നവവധുവിന് ഭർതൃവീട്ടിൽ ക്രൂരമർദ്ദനം; കേൾവിശക്തി നഷ്ടമായതായി പരാതി; ഭർത്താവിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് യുവതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവവധുവിന് ഭർതൃവീട്ടിൽ ക്രൂരമർദ്ദനം; കേൾവിശക്തി നഷ്ടമായതായി പരാതി; ഭർത്താവിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 12:38 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: വേങ്ങരയിൽ നവവധുവിന് ഭർതൃവീട്ടിൽ ക്രൂരമർദ്ദനമേറ്റതായി പരാതി. ഭർത്താവ് മുഹമ്മദ് ഫായിസിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചു. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതൽ മൊബൈൽ ഫോണിന്റെ ചാർജറും കൈയും ഉപയോഗിച്ച് മർദ്ദിച്ചെന്നും മർദ്ദനത്തിൽ കേൾവി ശക്തി പൂർണമായും തകരാറിലായെന്നും നട്ടെല്ലിന് ചതവേറ്റതായും പരാതിയിൽ പറയുന്നു. സംഭവം പുറത്തറിഞ്ഞാൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. സംശയരോഗിയായ ഇയാൾ സ്ത്രീധനത്തിന്റെ പേരിലും യുവതിയെ മർദ്ദിച്ചിരുന്നു.

”കല്യാണം കഴിഞ്ഞ് വിരുന്നിന് വന്ന് പോയപ്പോഴാണ് ഭർത്താവിന് സംശയം തോന്നുന്നത്. മൊബൈലിന്റെ ചാർജറും കൈയും ഉപയോഗിച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിൽ ചെവിയുടെ പാടപൊട്ടി കേൾവി ശക്തി നഷ്ടമായി. നാല് ഡോക്ടർമാരുടെ അടുത്ത് കൊണ്ടുപോയി. എന്താണ് പറ്റിയതെന്ന് അവർ ചോദിച്ചപ്പോൾ ബാത്ത്‌റൂമിൽ വീണെന്നാണ് അവരോട് പറഞ്ഞത്. കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ മൂന്ന് ഡോക്ടർമാരെയാണ് മകളെ കാണിച്ചത്. ചെവിയുടെ പാടപൊട്ടി, നട്ടെല്ലിന് ചതവ്, ദേഹമാസകലം മുറിവുണ്ട് എന്നൊക്കെയാണ് ഡോക്ടർമാർ പറഞ്ഞത്. ആരൊടെങ്കിലും പറഞ്ഞാൽ സ്വകാര്യചിത്രങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ”- യുവതിയുടെ അമ്മ പറഞ്ഞു.

2024 മെയ് 2നായിരുന്നു വേങ്ങര സ്വദേശിയായ യുവതിയുടെയും മുഹമ്മദ് ഫായിസിന്റെയും വിവാഹം. മർദ്ദനം രൂക്ഷമായതോടെ 22ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി 23ന് മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നീട് കേസ് വേങ്ങര പൊലീസിന് കൈമാറി. എന്നാൽ ഇതുവരെയും ഭർത്താവിനെ അറസ്റ്റ് ചെയ്തിട്ടില്ല. കേസിൽ ഭർത്താവ് മുഹമ്മദ് ഫായിസ് ഒന്നാം പ്രതിയും ഭർതൃ പിതാവും മാതാവും രണ്ടും മൂന്നും പ്രതികളുമാണ്.

Tags: MalappuramhighcourtDowry Case
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies