ചരിത്ര ഫൈനലിന് ടിക്കറ്റെടുത്ത് ദക്ഷിണാഫ്രിക്ക; എതിരാളികളെ കാത്തിരിക്കുന്നത് പ്രോട്ടീസ് കൊടുങ്കാറ്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചരിത്ര ഫൈനലിന് ടിക്കറ്റെടുത്ത് ദക്ഷിണാഫ്രിക്ക; എതിരാളികളെ കാത്തിരിക്കുന്നത് പ്രോട്ടീസ് കൊടുങ്കാറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 11:08 am IST
Facebook
Twitter
WhatsAppTelegram

അഫ്ഗാനിസ്ഥാനെ തകർത്ത് ചരിത്ര ഫൈനലിന് ടിക്കറ്റെടുത്ത് ദക്ഷിണാഫ്രിക്ക. ടി20 ലോകകപ്പ് സെമിയിൽ 9 വിക്കറ്റിനാണ് പ്രോട്ടീസിന്റെ ജയം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 57 റൺസ് വിജയലക്ഷ്യം 8.5 ഓവറിൽ ദക്ഷിണാഫ്രിക്ക മറികടന്നു. 29ന് നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളായിരിക്കും എതിരാളികൾ. ടി20 ലോകകപ്പിൽ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്. മൂന്നോവറിൽ 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയ മാർക്കോ ജാൻസനാണ് അഫ്ഗാനെ തകർത്തത്.

ക്വിന്റൺ ഡി കോക്കിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ആദ്യം നഷ്ടമായത്. 5 റൺസെടുത്ത താരത്തെ ഫസൽ ഫറൂഖി ബൗൾഡാക്കുകയായിരുന്നു. പിന്നാലെ റീസ ഹെൻഡ്രിക്‌സും (29)എയ്ഡൻ മാർക്രവും(21) ചേർന്ന് ദക്ഷിണാഫ്രിക്കയ്‌ക്ക് ജയം സമ്മാനിക്കുകയായിരുന്നു. 67 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ അനായാസ ജയം.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 56 റൺസിന് ഓൾഔട്ടായി. ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് മുന്നിൽ അഫ്ഗാനിസ്ഥാൻ അടിയറവ് പറയുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ഓവറിൽ റഹ്‌മാനുള്ള ഗുർബാസിനെ(0) മടക്കിയാണ് പ്രോട്ടീസ് ബൗളർമാർ തുടങ്ങിയത്. പവർ പ്ലേയിൽ 28 റൺസിന് 5 വിക്കറ്റ് നഷ്ടത്തിലായിരുന്നു അഫ്ഗാൻ. ഇബ്രാഹിം സദ്രാൻ(2), മുഹമ്മദ് നബി(0), നങയാലിയ ഖരോട്ടെ(2), ഗുൽബാദിൻ നായിബ്(9) എന്നിവരുടെ വിക്കറ്റാണ് പവർ പ്ലേയിൽ നഷ്ടമായത്. 12 പന്തിൽ 10 റൺസെടുത്ത അസ്മത്തുല്ല ഒമർസായിയാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോറർ. മറ്റു താരങ്ങൾക്കൊന്നും രണ്ടക്കം കടക്കാൻ പോലും സാധിച്ചില്ല. ദക്ഷിണാഫ്രിക്കയ്‌ക്കായി മാർകോ ജാൻസൻ, തബ്രിസ് ഷംസി എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്‌ത്തി. കഗിസോ റബാദയും ആന്റിച്ച് നോർക്ക്യയും രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി.

ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച് ക്രിക്കറ്റ് ആരാധകരുടെ മനം കവർന്നാണ് അഫ്ഗാനിസ്ഥാന്റെ മടക്കം. ടി20 ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാൻ നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണിത്. രാജ്യാന്തര ക്രിക്കറ്റിലെ നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും ചെറിയ സ്‌കോറാണ് ഇന്ന് ട്രിനിഡാഡിൽ പിറന്നത്. കഴിഞ്ഞ വർഷം നടന്ന എസിഎ കപ്പ് സെമി ഫൈനലിൽ ബോട്‌സ്വാന നേടിയ 62 റൺസായിരുന്നു ഇതുവരെയുള്ള ചെറിയ സ്‌കോർ.

Tags: south africat20 world cupafganistanfinal
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies