സമ്പൂർണ്ണ വാരഫലം 2024 ജൂലൈ 07 മുതൽ ജൂലൈ 13 വരെയുള്ള (1199 മിഥുനം 23 – മിഥുനം 29 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം 2024 ജൂലൈ 07 മുതൽ ജൂലൈ 13 വരെയുള്ള (1199 മിഥുനം 23 – മിഥുനം 29 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 02:30 pm IST
FacebookTwitterWhatsAppTelegram

ശ്രദ്ധിക്കുക: പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ഇതും വായിക്കുക

സമ്പൂർണ്ണ വാരഫലം ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ

ഇതും വായിക്കുക

സമ്പൂർണ്ണ വാരഫലം ഭാഗം 3 – മൂലം മുതൽ രേവതി വരെ

 

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

ഈ ആഴ്ചയിൽ, അനാവശ്യമായ സൗഹൃദങ്ങളും ബന്ധങ്ങളും ചിങ്ങരാശിക്കാരുടെ വ്യക്തിജീവിതത്തിലും തൊഴിൽ മേഖലയിലും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ആത്മവിശ്വാസത്തെയും മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിക്കാവുന്ന തരത്തിൽ സൽപ്പേരിനും സാമൂഹിക നിലപാടിനും കളങ്കം വരുത്തുന്ന സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് സാമ്പത്തിക നഷ്ടത്തിനും വഴിവെക്കാം, അതിനാൽ സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തുക. ആഴ്ചയുടെ തുടക്കത്തിൽ, മാനസികമായും ശാരീരികമായും ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം, അതിനാൽ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

തൊഴിൽ രംഗത്ത് വിജയം കൈവരിക്കാൻ സാധിക്കുമെങ്കിലും, അനാവശ്യ ചെലവുകൾ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചേക്കാം. ബജറ്റ് പാലിക്കുന്നതിനും അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതിനും ശ്രമിക്കുക. എന്നിരുന്നാലും, നിങ്ങളുടെ ശത്രുക്കളുടെ പരാജയത്തിന് നിങ്ങൾ സാക്ഷ്യം വഹിക്കും, അത് ആശ്വാസവും ആത്മവിശ്വാസവും നൽകും.

നിഗൂഢ ശാസ്ത്രങ്ങളിൽ പുതിയ താൽപര്യം വളരുകയും വിജയം കൈവരിക്കുകയും ചെയ്യും, അത് അറിവ് വർദ്ധിപ്പിക്കുകയും പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്യും. കൂടാതെ, കീർത്തിയും, സാമ്പത്തിക നേട്ടങ്ങളും, ആഭരണങ്ങൾ സ്വന്തമാക്കാനുള്ള അവസരങ്ങളും ഈ ആഴ്ചയിൽ വന്നുചേരും, തന്മൂലം സാമൂഹിക നിലപാട് ഉയർത്തുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യും.

സ്ത്രീകളിൽ നിന്നുള്ള സന്തോഷവും സഹായവും ലഭിക്കുമെങ്കിലും, ചില പ്രതികൂല ഫലങ്ങൾക്കും സാധ്യതയുണ്ട്. അതിനാൽ, പുതിയ ബന്ധങ്ങളിൽ ജാഗ്രത പുലർത്തുകയും വിശ്വസ്തരായവരുമായി മാത്രം അടുപ്പം സൂക്ഷിക്കുകയും ചെയ്യുക. വിദേശത്തേക്ക് പോകാനുള്ള ആഗ്രഹം സഫലമാകും, അതുവഴി പുതിയ അനുഭവങ്ങളും അവസരങ്ങളും നൽകും. ആഴ്ചയുടെ മധ്യത്തോടെ, രോഗങ്ങളും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും കുറയുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ഡോക്ടറുടെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കുകയും ചെയ്യുക. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങളോ സാമ്പത്തിക നേട്ടമോ നിങ്ങളെ തേടിയെത്തി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്യും.

എന്നിരുന്നാലും, നഷ്ട സ്ഥാനത്ത് നിൽക്കുന്ന ബുധൻ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. പങ്കാളിയുമായി തുറന്നു സംസാരിക്കുകയും പരസ്പര ധാരണ വളർത്തിയെടുക്കുകയും ചെയ്യുക. അലസതയും തൊഴിൽ തടസ്സങ്ങളും അനുഭവപ്പെടാം, കഠിനാധ്വാനം ചെയ്യുകയും ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുകയും ചെയ്യുക.

ചിങ്ങ രാശിയിലുള്ള മകം, പൂരം, ഉത്രം നക്ഷത്രക്കാർക്ക് യഥാക്രമം ജൂലൈ 10, 11, 12 തീയതികളിൽ പക്കപ്പിറന്നാളായതിനാൽ, അന്നേ ദിവസം വ്രതാനുഷ്ഠാനത്തോട് കൂടി ക്ഷേത്ര ദർശനം നടത്തുകയും, അവിടെ സാധ്യമായ വഴിപാടുകളും സമർപ്പിക്കുകയും ചെയ്യുന്നത് അഭികാമ്യമാണ്.

ജൂൺ 29 മുതൽ ശനി വക്രഗതിയിലായതിനാൽ, വരുന്ന നാലു മാസക്കാലം ചിങ്ങം രാശിക്കാർ ഞായറാഴ്ച ദിവസങ്ങളിൽ ആദിത്യ ക്ഷേത്രത്തിൽ വൈകുന്നേരത്തെ ദീപാരാധന തൊഴുന്നതും നെയ്‌വിളക്ക് തെളിക്കുന്നതും ജാതകത്തിൽ മറ്റ് ദോഷങ്ങൾ ഇല്ലാത്തപക്ഷം വളരെ നല്ല ഫലങ്ങൾ നൽകും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

ദീർഘകാലമായി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നവർക്ക്, ഈ ആഴ്ച വളരെ ശുഭകരമായ വഴിത്തിരിവായിരിക്കും. സാമ്പത്തിക പ്രതിസന്ധികൾക്ക് അറുതി വരികയും, അപ്രതീക്ഷിതമായ ധനലാഭം കന്നി രാശിക്കാരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയ്‌ക്കുകയും ചെയ്യും. ഈ സാമ്പത്തിക അഭിവൃദ്ധി മനസ്സിനെ ശാന്തമാക്കുകയും, പുതിയ പ്രതീക്ഷകൾ നൽകുകയും ചെയ്യും.

ഈ ആഴ്ചയിൽ, പുണ്യ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനും അവിടത്തെ ഉത്സവങ്ങളിൽ പങ്കെടുക്കാനും അവസരം ലഭിക്കും. മുടങ്ങിക്കിടന്നിരുന്ന വഴിപാടുകൾ നടത്തി മനസ്സിന് ശാന്തിയും സമാധാനവും കണ്ടെത്താൻ സാധിക്കും. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ തേടിയെത്തും. പുതിയ ജോലിക്കുള്ള ഓഫർ ലഭിക്കുകയും കരാറിൽ ഒപ്പുവെക്കുകയും ചെയ്യും. ഈ പുതിയ തൊഴിൽ സാമ്പത്തികമായും തൊഴിൽപരമായും ഉയർച്ച നൽകും.

ദാമ്പത്യ ജീവിതത്തിൽ ഐക്യവും പരസ്പര വിശ്വാസവും വർദ്ധിക്കും. പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കാനും അവരുടെ സ്നേഹവും പിന്തുണയും ആസ്വദിക്കാനും സാധിക്കും. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടുമുട്ടാനും അവരോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാനും അവസരം ലഭിക്കും. ഈ കൂടിച്ചേരലുകൾ മനസ്സിന് ഉന്മേഷവും സന്തോഷവും പകരും.

എന്നിരുന്നാലും, ആഴ്ചയുടെ മധ്യത്തോടെ അനാവശ്യമായ ചിന്തകൾ മനസ്സിൽ കടന്നുകൂടുകയും മാനസിക അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യാം. അമിതമായ ആഡംബരങ്ങൾക്കും ഭൗതിക സുഖങ്ങൾക്കും വേണ്ടിയുള്ള ആഗ്രഹം നിങ്ങളുടെ ചെലവ് വർദ്ധിപ്പിക്കും. അന്യ സ്ത്രീ ബന്ധങ്ങളിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക, അല്ലാത്തപക്ഷം സൽപ്പേരിനും സാമ്പത്തിക സ്ഥിതിക്കും ഗുരുതരമായ കോട്ടം വരുത്തിയേക്കാം.

ആഴ്ചയുടെ അവസാനത്തോടെ, രോഗങ്ങളും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും കുറയുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ ശ്രമിക്കുകയും ചെയ്യുക. ഈ ആഴ്ചയിലെ അനുഭവങ്ങൾ നിങ്ങളെ കൂടുതൽ ശക്തരാക്കുകയും ഭാവിയിലേക്കുള്ള വഴികൾ തെളിയിക്കുകയും ചെയ്യും.

കന്നി രാശിയിലുള്ള ഉത്രം, അത്തം നക്ഷത്രക്കാർക്ക്യഥാക്രമം ജൂലൈ 12, 13 തീയതികൾ പക്കപ്പിറന്നാളായതിനാൽ, അന്നേ ദിവസം വ്രതാനുഷ്ഠാനത്തോട് കൂടി ക്ഷേത്ര ദർശനം നടത്തുകയും, അവിടെ സാധ്യമായ വഴിപാടുകളും സമർപ്പിക്കുകയും ചെയ്യുന്നത് അഭികാമ്യമാണ്.

കന്നി രാശിയിലുള്ള ചിത്തിര നക്ഷത്രക്കാർ ചൊവ്വാഴ്ച ദിവസം വ്രതാനുഷ്ഠാനത്തോട് കൂടി ക്ഷേത്ര ദർശനം നടത്തുകയും, അവിടെ സാധ്യമായ വഴിപാടുകളും സമർപ്പിക്കുകയും ചെയ്യുന്നത് അഭികാമ്യമാണ്.

ജൂൺ 29 മുതൽ ശനി വക്രഗതിയിലായതിനാൽ, ഇനിയുള്ള ഏകദേശം നാലു മാസക്കാലം ചൊവ്വാഴ്ചകളിൽ സുബ്രഹ്മണ്യ സ്വാമിയെയോ ഭദ്രകാളിയമ്മയെയോ നിർമാല്യം തൊഴുന്നതും നെയ്‌വിളക്ക് തെളിക്കുന്നതും ജാതകത്തിൽ ഗുരുതര ഗ്രഹ ദോഷങ്ങൾ ഇല്ലാത്ത കന്നി രാശിക്കാർക്ക് സൗഭാഗ്യങ്ങൾ നൽകും

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖം ആദ്യ 3/4 ഭാഗം)

ദീർഘകാലമായി തൊഴിൽ മേഖലയിൽ നേരിട്ടിരുന്ന പ്രതിസന്ധികൾക്ക് അറുതി വരുന്ന ഒരു വാരമാണ്. സ്വന്തം കഴിവുകളും അനുഭവങ്ങളും കൂടുതൽ ശക്തമായി പ്രകടിപ്പിക്കാനും, തൊഴിൽ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാനും ഈ ആഴ്ച അവസരമൊരുക്കും. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ സഫലമാകുന്നതിനും, നിങ്ങൾ വിചാരിക്കുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാകുന്നതിനുമുള്ള സമയമാണിത്. യുക്തിചിന്ത പ്രയോഗിച്ചു പരീക്ഷിക്കാൻ ശ്രമിക്കാതെ, ന്യായമായ നീതിപൂർവമായ കാര്യങ്ങൾ സങ്കല്പിച്ചു നേടിയെടുക്കാൻ പറ്റിയ സമയം ആണ്.

സർക്കാർ ജോലി ലക്ഷ്യമിട്ട് പരിശ്രമിക്കുന്നവർക്ക്, അവരുടെ അർഹതയ്‌ക്കുള്ള അംഗീകാരം ലഭിക്കും. ഉന്നത സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റമോ സ്ഥലമാറ്റമോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ മാറ്റങ്ങൾ കരിയറിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കും.

ദാമ്പത്യ ജീവിതത്തിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. പങ്കാളിയുമായി കൂടുതൽ അടുക്കാനും അവരുടെ സ്നേഹവും പിന്തുണയും ആസ്വദിക്കാനും സാധിക്കും. ജനമഗ്രഹനിലയിൽ വ്യാഴവും ബുധനും ശക്തമായ സ്ഥാനങ്ങളിലാണെങ്കിൽ, നിങ്ങൾ ഏതു കാര്യത്തിൽ ഇറങ്ങിയാലും വിജയം ഉറപ്പാണ്. ഈ ഗ്രഹനില നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാനുള്ള കരുത്ത് പകരുകയും ചെയ്യും.

സന്താനങ്ങളുടെ കാര്യത്തിൽ ഉണ്ടായിരുന്ന ആശങ്കകൾക്ക് അറുതി വരും. അവരുടെ ജീവിതത്തിൽ പുരോഗതിയും വിജയവും കൈവരിക്കുന്നതിന് സാക്ഷ്യം വഹിക്കും. ഇത് നിങ്ങളുടെ മനസ്സിന് അത്യധികം സന്തോഷവും ആശ്വാസവും നൽകും.

നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന ചില വിലപിടിപ്പുള്ള വസ്തുക്കൾ തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും മനസ്സിന് സന്തോഷം പകരുകയും ചെയ്യും.

ഈ ആഴ്ചയിൽ, വിശേഷപ്പെട്ട പുണ്യ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. ഈ യാത്രകൾ ആത്മീയ വളർച്ചയ്‌ക്ക് സഹായകമാകും. ഏറെക്കാലമായി കാണാൻ ആഗ്രഹിച്ചിരുന്ന പ്രിയപ്പെട്ടവരെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും സാധിക്കും. ഈ കൂടിച്ചേരലുകൾ പഴയ ഓർമ്മകൾ പുതുക്കുകയും പുതിയ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും.

പ്രണയത്തിന്റെ കാര്യത്തിൽ, നിങ്ങളുടെ ബന്ധം ഒരു പുതിയ തലത്തിലേക്ക് കടക്കും. വിവാഹനിശ്ചയം പോലുള്ള പ്രധാന തീരുമാനങ്ങൾ എടുക്കാനും ഈ ആഴ്ച അനുകൂലമാണ്. ജീവിതത്തിലെ ഈ പുതിയ അധ്യായം സന്തോഷവും സ്നേഹവും നിറഞ്ഞതായിരിക്കും.

തുലാം രാശിയിലുള്ള ചിത്തിര, ചോതി, വിശാഖം നക്ഷത്രക്കാർ യഥാക്രമം ചൊവ്വ, തിങ്കൾ, ഞായർ ദിവസങ്ങളിൽവ്രതാനുഷ്ഠാനത്തോട് കൂടി ക്ഷേത്ര ദർശനം നടത്തുകയും, അവിടെ സാധ്യമായ വഴിപാടുകളും സമർപ്പിക്കുകയും ചെയ്യുന്നത് അഭികാമ്യമാണ്.

ജൂൺ 29 മുതൽ ശനി വക്രഗതിയിലായതിനാൽ, ഇനിയുള്ള ഏകദേശം നാലു മാസക്കാലം ചിത്തിര, ചോതി, വിശാഖം നക്ഷത്രക്കാർ കഴിയുന്ന പോലെ സർപ്പക്കാവിൽ ദീപം തെളിക്കുന്നതും നൂറും പാലും നൽകുന്നതും ജാതകത്തിൽ മറ്റു കാര്യമായ ദോഷങ്ങൾ ഇല്ലാത്ത തുലാം രാശികാർക്ക്തടസ്സങ്ങൾ അകറ്റും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഈ ആഴ്ചയുടെ തുടക്കം വെല്ലുവിളി നിറഞ്ഞതായിരിക്കാം. നിയമപരമായ കാര്യങ്ങളിൽ, പ്രത്യേകിച്ച് വ്യവഹാരങ്ങളിൽ, നിങ്ങൾക്ക് പ്രതികൂല ഫലങ്ങൾ നേരിടേണ്ടി വന്നേക്കാം. കോടതി നടപടികൾ, നിയമോപദേശം തേടൽ, അല്ലെങ്കിൽ നിയമപരമായ രേഖകൾ കൈകാര്യം ചെയ്യൽ എന്നിവയിൽ സമയവും ഊർജവും ചെലവഴിക്കേണ്ടി വന്നേക്കാം. ഇത് മാനസിക സമ്മർദ്ദം ഉണ്ടാക്കുകയും, തൽഫലമായി ശാരീരികമായ അസ്വസ്ഥതകൾക്കും കാരണമായേക്കാം. തലവേദന, ഉറക്കക്കുറവ്, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടാം.

സർക്കാരിൽ നിന്നുള്ള വായ്പകൾ, ലൈസൻസുകൾ, അനുമതികൾ തുടങ്ങിയ കാര്യങ്ങളിൽ കാലതാമസം അല്ലെങ്കിൽ അപ്രതീക്ഷിത തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. സർക്കാർ ജോലി ചെയ്യുന്നവർക്ക്, ജോലിസ്ഥലത്ത് അന്വേഷണങ്ങൾ, അച്ചടക്ക നടപടികൾ, അല്ലെങ്കിൽ സ്ഥാനചലനം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജാതകത്തിൽ ചൊവ്വ പ്രതികൂല സ്ഥാനത്താണെങ്കിൽ, നിയമപരമായ കുരുക്കുകളിൽ കഷ്ടപ്പെടാനും, അപൂർവ്വം ചില സന്ദർഭങ്ങളിൽ ജയിൽവാസം വരെ അനുഭവിക്കാനും സാധ്യതയുണ്ട്. അതിനാൽ, ഈ സമയത്ത് എല്ലാ പ്രവൃത്തികളിലും നിയമപരമായ വശങ്ങൾ വളരെ വലിയ ജാഗ്രതയോടെ ശ്രദ്ധിക്കുകയും, വിദഗ്ധരുടെ ഉപദേശം തേടുകയും ചെയ്യുന്നത് നന്നായിരിക്കും.

മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഈ സമയത്ത് കൂടുതൽ ശ്രദ്ധിക്കണം. ഉത്കണ്ഠ, വിഷാദം, അല്ലെങ്കിൽ മറ്റ് മാനസിക പ്രശ്നങ്ങൾ വഷളാകാൻ സാധ്യതയുണ്ട്. അതുപോലെ, ആമാശയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഭക്ഷണത്തിലും ജീവിതശൈലിയിലും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ജലഗതാഗത മേഖലയിൽ ജോലി ചെയ്യുന്നവർ, യാത്രകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. യാത്ര ചെയ്യേണ്ടി വന്നാൽ, സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും, അധിക ജാഗ്രത പുലർത്തുകയും ചെയ്യുക.

എന്നിരുന്നാലും, ആഴ്ചയുടെ അവസാനത്തോടെ കാര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങും. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ കുറയുകയും, കുടുംബത്തിൽ സമാധാന അന്തരീക്ഷം പുനസ്ഥാപികപ്പെടുകയും ചെയ്യും. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാനും, പരസ്പരം പിന്തുണ നൽകാനും സാധിക്കും. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളുമായി വീണ്ടും ബന്ധപ്പെടാനും, പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാനും അവസരം ലഭിക്കും. ഈ പുതിയ സൗഹൃദങ്ങൾ നിങ്ങളുടെ ജീവിതത്തിന് പുതിയ ഊർജ്ജം പകരും.

വാരാവസാനത്തോടെ, കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. ആരോഗ്യം മെച്ചപ്പെടുകയും, വിവാഹം പോലുള്ള ശുഭകാര്യങ്ങൾ നടക്കാനുള്ള സാധ്യതയും ഉണ്ട്. ഈ സമയത്ത് ജീവിതത്തിൽ പുതിയൊരു തുടക്കത്തിന് ലഭിക്കുന്ന അവസരങ്ങൾ കൈവിട്ടു പോകാതെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക.

വൃശ്ചികം രാശിയിലുള്ള വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർ യഥാക്രമം ഞായർ, ഞായർ, തിങ്കൾ ദിവസങ്ങളിൽ വ്രതാനുഷ്ഠാനത്തോട് കൂടി ക്ഷേത്ര ദർശനം നടത്തുകയും, അവിടെ സാധ്യമായ വഴിപാടുകളും സമർപ്പിക്കുകയും ചെയ്യുന്നത് അഭികാമ്യമാണ്.

ജൂൺ 29 മുതൽ ശനി വക്രഗതിയിലായതിനാൽ, ഈ വരുന്ന നാലു മാസക്കാലം ചൊവ്വാഴ്ച ദിവസങ്ങളിൽ സിദ്ധിഗണപതിയെയോ മഹാഗണപതിയെയോ കണ്ടു തൊഴുതു നെയ്‌വിളക്കും മോദകവും സമർപ്പിക്കുന്നത് ജാതകത്തിൽ വലിയ ദോഷങ്ങൾ ഇല്ലാത്ത വൃശ്ചികം രാശിക്കാർക്ക് വലിയ അനുഗ്രഹമായി ഭവിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies