കൊല്ലം: സംസ്ഥാനത്ത് മത്സ്യവില കുറയുന്നു. ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയർന്ന മത്സ്യവിലയാണ് കുറഞ്ഞ് തുടങ്ങിയത്. കിലോയ്‌ക്ക് 400 രൂപയായിരുന്ന മത്തിക്ക് 240 രൂപയായി കുറഞ്ഞിരിക്കുകയാണ്. കൊല്ലം ഹാർബറിലെ മത്തിയുടെ വിലയാണിത്. നെത്തോലിക്ക് 40 രൂപവരെയായും കുറഞ്ഞിട്ടുണ്ട്.
ഒരാഴ്ചക്കിടയിൽ മത്സ്യവർധനയിലുണ്ടായ വർധനവാണ് ഉപഭോക്താക്കൾക്ക് ആശ്വാസമായി മാറിയിരിക്കുന്നത്. 400 രൂപയിലായിരുന്ന കിളിമീനിന് ഇപ്പോൾ 320 രൂപയാണ്. അയലയ്‌ക്കും ചാളയ്‌ക്കും അടക്കം വില കുറഞ്ഞിട്ടുണ്ട്. വില വർധനവ് കാരണം തീന്മേശകളിൽ നിന്നും മത്സ്യ വിഭവങ്ങൾ ഉപേക്ഷിച്ച സാധാരണകാർക്ക് മീൻ വാങ്ങാമെന്ന അവസ്ഥയിലേക്ക് മാറുകയാണ്.
രണ്ടു മാസത്തോളം നീണ്ടു നിന്ന ട്രോളിംഗ് നിരോധന കാലത്ത് ചെറു വള്ളങ്ങൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി ഉണ്ടായിരുന്നത്. ചെറുവള്ളങ്ങളില്‍ പിടിച്ചുകൊണ്ടു വരുന്ന മത്തിക്ക് 400 രൂപയിലധികം വില ഉയർന്നത് സാധാരണക്കാർക്ക് തിരിച്ചടിയായിരുന്നു.















