ്‌ട്രപതി ഭവനിൽ ആചാര ബഹുമതികളോടെ സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഇരു രാജ്യങ്ങളിലെയും മന്ത്രിമാരുമായും പ്രതിനിധികളുമായും പ്രധാനമന്ത്രി മോദിയും ഷെയ്ഖ് ഹസീനയും കൂടിക്കാഴ്ചനടത്തി. വിദേശകാര്യമന്ത്രി എസ് ജയശങ്കർ, കേന്ദ്ര മന്ത്രി ജെ പി നദ്ദ , സഹമന്ത്രിമാരായ ജിതേന്ദ്ര സിംഗ് , കീർത്തി വർധൻ സിംഗ്, എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് പുഷ്പചക്രമർപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം വെള്ളിയാഴ്ചയാണ് ദ്വിദിന സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. ഷെയ്ഖ് ഹസീനയുടെ ഇന്ത്യ സന്ദർശനം ഇന്ത്യ- ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധത്തിന് വലിയ കരുത്തേകുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. ബംഗ്ലാദേശ് ഇന്ത്യയുടെ വിശ്വസ്ത അയൽക്കാരും പ്രധാന പങ്കാളിയുമാണെന്നും രൺധീർ ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ ശക്തിപകരുമെന്നും ഷെയ്ഖ് ഹസീനയുടെ വികസന കാഴ്‌ച്ചപ്പാടുകളെ അഭിനന്ദിക്കുന്നതായും ജയശങ്കർ പറഞ്ഞു.

അതേസമയം ഷെയ്ഖ് ഹസീനയുടെ സന്ദർശനം ഇന്ത്യ–ബംഗ്ലാദേശ് ബന്ധത്തിൽ വലിയ ശക്തി പകരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വർഷങ്ങളായി ഊഷ്മളമായ ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യയും ബംഗ്ലാദേശും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം ശക്തമായ വർഷമായിരുന്നു 2023.  ഇരു പ്രധാനമന്ത്രിമാരും ഇന്ത്യ – ബംഗ്ലാദേശ് സൗഹൃദ പൈപ്പ് ലൈൻ പദ്ധതി ഉദ്‌ഘാടനം ചെയ്തിരുന്നു. 2023 ജനുവരിയിൽ നടന്ന വോയിസ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിലും 2023 നവംബറിൽ നടന്ന വിർച്വൽ വോയിസ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിലും ഷെയ്ഖ് ഹസീന പങ്കെടുത്തിരുന്നു.

Tags: Bangladesh PM Sheikh Hasinapm modiRajghat
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies