'ഒരുമിച്ച് നിൽക്കേണ്ട സമയം, ഈ ഓട്ടത്തിൽ നിന്ന് അവസാനം വരെ പിന്മാറില്ല'; പാർട്ടിക്കുള്ളിലെ വിമർശനങ്ങൾ ട്രംപിനെ സഹായിക്കുന്നതിന് തുല്ല്യമാണെന്ന് ബൈഡൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഒരുമിച്ച് നിൽക്കേണ്ട സമയം, ഈ ഓട്ടത്തിൽ നിന്ന് അവസാനം വരെ പിന്മാറില്ല’; പാർട്ടിക്കുള്ളിലെ വിമർശനങ്ങൾ ട്രംപിനെ സഹായിക്കുന്നതിന് തുല്ല്യമാണെന്ന് ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 06:35 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: തനിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയരുന്ന എതിർപ്പുകൾ വകവയ്‌ക്കാതെ പ്രസിഡന്റ് ജോ ബൈഡൻ. നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് വരെ താൻ ഈ ഓട്ടം തുടരുമെന്നാണ് ബൈഡൻ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്ന കാര്യത്തെ കുറിച്ച് ആലോചിക്കാനില്ലെന്നും, തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്നുമാണ് ഡെമോക്രാറ്റുകൾക്ക് കൈമാറിയ കത്തിൽ ബൈഡൻ പറയുന്നത്.

” ഡോണൾഡ് ട്രംപിനെ തോൽപ്പിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസമില്ലെങ്കിൽ ഒരിക്കലും ഈ മത്സരത്തിന്റെ ഭാഗമാകില്ലായിരുന്നു. മാദ്ധ്യമങ്ങളിലെല്ലാം പല രീതിയിലുള്ള ഊഹാപോഹങ്ങൾ എനിക്കെതിരെ ഉയർന്നു. എന്നിട്ടും ഈ ഓട്ട മത്സരത്തിൽ തുടരാനും അവസാനം വരെ പിന്മാറാതെ നിന്ന് ട്രംപിനെ തോൽപ്പിക്കാനും എനിക്ക് സാധിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുകയാണെന്ന് നിങ്ങളും മനസിലാക്കണം.

ഡെമോക്രാറ്റ് കൺവെൻഷന് 42 ദിവസവും പൊതുതെരഞ്ഞെടുപ്പ് നടക്കാൻ 119 ദിവസവുമാണ് ഇനി ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ ട്രംപിനെ പരാജയപ്പെടുത്താൻ കൂട്ടായ പരിശ്രമം ആവശ്യമാണ്. പാർട്ടിക്കിടയിൽ ഐക്യമുണ്ടാകേണ്ടത് ആവശ്യമാണ്. വിജയിക്കണമെന്ന ചിന്ത ദുർബലമാകുന്നത് വരാനിരിക്കുന്ന പോരാട്ടത്തെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയും, ട്രംപിനെ സഹായിക്കുന്നതിനും തുല്ല്യമാണ്. ഇത് വളരെ അധികം വേദനിപ്പിക്കുന്നുണ്ട്. ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നേറി ട്രംപിനെ പരാജയപ്പെടുത്തേണ്ട സമയമാണിതെന്നും ” ബൈഡൻ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ദിവസം ഹൗസ് മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രീസിന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ ബൈഡനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ബൈഡൻ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറണമെന്നും, ബൈഡന്റെ നിലവിലെ ശൈലികൾ തോൽവിയിലേക്ക് നയിക്കുമെന്നുമായിരുന്നു പ്രധാന വിമർശനം. ട്രംപ് വിജയിച്ചാൽ രാജ്യത്ത് ജനാധിപത്യം നഷ്ടമാകുന്ന സ്ഥിതിവിശേഷമാകുമെന്നും അംഗങ്ങൾ ആരോപിച്ചിരുന്നു. അതിനാൽ ബൈഡൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മാറി നിൽക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. പിന്നാലെയാണ് അംഗങ്ങൾക്കായി ബൈഡൻ കത്ത് കൈമാറിയത്.

 

 

 

Tags: donald trumpjoe bidenUS President Joe BidenFEATURED2November electionDemocrats
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies