ഡോക്ടറാകാൻ പഠിച്ചവൾ കമ്പിളി പുതപ്പ് നെയ്യുന്നു, അച്ചാറുണ്ടാക്കുന്നു; പെണ്ണിന് ജോലി ചെയ്യാം, പക്ഷെ താലിബാൻ പറയുന്ന തൊഴിൽ മാത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡോക്ടറാകാൻ പഠിച്ചവൾ കമ്പിളി പുതപ്പ് നെയ്യുന്നു, അച്ചാറുണ്ടാക്കുന്നു; പെണ്ണിന് ജോലി ചെയ്യാം, പക്ഷെ താലിബാൻ പറയുന്ന തൊഴിൽ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 02:29 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാനിൽ ജോലിചെയ്ത് ജീവിക്കാൻ താലിബാന്റെ അനുമതി ലഭിച്ച ചുരുക്കം ചില സ്ത്രീകളിൽ ഒരാളാണ് ഫ്രോസൻ അഹ്മദ്‌സായി. പക്ഷെ തനിക്ക് കിട്ടിയ ഭാഗ്യമോർത്ത് അവർ സന്തോഷിക്കുന്നില്ല. കാരണം തന്റെ സ്വപ്നങ്ങൾ തച്ചുടച്ച താലിബാന്റെ ഔദാര്യത്തെ മറ്റുമാർഗങ്ങളില്ലാത്തതുകൊണ്ട് മാത്രം സ്വീകരിച്ച പെൺകുട്ടിയാണ് ഫ്രോസൻ. പെൺകുട്ടികൾക്ക് സർവകലാശാലകളിൽ വിലക്കേർപ്പെടുത്തിയ താലിബാൻ ഒരു ഡോക്ടർ ആകണമെന്ന ഫ്രോസന്റെ സ്വപ്നങ്ങൾക്കും താഴിട്ടു.

വിദ്യാഭ്യാസം തുടർന്നിരുന്നെങ്കിൽ ഈ വർഷം അവൾ തന്റെ ബിരുദപഠനം പൂർത്തിയാക്കുമായിരുന്നു. പക്ഷെ വിധി മറ്റൊന്നായിരുന്നു. രോഗികളുടെ മുറിവുകൾ തുന്നിക്കെട്ടേണ്ടിയിരുന്ന അവളുടെ കൈകൾ ഇന്ന് കമ്പിളി പുതപ്പുകൾ നെയ്യുന്നു. മരുന്നുകളെക്കുറിച്ച് പഠിക്കേണ്ടവൾ ഉപജീവനത്തിനായി അച്ചാറുകൾ നിർമ്മിക്കുന്നു. ഇത് മാത്രമാണ് താലിബാൻ അഫ്ഗാനിലെ സ്ത്രീകൾക്ക് നൽകുന്ന സ്വാതന്ത്ര്യം- തയ്യലും ഭക്ഷണം പാകം ചെയ്യലും. ഒരിക്കൽ അധ്യാപികമാരും ഡോക്ടർമാരും എഞ്ചിനീയർമാരുമൊക്കെയായിരുന്ന അഫ്ഗാനിലെ സ്ത്രീകൾ ഇന്ന് ഈ തൊഴിലുകളാണ് ചെയ്യുന്നത്.

2021ൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം ദുസ്സഹമായി തീർന്നിരിക്കുകയാണ്. ആറാം ക്ലാസ്സുവരെ മാത്രമാണ് പെൺകുട്ടികൾക്ക് പഠിക്കാനുള്ള അവകാശം. പൊതുസ്ഥലങ്ങളിലോ പാർക്കുകളിലോ സ്ത്രീകൾക്ക് പ്രവേശനമില്ല. വസ്ത്രധാരണത്തിലും കർശനമായ നിയമങ്ങൾ നടപ്പിലാക്കി. ലോകബാങ്കിന്റെ കണക്കുകൾ അനുസരിച്ച് അഫ്ഗാനിൽ തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം വെറും 4.8% മാത്രമാണ്.

Tags: KABOOLtaliban ruleAfgan womenFrozan Ahmadzaipickle makingeducationDOCTOR
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies