സമ്പൂർണ്ണ വാരഫലം 2024 ജൂലൈ 07 മുതൽ ജൂലൈ 13 വരെയുള്ള (1199 മിഥുനം 23 – മിഥുനം 29 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം 2024 ജൂലൈ 07 മുതൽ ജൂലൈ 13 വരെയുള്ള (1199 മിഥുനം 23 – മിഥുനം 29 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 02:22 pm IST
FacebookTwitterWhatsAppTelegram

ശ്രദ്ധിക്കുക: പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും.പ്രത്യേകിച്ച് പുതിയ വീട്, വാഹനം എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സാമ്പത്തികമായി അനുകൂലമായ സമയമാണിത്, . ഈ വാരത്തിൽ മേടരാശിക്കാർക്ക്  സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും നിക്ഷേപങ്ങൾ ലാഭകരമാകാനും സാധ്യതയുണ്ട്. എന്നാൽ, വൈകാരികമായി വളരെ വെല്ലുവിളി നിറഞ്ഞ സമയമായിരിക്കും. ബന്ധങ്ങളിൽ അസ്വാരസ്യങ്ങളും തർക്കങ്ങളും ഉടലെടുക്കാനും, പ്രിയപ്പെട്ടവരുമായി അകൽച്ച അനുഭവപ്പെടാനും സാധ്യതയുണ്ട്.

കുടുംബത്തിൽ വേണ്ടപ്പെട്ടവരുടെ വിയോഗം വലിയൊരു നഷ്ടമായി അനുഭവപ്പെടും. ഇത് വൈകാരികമായി തളർത്തുകയും ദുഃഖത്തിലേക്ക് തള്ളിവിടുകയും ചെയ്യും. കുടുംബ സ്വത്തുക്കളുമായി ബന്ധപ്പെട്ട തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉടലെടുക്കാം. കുടുംബ ബന്ധങ്ങളിൽ കൂടുതൽ വിള്ളലുകൾ വീഴ്‌ത്തുകയും മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും.

തൊഴിൽ മേഖലയിൽ, വാരം മധ്യത്തിൽ സഞ്ചാര ക്ലേശവും ദുരിതവും വർദ്ധിക്കാൻ സാധ്യതയുണ്ട്. ജോലി സംബന്ധമായ യാത്രകൾ അപ്രതീക്ഷിത തടസ്സങ്ങളും അസൗകര്യങ്ങളും നിറഞ്ഞതായിരിക്കും. ജോലിയിൽ കാലതാമസം വരുത്തുകയും സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലുള്ളവർ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. സമ്മർദ്ദകരമായ സാഹചര്യങ്ങൾ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ, ഈ സമയത്ത് വിശ്രമത്തിനും മാനസിക ഉല്ലാസങ്ങൾക്കും മുൻഗണന നൽകുന്നത് നന്നായിരിക്കും.

ഉദര, വാത രോഗമുള്ളവർ കൃത്യ സമയത്തു ചികിത്സ തേടിയില്ലെങ്കിൽ രോഗം മൂർച്ഛിക്കാൻ ഇടയാകും. ഈ രോഗങ്ങളുടെ ലക്ഷണങ്ങൾ അവഗണിക്കാതിരിക്കുകയും, ആവശ്യമായ ചികിത്സ തേടുകയും ചെയ്യേണ്ടത് പ്രധാനമാണ്. വാരാവസാനത്തോടെ കുടുംബ സുഖം, തൊഴിൽ വിജയം, രോഗശാന്തി എന്നിവ സാധ്യതയുണ്ട്. വൈകാരികമായ പ്രക്ഷുബ്ധതകൾ ശമിക്കുകയും കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുകയും ചെയ്യും. തൊഴിൽ രംഗത്ത് വിജയം കൈവരിക്കാനും ആരോഗ്യം വീണ്ടെടുക്കാനും സാധിക്കും.

മേട രാശിയിലുള്ള അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ യഥാക്രമം ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വ്രതാനുഷ്ഠാനത്തോട് കൂടി ക്ഷേത്ര ദർശനം നടത്തുകയും, അവിടെ സാധ്യമായ വഴിപാടുകളും സമർപ്പിക്കുകയും ചെയ്യുന്നത് അഭികാമ്യമാണ്.

ജൂൺ 29 മുതൽ ശനി വക്രഗതിയിലായതിനാൽ, ഇനിയുള്ള ഏകദേശം നാലു മാസക്കാലം വെള്ളിയാഴ്ച ദിവസങ്ങളിൽ കുടുംബ ക്ഷേത്രത്തിലെ അല്ലെങ്കിൽ അടുത്തുള്ള സർപ്പക്കാവിലെ തിരി തെളിക്കുന്നതും, അഭിഷേകത്തിനായി പാലും മഞ്ഞൾ പൊടിയും സമർപ്പിക്കുന്നതും ജാതകത്തിൽ മറ്റു ദോഷങ്ങൾ ഇല്ലാത്ത മേടക്കൂറുകാർക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതാണ്.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

ഈ ആഴ്ച ഇടവക്കൂറുകാർക്ക് സന്തോഷവും സങ്കടവും ഇടകലർന്ന ഒരു കാലഘട്ടമായിരിക്കും. വളരെക്കാലമായി കുടുംബത്തിൽ നിലനിന്നിരുന്ന തർക്കങ്ങളും പ്രശ്നങ്ങളും ഒടുവിൽ പരിഹരിക്കപ്പെടും. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കും. എന്നാൽ, ചിന്തിക്കാതെ എടുക്കുന്ന തീരുമാനങ്ങളും തിടുക്കത്തിൽ ചെയ്യുന്ന പ്രവൃത്തികളും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ വലിയ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഈ വാരത്തിൽ സഹോദരങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാകും. പരസ്പരം സഹായിക്കാനും പിന്തുണയ്‌ക്കാനും അവർ തയ്യാറാകും. സഹോദരങ്ങൾ നിമിത്തം ജീവിതത്തിൽ സന്തോഷകരമായ സംഭവങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. മാത്രമല്ല വിദ്യാഭ്യാസത്തിലോ തൊഴിലിലോ സഹോദര സ്ഥാനത്തുള്ളവർക്ക് നേട്ടങ്ങൾ ഉണ്ടായേക്കാം.

എന്നാൽ, ദാമ്പത്യ ജീവിതത്തിൽ ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. നിങ്ങളും പങ്കാളിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകാം. ഇത് പരസ്പരം കുറ്റപ്പെടുത്തലിലേക്കും അനാവശ്യമായ വാദപ്രതിവാദങ്ങളിലേക്കും നയിച്ചേക്കാം. ഈ സാഹചര്യം കൈകാര്യം ചെയ്യാൻ ക്ഷമയും സംയമനവും പുലർത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം, ഇത് കുടുംബത്തിൽ നിന്ന് അകന്നു നിൽക്കേണ്ട ഗുരുതര അവസ്ഥയിലേക്ക് നയിച്ചേക്കാം.

ആഴ്ചയുടെ തുടക്കത്തിൽ ചില ചെറിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം. എന്നാൽ, ഇവ അവഗണിച്ചാൽ ആഴ്ച മുന്നോട്ട് പോകുന്തോറും ഈ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായേക്കാം. ഉദരസംബന്ധമായ അസുഖങ്ങൾ, അലർജികൾ, അല്ലെങ്കിൽ ഹൃദ്രോഗം, കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഡോക്ടറുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ഭക്ഷണത്തിൽ നിയന്ത്രണം പാലിക്കുകയും വേണം. വാഹനമോടിക്കുമ്പോൾ അപകടങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

നിങ്ങൾക്കോ നിങ്ങളുടെ പങ്കാളിക്കോ മാതാപിതാക്കൾക്കോ ആശുപത്രിവാസം അനിവാര്യമായി വേണ്ടി വന്നേക്കാം. ഇത് കുടുംബത്തിന് വൈകാരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. എന്നാൽ, ആഴ്ചയുടെ അവസാനത്തോടെ തൊഴിൽ രംഗത്ത് വിജയവും മറ്റ് ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യും.

ഇടവ രാശിയിലുള്ള കാർത്തിക, രോഹിണി, മകയിരം നക്ഷത്രക്കാർ യഥാക്രമം വെള്ളി, ശനി, ചൊവ്വ ദിവസങ്ങളിൽ വ്രതാനുഷ്ഠാനത്തോട് കൂടി ക്ഷേത്ര ദർശനം നടത്തുകയും, അവിടെ സാധ്യമായ വഴിപാടുകളും സമർപ്പിക്കുകയും ചെയ്യുന്നത് അഭികാമ്യമാണ്.

ജൂൺ 29 മുതൽ ശനി വക്രഗതിയിലായതിനാൽ, ഇനിയുള്ള ഏകദേശം നാലു മാസക്കാലം വെള്ളിയാഴ്ച ദിവസങ്ങളിൽ വൈകുന്നേരത്തെ ദീപാരാധന പങ്കെടുത്തു ദുർഗ്ഗാ ഭഗവതിക്ക് തൃമധുരം നേദിച്ച് സേവിക്കുന്നത് ജാതകത്തിൽ മറ്റു ദോഷങ്ങൾ ഇല്ലാത്ത ഇടവക്കൂറുക്കാർക്ക് സകല ഐശ്വര്യങ്ങളും നൽകും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

ഈ വരുന്ന ആഴ്ച വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും, എന്നാൽ അവ നിങ്ങളെ മാനസികമായി വളരെ ശക്തനാകും. മാനസികമായും ശാരീരികമായും ദാമ്പത്യപരമായും നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം.

കുടുംബത്തിൽ, ജീവിതപങ്കാളിയുമായും മക്കളുമായും ഉള്ള ബന്ധങ്ങളിൽ അസ്വാരസ്യങ്ങളും കലഹങ്ങളും ഉടലെടുക്കാൻ സാധ്യതയുണ്ട്. ഇത് വളരെയധികം മനോവിഷമത്തിനും ദുരിതത്തിനും കാരണമായേക്കാം. ഈ സമയത്ത് ക്ഷമയും സഹിഷ്ണുതയും വളരെ പ്രധാനമാണ്. ജീവിതപങ്കാളിക്കോ അടുത്ത ബന്ധുക്കൾക്കോ ഗുരുതരമായ അസുഖമോ മരണ സമാനമായ അവസ്ഥയോ മരണമോ തന്നെയും സംഭവിക്കാൻ സാധ്യതയുണ്ട്. ഇത് വളരെയധികം ദുഃഖത്തിലേക്കും സങ്കീർണമായ വൈകാരികാവസ്ഥയിലേക്കും നയിച്ചേക്കാം.

ആരോഗ്യത്തിന്റെ കാര്യത്തിൽ, നേത്രരോഗങ്ങൾ, അപ്രതീക്ഷിതമായ അപകടങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ശാരീരികമായ അസ്വസ്ഥതകൾക്കൊപ്പം മാനസികമായ സമ്മർദ്ദവും വർദ്ധിക്കാം. ഭക്ഷണത്തിൽ ശ്രദ്ധിക്കുകയും ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കഴിയുന്നതും വിശ്വാസമുള്ളടത്തു നിന്നും മാത്രം ഭക്ഷണം കഴിക്കുക.

സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. തൊഴിൽ നഷ്ടപ്പെടുകയോ, വരുമാനം കുറയുകയോ ചെയ്യാം. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുകയും സാമ്പത്തിക കാര്യങ്ങൾ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത് പ്രധാനമാണ്.

തൊഴിൽ രംഗത്ത്, ജലവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർ അപകടങ്ങൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ, സഹോദരതുല്യരായവർക്ക് സ്ഥാനക്കയറ്റമോ, അപ്രതീക്ഷിത ഭാഗ്യമോ ലഭിക്കാൻ സാധ്യതയുണ്ട്.

ദുഃസ്വപ്നങ്ങൾ, ഉറക്കക്കുറവ്, അന്യദേശവാസം എന്നിവ മൂലം മാനസികമായ അസ്വസ്ഥതകൾ ഉണ്ടായേക്കാം. വാതരോഗം പോലുള്ള ആരോഗ്യപ്രശ്നങ്ങളും ഈ സമയത്ത് വഷളായേക്കാം.

ഈ പ്രതിസന്ധികളെ അതിജീവിക്കാൻ, എല്ലാ കാര്യങ്ങളിലും ക്ഷമയും സഹിഷ്ണുതയും പുലർത്തുക, ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക, സാമ്പത്തിക കാര്യങ്ങൾ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക, അനാവശ്യമായ തർക്കങ്ങളും വാഗ്വാദങ്ങളും ഒഴിവാക്കുക, പോസിറ്റീവ് ചിന്താഗതിയും പ്രതീക്ഷയും നിലനിർത്തുക എന്നിവ പ്രധാനമാണ്. ശക്തമായ മനസ്സോടെയും ദൃഢനിശ്ചയത്തോടെയും മുന്നോട്ട് പോയാൽ ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയും.

മിഥുന രാശിയിലുള്ള മകയിരം, തിരുവാതിര, പുണർതം നക്ഷത്രക്കാർക്ക് യഥാക്രമം ചൊവ്വ, തിങ്കൾ, ഞായർ ദിവസങ്ങളിൽവ്രതാനുഷ്ഠാനത്തോട് കൂടി ക്ഷേത്ര ദർശനം നടത്തുകയും, അവിടെ സാധ്യമായ വഴിപാടുകളും സമർപ്പിക്കുകയും ചെയ്യുന്നത് അഭികാമ്യമാണ്.

ജൂൺ 29 മുതൽ ശനി വക്രഗതിയിലായതിനാൽ, ഈ വരുന്ന നാലു മാസക്കാലം ബുധനാഴ്ച ദിവസങ്ങളിൽ വൈകുന്നേരത്തെ ദീപാരാധനയിൽ ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തി നെയ്‌വിളക്ക് തെളിക്കുന്നത് ജാതകത്തിൽ മറ്റു ദോഷങ്ങൾ ഇല്ലാത്ത മിഥുനക്കൂറുകാർക്ക് സൗഭാഗ്യങ്ങൾ പ്രദാനം ചെയ്യും.

ഇതും വായിക്കുക

സമ്പൂർണ്ണ വാരഫലം ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ

ഇതും വായിക്കുക

സമ്പൂർണ്ണ വാരഫലം ഭാഗം 3 – മൂലം മുതൽ രേവതി വരെ

 

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

ഈ വാരം വളരെ വൈരുദ്ധ്യാത്മകമായ അനുഭവങ്ങൾ നിറഞ്ഞതായിരിക്കും. തുടക്കത്തിൽ, രോഗങ്ങളാലും മറ്റ് ദുരിതങ്ങളാലും വലഞ്ഞിരുന്നവർക്ക് ആശ്വാസം ലഭിക്കുന്ന ഒരു കാലഘട്ടമായിരിക്കും. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ കുറയുകയും ജീവിതത്തിൽ ഒരു പുതിയ ഉണർവ് അനുഭവപ്പെടുകയും ചെയ്യും. ഈ സമയത്ത്, സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന വ്യക്തികളുമായി അടുത്തിടപഴകാനും അവരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനും അവസരം ലഭിക്കും.

രാഷ്‌ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. ജനങ്ങൾക്കിടയിൽ അവരുടെ പ്രശസ്തി വർദ്ധിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കുകയും ചെയ്യും. നല്ല കാര്യങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കുന്നതിലൂടെ അവർക്ക് കൂടുതൽ ജനപ്രീതി നേടാനും കഴിയും. കലാ-സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ഈ ആഴ്ച ശുഭകരമായിരിക്കും. അവരുടെ സൃഷ്ടികൾക്ക് വിശിഷ്ട വ്യക്തികളിൽ നിന്ന് അംഗീകാരവും പ്രശംസയും ലഭിക്കും. കോടതി വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അപ്രതീക്ഷിതമായ വിജയം കൈവരിക്കാനും സാധിക്കും.

എന്നാൽ, വാരത്തിന്റെ മധ്യത്തോടെ സാഹചര്യങ്ങൾ മാറിമറിയാൻ തുടങ്ങും. കുടുംബത്തിൽ, പ്രത്യേകിച്ച് കുട്ടികളുമായി ബന്ധപ്പെട്ട്, ചില പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ, പഠനത്തിൽ മടി, മാനസിക സമ്മർദ്ദം എന്നിവ അനുഭവപ്പെടാം. ജീവിതപങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകാം. ഇത് മാനസികമായി വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. തൊഴിൽ രംഗത്തും ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. ജോലിഭാരം വർധിക്കുകയോ, സഹപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുകയോ ചെയ്യാം. സാമ്പത്തികമായും ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. അപ്രതീക്ഷിത ചെലവുകൾ വർധിക്കുകയോ, വരുമാനം കുറയുകയോ ചെയ്യാം.

എന്നിരുന്നാലും, വാരാന്ത്യത്തോടെ വീണ്ടും സാഹചര്യങ്ങൾ അനുകൂലമാകാൻ തുടങ്ങും. ശത്രുക്കളിൽ നിന്നും എതിരാളികളിൽ നിന്നും വിജയം കൈവരിക്കാനും അവരുടെ ദുഷ്പ്രവണതകളെ മറികടക്കാനും കഴിയും. സ്ത്രീകളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും അവരുടെ പിന്തുണ നേടാനും അവസരം ലഭിക്കും. ആരോഗ്യം മെച്ചപ്പെടുകയും മാനസികമായ ഉന്മേഷം വർധിക്കുകയും ചെയ്യും. ചിന്താശക്തിയും തീരുമാനമെടുക്കാനുള്ള കഴിവും വർധിക്കും. സുഹൃത്തുക്കളിൽ നിന്ന് സഹായവും പിന്തുണയും ലഭിക്കും. വാഹനം വാങ്ങാനോ മറ്റ് യാത്രാ സൗകര്യങ്ങൾ ലഭിക്കാനോ സാധ്യതയുണ്ട്.

മൊത്തത്തിൽ, ഈ ആഴ്ച വളരെ വൈവിധ്യമാർന്ന അനുഭവങ്ങൾ നിറഞ്ഞതായിരിക്കും. തുടക്കത്തിൽ അനുകൂലമായ സാഹചര്യങ്ങൾ നിലനിൽക്കുമെങ്കിലും, മധ്യത്തിൽ ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ, വാരാന്ത്യത്തോടെ വീണ്ടും സാഹചര്യങ്ങൾ അനുകൂലമാകുകയും വിജയം കൈവരിക്കാനുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്യും.

കർക്കിടക രാശിയിലുള്ള പൂയം നക്ഷത്രക്കാർക്ക് ജൂലൈ 7 ഞായറാഴ്ചയും, ആയില്യം നക്ഷത്രക്കാർക്ക് ജൂലൈ 8 തിങ്കളാഴ്ചയും പക്കപ്പിറന്നാളായതിനാൽ അന്നേ ദിവസം വ്രതാനുഷ്ഠാനത്തോട് കൂടി ക്ഷേത്ര ദർശനം നടത്തുകയും, അവിടെ സാധ്യമായ വഴിപാടുകളും സമർപ്പിക്കുകയും ചെയ്യുന്നത് അഭികാമ്യമാണ്.

കർക്കിടക രാശിയിലുള്ള പുണർതം നക്ഷത്രക്കാർക്ക് വരുന്ന ഞായറാഴ്ച ദിവസം വ്രതാനുഷ്ഠാനത്തോട് കൂടി ക്ഷേത്ര ദർശനം നടത്തുകയും, അവിടെ സാധ്യമായ വഴിപാടുകളും സമർപ്പിക്കുകയും ചെയ്യുന്നത് അഭികാമ്യമാണ്.

ജൂൺ 29 മുതൽ ശനി വക്രഗതിയിലായതിനാൽ, ഇനിയുള്ള ഏകദേശം നാലു മാസക്കാലം ചൊവ്വാഴ്ച ദിവസങ്ങളിൽ സമുദ്രതീരത്തുള്ള ക്ഷേത്രങ്ങളിൽ വൈകുന്നേരത്തെ ദീപാരാധന തൊഴുന്നത് ജാതകത്തിൽ മറ്റു പ്രതികൂല ഘടകങ്ങൾ ഇല്ലാത്ത കർക്കടരാശിക്കാർക്ക് ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാൻ സഹായിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies