സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കണം; കേന്ദ്രത്തോട് വീണ്ടും ആവശ്യം ഉന്നയിച്ച് സംസ്ഥാനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കണം; കേന്ദ്രത്തോട് വീണ്ടും ആവശ്യം ഉന്നയിച്ച് സംസ്ഥാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 07:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കെ. റെയിലിനെ വിടാതെ പിടിച്ച് സംസ്ഥാന സർക്കാർ. സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ എത്രയും പെട്ടന്ന് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരമൻ വിളിച്ചു ചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി കെ. എൻ ബാലഗോപാൽ ആവശ്യം ഉന്നയിച്ചത്. പദ്ധതി നടപ്പിലാക്കുന്നതിനായി അനുമതി നൽകണമെന്നും കേരളത്തിന് 24,000 കോടിരൂപ പ്രത്യേക സാമ്പത്തിക പാക്കേജായി അടുത്ത ബജറ്റിൽ പ്രഖ്യാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിന് അതിവേഗ റെയിൽപാത ആവശ്യമാണെന്നും അതിനായി സിൽവർ ലൈൻ പദ്ധതിക്ക് അനുമതിയും കേരളത്തിലേക്ക് കൂടുതൽ എക്‌സ്പ്രസ് പാസഞ്ചർ ട്രെയിനുകളും അനുവദിക്കണമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു. ഇതിനുപുറമെ കോഴിക്കോട്- വയനാട് തുരങ്ക പാതയുടെ നിർമാണത്തിനായി അടിയന്തരമായി 5,000 കോടി നൽകണമെന്നും അദ്ദഹം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ജി.എസ്.ഡി.പിയുടെ മൂന്നര ശതമാനമായി ഈ വർഷത്തെ കടമെടുപ്പ് പരിധി കൂട്ടണം. കിഫ്ബിയും, പെൻഷൻ കമ്പനികളുമെടുത്ത വായ്പ ഈ വർഷത്തെയും അടുത്ത വർഷത്തെയും കടപരിധിയിൽ കുറയ്‌ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ജിഎസ്ടിയിൽ സംസ്ഥാനത്തിനും 50 ശതമാനം വിഹിതം നൽകണം. തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ സംസ്ഥാനം ഉന്നയിച്ചിരുന്നു.

ഭവന നിർമാണ പദ്ധതികളിലെ കേന്ദ്ര സർക്കാരിന്റെ വിഹിതം വർദ്ധിപ്പിക്കണമെന്നും ആശാ പ്രവർത്തകരുടെയും, അങ്കണവാടി പ്രവർത്തകരുടെയും ഒണറേറിയം വർദ്ധിപ്പിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് അർഹതപ്പെട്ട വായ്പ അനുവദിച്ചിരുന്നുവെങ്കിലും ഇപ്പോഴും കേന്ദ്രം അർഹതപ്പെട്ട വായ്പകൾ അനുവദിക്കുന്നില്ലെന്ന പരാതിയാണ് സംസ്ഥാനത്തിനുള്ളത്.

Tags: CPMSILVER LINEkerala
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies