കർണാടകയിൽ വീണ്ടും മലിനജല ദുരന്തം ; കോലാറിൽ അശുദ്ധജലം കുടിച്ച് ഒരാൾ മരിച്ചു; രണ്ടുമാസത്തിനുള്ളിൽ നാലാമത്തെ ദുരന്തം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടകയിൽ വീണ്ടും മലിനജല ദുരന്തം ; കോലാറിൽ അശുദ്ധജലം കുടിച്ച് ഒരാൾ മരിച്ചു; രണ്ടുമാസത്തിനുള്ളിൽ നാലാമത്തെ ദുരന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 12:10 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കർണ്ണാടകയിൽ മലിനജലം കുടിച്ച് വീണ്ടും മരണം , മുൾബഗലിൽ മിത്തൂർ പഞ്ചായത്തിലെ മേനാജെനഹള്ളിയിലെ വെങ്കിട്ടരമണപ്പ (65) ആണ് മരിച്ചത്. അഞ്ച് പേരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കുടിവെള്ള വിതരണ ലൈനിലേക്ക് മലിനജലം കയറിയതാകാം അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വെള്ളം കുടിച്ചതോടെ ഗ്രാമവാസികളിൽ പലർക്കും ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും വയറുവേദനയും ഉണ്ടായി .

പഞ്ചായത്തിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയിൽ പ്രതിഷേധിച്ച നാട്ടുകാർ മരണമടഞ്ഞ ആളുടെ മൃതദേഹം ടൗണിലെ പ്രധാന റോഡിൽ ഇറക്കി പ്രതിഷേധിച്ചു. ഒരാളുടെ മരണത്തിനിടയാക്കിയ കുടിവെള്ള വിഷയം പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ഗൗരവമായി എടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

മാസങ്ങളായി ഓവർഹെഡ് ടാങ്ക് വൃത്തിയാക്കാത്തതിനാൽ അവിടെ മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. സംഭവത്തിൽ കോലാർ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കർണ്ണാടകത്തിൽ മലിന ജലം കുടിച്ചുള്ള മരണം വർദ്ധിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഇത് നാലാം തവണയാണ് സമാന ദുരന്തം ഉണ്ടാകുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സ്വന്തം ജില്ലയായ മൈസൂരുവിൽ ഈ വര്ഷം മേയിൽ മലിനജലം കുടിച്ച് ഒരാൾ മരിക്കുകയും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ എഴുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മൈസൂരിലെ സലുണ്ടി ഗ്രാമത്തിലായിരുന്നു സംഭവം. അതിനു പിന്നാലെ മൈസൂരുവിൽ കൊല്ലേഗലയ്‌ക്ക് സമീപം മുദുവേനഹള്ളിയിൽ പൈപ്പ് ലൈനിലൂടെ വിതരണം ചെയ്ത മലിനജലം കഴിച്ച് 13 പേർക്ക് അസുഖം ബാധിച്ച സംഭവം റിപ്പോർട്ട് ചെയ്തു.

തുടർന്ന് തുംകൂർ ജില്ലയിലെ മധുഗിരി താലൂക്കിലെ ചിന്നനഹള്ളി ഗ്രാമത്തിൽ മലിനജലം കുടിച്ച് മൂന്ന് വയസുകാരി ഉൾപ്പെടെ മൂന്ന് പേർ മരിച്ച ദാരുണമായ സംഭവം ഉണ്ടായി. ഗ്രാമത്തിലെ ഓവർഹെഡ് ടാങ്കിൽ നിന്നും കുടിവെള്ള പ്ലാൻ്റിൽ നിന്നും വിതരണം ചെയ്ത വെള്ളം കുടിച്ചതിനെ തുടർന്ന് ഗ്രാമത്തിലെ 98 പേർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.

Tags: KarnatakaContaminated Water
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies