രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി മാലിന്യക്കൂമ്പാരം; മുങ്ങൽ വിദഗ്ധരെപ്പോലും ശ്വാസംമുട്ടിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ; റെയിൽവേയ്ക്ക് മേൽ പഴിചാരി മേയർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി മാലിന്യക്കൂമ്പാരം; മുങ്ങൽ വിദഗ്ധരെപ്പോലും ശ്വാസംമുട്ടിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ; റെയിൽവേയ്‌ക്ക് മേൽ പഴിചാരി മേയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 02:38 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളിയെ കണ്ടെത്താൻ എത്തിയ മുങ്ങൽ വിദഗ്ധർക്ക് ഏറ്റവും വെല്ലുവിളിയായത് തോട്ടിലെ മാലിന്യക്കൂമ്പാരം. മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ ഇവർക്ക് അധികദൂരം മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമായിരുന്നു.

വേസ്റ്റും ദുർഗന്ധവും മൂലം 20 മീറ്ററിൽ കൂടുതൽ മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയായിരുന്നുവെന്ന് മുങ്ങൽ വിദഗ്ധർ പറഞ്ഞു. 100 മീറ്ററോളം ഭാഗത്ത് മാലിന്യം കുമിഞ്ഞുകൂടി കിടക്കുകയാണ്. സിലിണ്ടറുമായി അത്രയും ദൂരം താണ്ടുന്നത് ഇവരുടെ ജീവനും അപകടമാണ്. അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഒരു വശത്തേക്ക് നീക്കിയാണ് ഇവർ തെരച്ചിൽ നടത്തിയത്. എന്നാൽ മാലിന്യങ്ങളുടെ ആധിക്യം മൂലം ഇത് വലിയ തോതിൽ ഫലം ചെയ്തില്ലെന്ന് ഇവർ പറഞ്ഞു.

എല്ലാ ഭാ​ഗത്തും മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നതിനാൽ എവിടെയെങ്കിലും കുടുങ്ങിക്കിടന്നാലും പുറത്തുവരാൻ സാധിക്കാത്ത സാഹചര്യമാണ്. ഓക്സിജൻ മാസ്ക് ഉൾപ്പെടെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടൊണ് മുങ്ങൽ വിദ​ഗ്ധർ പരിശോധന നടത്തുന്നത്. എല്ലാ സജ്ജീകരണങ്ങളോടെയും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

മൂന്ന് പേരാണ് വൃത്തിയാക്കാൻ ഇറങ്ങിയതെന്നും പെട്ടെന്ന് ഒഴുക്ക് വന്നതോടെ ജോയിയെ കാണാതാകുകയായിരുന്നെന്നും ഒപ്പം ഉണ്ടായിരുന്ന ജീവനക്കാരൻ പ്രതികരിച്ചു. റെയിൽവേ സ്റ്റേഷന് കുറുകെ ഒഴുകുന്ന തോടാണിത്. റെയിൽവേയുടെ ഭാ​ഗത്ത് കൂടി പോകുന്ന തോടിന്റെ ഭാ​ഗം വ‍ൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് കരാർ ജീവനക്കാർ സ്ഥലത്തെത്തിയത്.

മുകളിൽ കിടന്ന മാലിന്യങ്ങൾ വലകൊണ്ടു കെട്ടി കയർ ഉപയോഗിച്ച് വലിച്ചുമാറ്റി തെരച്ചിൽ നടത്താൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഇതും ഫലം കണ്ടില്ല. റെയിൽവേ ട്രാക്കിനോട് ചേർന്ന ഇടുങ്ങിയ ഭാഗത്താണ് ഈ മാലിന്യങ്ങൾ അധികവും കുമിഞ്ഞുകൂടിയിരിക്കുന്നത്. പലതട്ടുകളായി കട്ടിയിൽ മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നതിനാൽ ഇത് വലിച്ചുമാറ്റി തെരച്ചിൽ നടത്തുന്നത് വലിയ ശ്രമകരമായ ദൗത്യമാണ്. നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ രംഗത്തിറക്കി മാലിന്യം വലിച്ചുമാറ്റി തെരച്ചിൽ നടത്താനാണ് ഇപ്പോൾ ശ്രമം.

ന​ഗരത്തിന്റെ പല തോടുകളും ഇത്തരത്തിൽ മാലിന്യം കുമ്പാരം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മാലിന്യം നിറഞ്ഞ് തോടിന്റെ സ്വാഭാവിക ഒഴുക്ക് പൂർണമായും നഷ്ടപ്പെടുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ നോക്കുകുത്തിയാവുകയാണ് കോർപ്പറേഷൻ അധികാരികൾ. അപകടമുണ്ടായ ഭാഗം റെയിൽവേയുടെ പ്രോപ്പർട്ടിയാണെന്നും അതുകൊണ്ട് അവിടം ശുചിയാക്കാൻ റെയിൽവേയാണ് ബാധ്യസ്ഥരെന്നുമാണ് മേയർ ആര്യ രാജേന്ദ്രന്റെ പ്രതികരണം.

Tags: Thiruvananthapuramwasteplastic
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies