കേരളത്തിലും തമിഴ്നാട്ടിലുമായൊരു വെള്ളച്ചാട്ടം; പച്ചപ്പിന് നടുവിലൂടെയൊഴുകുന്ന പ്രകൃതിഭംഗി; ഇടുക്കിയുടെ മടിത്തട്ടിലെ അരുവിക്കുഴി; വീഡിയോ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലും തമിഴ്നാട്ടിലുമായൊരു വെള്ളച്ചാട്ടം; പച്ചപ്പിന് നടുവിലൂടെയൊഴുകുന്ന പ്രകൃതിഭംഗി; ഇടുക്കിയുടെ മടിത്തട്ടിലെ അരുവിക്കുഴി; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 01:01 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി എന്നും മിടുക്കിയാണ്. കുന്നുകളിലും മലകളിലും സൗന്ദര്യമൊരുക്കി സഞ്ചാരികളെ മാടി വിളിക്കുകയാണ് ഇടുക്കി. കുന്നുകളെ തലോടിയിറങ്ങി വരുന്ന കോടയും നുരുഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും ആരെയും ഒന്നാകർഷിക്കും. കുന്നിൻ മുകളിൽ‌ നിന്നുള്ള കിടിലൻ വ്യൂ കാണാനായി ആയിരങ്ങളാണ് ഇടുക്കിക്ക് വണ്ടി കയറുന്നത്.

അത്തരത്തിൽ‌ മലമുകളിൽ നിന്ന് തമിഴ്നാടിന്റെ ഭം​ഗി ആസ്വദിക്കാൻ കഴിയുന്നൊരു ഇടമുണ്ട് ജില്ലയിൽ. കുമളിക്കടുത്ത് ചക്കുപള്ളം പഞ്ചായത്തിലെ ചെല്ലാർകോവിൽ അരുവിക്കുഴി പ്രദേശമാണ് തലയുയർത്തി സഞ്ചരികളെ ആകർഷിക്കുന്നത്. തമിഴ്നാടിന്റെ വിദൂരക്കാഴ്ചകളും അതിനപ്പുറം ഒരു കൊച്ചരുവി വെള്ളച്ചാട്ടമായി മാറുന്നതിന്റെ അതിമനോഹര കാഴ്ചകളുമാണ് അരുവിക്കുഴിയിലുള്ളത്.

പാറക്കെട്ടിലൂടെ തമിഴ്നാട്ടിലേക്ക് കുത്തിയൊഴുകുന്ന വെള്ളച്ചാട്ടവും തമിഴ്നാടിന്റെ വിദൂര ദൃശ്യവും ഇവിടെ നിന്നും ആസ്വദിക്കാവുന്നതാണ്. തമിഴ്നാട് ലോവർ ക്യാമ്പ് വൈദ്യുതി നിലയം, ​ഗുഡല്ലൂർ, കമ്പം തുടങ്ങിയ സ്ഥലങ്ങളിലെ ക‍ൃഷികൾ, രാത്രികാല വിദൂര ദൃശ്യങ്ങൾ എന്നിവയെല്ലാം നവ്യാനുഭവമേകും.

 

ചുറ്റു തിങ്ങി നിൽക്കുന്ന പച്ചപ്പിന് നടുവിലൂടെ നീണ്ടു കിടക്കുന്ന കറുത്ത പാറക്കെട്ടിലൂടെ താഴേക്കൊഴുകുന്ന കൊച്ചരുവി അതിമനോഹരമായ ഒരു കാഴ്ചാനുഭവമാണ് നൽകുന്നത്. കുഞ്ഞുകുഞ്ഞരുവികൾ ഒന്നിച്ചൊഴുകി ഒരു ചെറിയ പുഴയായി മാറി കേരളത്തിലൂടെ ഒഴുകി അവസാനം തമിഴ്നാട്ടിലെത്തി ചേരുന്നു. പല തട്ടുകളായി പാറക്കെട്ടിലൂടെ പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച അതീവ രസകരമാണ്.

തേക്കടിയിലെത്തുന്ന സഞ്ചാരികൾക്ക് അരുവിക്കുഴി വ്യൂ പോയിന്റും കണ്ട് മടങ്ങാവുന്നതാണ്. തേക്കടിയിൽ നിന്ന് 22 കിലോമീറ്റർ ദൂരമാണ് ഇവിടെക്കുള്ളത്. ന്നാർ-കുമളി ഹൈവേയിൽ അണക്കര റോഡ് വഴി തിരിഞ്ഞാൽ ചെല്ലാർകോവിലിലെത്താം.

Tags: IdukkiAruvikuzhi View PointView Points
Share
Tweet
SendShare

More News from this section

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

മുംബൈയില്‍ ശ്രീനാരായണ ഗുരുവിന്റെ 172-ാം ജയന്തിയും ഓണാഘോഷവും; കേന്ദ്രമന്ത്രി ശ്രീപദ് നായിക് ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും

100 ദിവസം പിന്നിട്ടിട്ടും മാറ്റമില്ല; മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ക്ക് സെലക്ടീവ് പ്രതികരണം; സതീശന്‍ സര്‍ക്കാരിനെതിരെ രാജീവ് ചന്ദ്രശേഖര്‍

Latest News

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies