'' നാക്കുപിഴ സംഭവിക്കുന്നത് സ്വാഭാവികമായ കാര്യം, ഗൗരവമായി കാണേണ്ടതില്ല''; ജോ ബൈഡന് പിന്തുണ അറിയിച്ച് നാറ്റോ സഖ്യകക്ഷികൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

” നാക്കുപിഴ സംഭവിക്കുന്നത് സ്വാഭാവികമായ കാര്യം, ഗൗരവമായി കാണേണ്ടതില്ല”; ജോ ബൈഡന് പിന്തുണ അറിയിച്ച് നാറ്റോ സഖ്യകക്ഷികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 12:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പിന്തുണ അറിയിച്ച് നാറ്റോ സഖ്യകക്ഷികൾ. ബൈഡന് വാർദ്ധക്യ സഹജമായ അസുഖങ്ങൾ ഉണ്ടെന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ഒരു മണിക്കൂറോളം സമയം ഇരു നേതാക്കളും സംസാരിച്ചു.

ഫിൻലൻഡ് പ്രധാനമന്ത്രി അലക്‌സാണ്ടർ സ്റ്റബും ബൈഡന് പിന്തുണ അറിയിച്ചു. ബൈഡന് അമേരിക്കയെ നയിക്കാനും യുക്രെയ്‌നൊപ്പം നിന്ന് കൊണ്ട് നാറ്റോയെ നയിക്കാനും സാധിക്കുന്നുണ്ടെന്നും, അദ്ദേഹത്തിന്റെ കഴിവിൽ പൂർണ വിശ്വാസമുണ്ടെന്നും അലക്‌സാണ്ടർ പറയുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവരും ബൈഡന് പിന്തുണ അറിയിക്കുന്നുണ്ട്. നാക്കുപിഴ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും, ഗുരുതരമായി കാണേണ്ട കാര്യമില്ലെന്നുമാണ് ഷോൾസ് ചൂണ്ടിക്കാട്ടിയത്.

അതേസമയം നാറ്റോയുടെ 75-ാം വാർഷിക ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ രൂക്ഷ വിമർശനമാണ് ബൈഡൻ ഉയർത്തിയത്. സെലൻസ്‌കിയുടെ നിലപാടുകളേയും ബൈഡൻ പ്രശംസിച്ചു. എന്നാൽ നാറ്റോ ഉച്ചകോടിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സെലൻസ്‌കിയുടെ പേരിന് പകരം പുടിന്റെ പേര് പറഞ്ഞത് വീണ്ടും ബൈഡനെതിരായ വിമർശനങ്ങൾക്ക് ശക്തി കൂട്ടിയിട്ടുണ്ട്. പുടിന്റെ പേര് പറഞ്ഞ് അൽപ്പസമയത്തിനുള്ളിൽ തന്നെ തനിക്ക് അബദ്ധം സംഭവിച്ചതാണെന്ന് കാട്ടി ബൈഡൻ ഇത് തിരുത്തുന്നുമുണ്ട്. ഇതിന് പുറമെ മറ്റൊരു നാക്കുപിഴയും കൂടി അധികം വൈകാതെ സംഭവിച്ചു. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ പേരിന് പകരം മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരാണ് ബൈഡൻ പറയുന്നത്.

ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ബൈഡൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിയണമെന്ന് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ആവശ്യം ഉയർന്നിരുന്നു. സംവാദങ്ങളിൽ ഉൾപ്പെടെ ബൈഡന് തുടർച്ചയായി അബദ്ധങ്ങൾ സംഭവിക്കുന്നത് ഗുരുതരമായി കാണേണ്ട വിഷയമാണെന്നാണ് ഇവർ പറയുന്നത്. ബൈഡന് പകരം കമലാ ഹാരിസിനെ സ്ഥാനത്തേക്ക് മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ മത്സരിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി താനാണെന്നും, ഒരിക്കലും മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നുമുള്ള നിലപാട് കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലും ബൈഡൻ ആവർത്തിച്ചു.

 

 

 

Tags: NATOjoe bidenFEATURED2NATO AlliesSlips Of TonguePolish President Andrzej DudaFinnish President Alexander Stubb
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies