"തോക്ക് തൊടേണ്ടി വരുമെന്ന് കരുതിയില്ല പക്ഷെ.."; ലൈസൻസിന് അപേക്ഷിച്ചത് 42,000 ഇസ്രായേലി വനിതകൾ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“തോക്ക് തൊടേണ്ടി വരുമെന്ന് കരുതിയില്ല പക്ഷെ..”; ലൈസൻസിന് അപേക്ഷിച്ചത് 42,000 ഇസ്രായേലി വനിതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 11:20 pm IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ്: 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ഹമാസ് ഭീകരാക്രണം ലോകത്തെ മുഴുവൻ നടുക്കിയിരുന്നു. ​മാസങ്ങളോളം നീണ്ട രക്തച്ചൊരിച്ചിലിന് തുടക്കമിട്ട ഭീകരാക്രമണമായിരുന്നു അത്. അന്നേദിവസം ഹമാസ് ഭീകരർ ഗാസയിലേക്ക് കടത്തിയ ഇസ്രായേലി ബന്ദികളിൽ ഭൂരിഭാ​ഗവും സ്ത്രീകളും വയോ​ധികരുമായിരുന്നു.

പാലസ്തീനിലെത്തിയ അവർ പിച്ചി ചീന്തപ്പെട്ടു. കൂട്ടബലാത്സം​ഗത്തിനിരയായി, മോചനം കാത്ത് ഓരോ മണിക്കൂറും അവർ ഹമാസ് ഭീകരർക്കൊപ്പം കഴിഞ്ഞു. ഇതിൽ പലരെയും ഐഡിഎഫ് മോചിപ്പിച്ച് ഇസ്രായേലിൽ എത്തിച്ചെങ്കിലും പല സ്ത്രീകളും മനോനില വീണ്ടെടുത്തിട്ടില്ല. സുരക്ഷിതമായ കൈകളിൽ എത്തിയെങ്കിലും അവർക്കേറ്റ മാനസികാഘാതം സുരക്ഷിതത്വം ഉറപ്പുവരുത്തുന്നില്ല എന്നതിന് ഉദാഹരണമാണ് ഇസ്രായേൽ ഭരണകൂടത്തിന് മുൻപിലെത്തിയ തോക്ക് ലൈസൻസിനായുള്ള അപേക്ഷകൾ.

പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ ലിമോർ ​ഗോനെൻ എന്ന വനിത AFPയോട് പ്രതികരിച്ചതിങ്ങനെ.. “തോക്ക് കൈവശം വയ്‌ക്കുമെന്നോ അതിന് വേണ്ടി അപേക്ഷ സമർപ്പിക്കുമെന്നോ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, പക്ഷെ, ഒക്ടോബർ ഏഴിന് ശേഷം സ്ഥിതി​ഗതികൾ മാറിമറിഞ്ഞു..”

ഇസ്രായേലിലെ സുരക്ഷാ മന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ പ്രകാരം തോക്ക് ഉപയോഗിക്കാൻ അനുമതി തേടി അവർക്ക് മുൻപിലെത്തിയത് 42,000 അപേക്ഷകളാണ്. 2023 ഒക്ടോബർ ഏഴിന് ശേഷം ഭരണകൂടത്തിന് ലഭിച്ച അപേക്ഷകളുടെ കണക്കാണിത്. ഇതിൽ 18,000 അപേക്ഷകളും സർക്കാർ അം​ഗീകരിച്ചു. ഇതോടെ തോക്ക് കൈവശം വച്ചിരിക്കുന്ന സ്ത്രീകളുടെ എണ്ണം രാജ്യത്ത് മൂന്നിരട്ടിയായി. ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിലും കാര്യമായ ഇളവുകൾ ഇസ്രായേലി ഭരണകൂടം അനുവദിച്ചു. ലൈസൻസ് ലഭിച്ച 10,000 വനിതകൾ നിലവിൽ സർക്കാർ നിഷ്കർഷിക്കുന്ന നിർബന്ധിത പരിശീലനത്തിന് എൻറോൾ ചെയ്തുവെന്നാണ് കണക്ക്.

Tags: womenisraelGun Permit
Share
Tweet
SendShare

More News from this section

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

ബാലിയിലെ വിശുദ്ധ ചടങ്ങിനെ അധിക്ഷേപിച്ച വീഡിയോ; സ്വിസ് പൗരന് ഒരു വര്‍ഷം തടവ്

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

Latest News

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies