ബിജെപിയും ശോഭാ സുരേന്ദ്രനും അടിത്തറയിളക്കി; ആലപ്പുഴയിലെ കനത്ത തോൽവിക്ക് പിന്നാലെ കയർവിഷയത്തിൽ കേരളാ സർക്കാരിനെതിരേ സമരത്തിന് സി.ഐ.ടി.യു.
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപിയും ശോഭാ സുരേന്ദ്രനും അടിത്തറയിളക്കി; ആലപ്പുഴയിലെ കനത്ത തോൽവിക്ക് പിന്നാലെ കയർവിഷയത്തിൽ കേരളാ സർക്കാരിനെതിരേ സമരത്തിന് സി.ഐ.ടി.യു.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 07:50 am IST
Facebook
Twitter
WhatsAppTelegram

ചേർത്തല: കയർ തൊഴിലാളി മേഖലയിൽ കാലിന്നടിയിലെ മണ്ണൊലിപ്പ് തടയാൻ സി.ഐ.ടി.യു.വിനെ മുന്നിൽ നിർത്തി രംഗത്തിറങ്ങാൻ സി പിഎം. കയർമേഖലയിലെ തൊഴിലാളിപ്രശ്നങ്ങളും പ്രതിസന്ധിയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കയർവർക്കേഴ്‌സ് സെന്റർ (സി.ഐ.ടി.യു.) സംസ്ഥാന സർക്കാരിനെതിരേ സമരം പ്രഖ്യാപിച്ചു. ഈ മാസം 12-ന് കയർമേഖലയിലെ ജില്ലകളിലുള്ള താലൂക്ക് ഓഫീസുകളിലേക്കു പ്രകടനവും ധർണയും ഉണ്ടാകും.

രൂക്ഷമായ സാമ്പത്തിക തകർച്ചയും തൊഴിൽ നഷ്ടവും നേരിടുന്ന കയർ മേഖലയിൽ വിവിധ തൊഴിലാളി സംഘടനകൾ ഏതാനും വർഷങ്ങളായി സർക്കാരിനും കയർവകുപ്പിനുമെതിരേ പ്രതിഷേധിക്കുന്നുണ്ട്. എന്നാൽ ഈ രംഗത്തെ ഏറ്റവും വലിയ യൂണിയനായ കേരള കയർവർക്കേഴ്‌സ് സെന്റർ – സി.ഐ.ടി.യു. യാതൊരു നിലപാടും എടുത്തിരുന്നില്ല. മാത്രമല്ല കയർ മേഖലയിലെ പ്രശ്നങ്ങൾക്ക് കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി പ്രസ്‍താവനകളിറക്കുന്ന രീതിയാണ് സി ഐ ടി യു കൈക്കൊണ്ടിരുന്നത്.

കയർമേഖല സി ഐ ടി യു വിലൂടെ ഭരിക്കുന്നത് സി പി എമ്മാണ്. അവിടുത്തെ തൊഴിൽ ബന്ധങ്ങൾ പോലും നിശ്ചയിക്കുന്നത് അവരാണ്. എന്നാൽ എട്ടു വർഷത്തെ പിണറായി ഭരണം സിഐ ടി യു നേതാക്കളെ സമര രംഗത്തു നിന്നും മാറ്റി നിർത്തി. അങ്ങിനെ യൂണിയൻ അംഗങ്ങളുമായി അവർക്കുണ്ടായിരുന്നു ദൈനം ദിന ബന്ധം പോലും നഷ്ടമായി.

ലോക്സഭാ ഇലക്ഷനിൽ ആലപ്പുഴയിൽ എൻ ഡി എ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ കയർ മേഖലയിൽ നടത്തിയ മുന്നേറ്റം അക്ഷരാർത്ഥത്തിൽ സി ഐ ടി യു വിനേയും സിപിഎമ്മിനേയും ഞെട്ടിച്ചു. ഇതോടെ വീണ്ടും കളം പിടിക്കാനുള്ള നീക്കമാണ് സി ഐ ടി യു വിന്റേത് എന്ന് കാണാം. കയർ കേന്ദ്രമായ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റിയിലടക്കം കയർവകുപ്പിനും മന്ത്രി പി. രാജീവിനും നേരേ രൂക്ഷവിമർശനമുണ്ടായി. ഇതിന്റെ തുടർച്ചയാണ് സി.ഐ.ടി.യു.വിന്റെ സമരപ്രഖ്യാപനം.

സംസ്ഥാനത്തെ കയർമേഖല തകർച്ചയിലാണ്. കയറിന്റെയും ഉത്പന്നങ്ങളുടെയും നിർമാണം നിലച്ചു. ഇവയുടെ ഉത്പാദക സംഘങ്ങളിൽ 80 ശതമാനവും വലിയ പ്രതിസന്ധിയിലാണ്. കോടിക്കണക്കിനു രൂപയാണ് സംഘങ്ങൾക്കു നൽകാനുള്ളത്. കയർപിരി, ഫാക്ടറി തൊഴിലാളികളുടെ കൂലി കൂട്ടുക, തൊഴിൽദിനം വർധിപ്പിക്കുക, കയർസംഘങ്ങൾക്ക് പ്രവർത്തന മൂലധനം നൽകുക, പൂട്ടിയ കയർസംഘം ജീവനക്കാർക്ക് ആനുകൂല്യം കൊടുക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

ആലപ്പുഴയിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ വന്ന മാറ്റവും ഈ സമരപ്രഖ്യാപനത്തിനു പിന്നിലുണ്ടെന്ന് ഒരു വിഭാഗം കരുതുന്നു. മുൻപ് ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്ന സി.പി.എം. സംസ്ഥാന സമിതിയംഗം സി.ബി. ചന്ദ്രബാബുവാണ് കയർവർക്കേഴ്സ് സെന്റർ പ്രസിഡന്റ്. ആലപ്പുഴയിൽ സിപിഎമ്മിന്റെ ഏറ്റവും വലിയ ശക്തിയാണ് കേരള കയർവർക്കേഴ്‌സ് സെന്റർ – സി.ഐ.ടി.യു. അതിനെ മുന്നിൽ നിർത്തി പാർട്ടിയുടെ മുഖ്യധാരയിലേക്ക് വരാനുള്ള സി.ബി. ചന്ദ്രബാബുവിന്റെ ശ്രമമായും ഈ നീക്കം വ്യാഖ്യാനിക്കപ്പെടുന്നു.

സമരം അനിവാര്യമാണെന്നും സർക്കാരിനെതിരേയുള്ള സമരമായി ഇതിനെ കാണേണ്ടതില്ലെന്നും . തൊഴിലാളികളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണണം. അതിനായാണു സമരം എന്നും കയർവർക്കേഴ്‌സ് സെന്റർ സംസ്ഥാന പ്രസിഡന്റ്‌ സി.ബി. ചന്ദ്രബാബു അഭിപ്രായപ്പെട്ടു.

Tags: cituSobha SurendranCPM-CITUCoir Workers
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies