ഓൾമോയുടെ ​ഗോൾ ലൈൻ സേവ്! ഇം​ഗ്ലണ്ടിന് വീണ്ടും 'പെയിൻ" സമ്മാനിച്ച് സ്പെയിൻ യൂറോപ്പിന്റ രാജാക്കന്മാർ; കറ്റാലന്മാരുടെ നാലാം കിരീടം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഓൾമോയുടെ ​ഗോൾ ലൈൻ സേവ്! ഇം​ഗ്ലണ്ടിന് വീണ്ടും ‘പെയിൻ” സമ്മാനിച്ച് സ്പെയിൻ യൂറോപ്പിന്റ രാജാക്കന്മാർ; കറ്റാലന്മാരുടെ നാലാം കിരീടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 08:07 am IST
Facebook
Twitter
WhatsAppTelegram

‌ടീമായി കളിക്കുന്ന സ്പെയിന് മുന്നിൽ മുട്ടുക്കുത്തി താരസമ്പന്നമായ ഇം​ഗ്ലണ്ടിന് വീണ്ടും യൂറോ ഫൈനലിൽ കയ്പ്പ് നീര്. ഒത്തിണക്കളും യുവതയു‌ടെ കരുത്തുമായി എത്തി പ്രയോ​ഗിക ഫുട്ബോളിന്റെ സൗന്ദര്യം കാഴ്ചവച്ച സ്പെയിൻ നാലാം യൂറോ കിരീടം ഉയർത്തിയപ്പോൾ ഏവരും പറഞ്ഞു അർഹതപ്പെട്ട വിജയം. ഫൈനലിൽ ഒന്നിനെതിരെ രണ്ടു​ഗോളുകൾക്കായിരുന്നു കറ്റാലന്മാരുടെ വിജയം. ഇറ്റലി, ജർമ്മനി, ഫ്രാൻസ്, ഇംഗ്ലണ്ട്, കൂടാതെ 2018-ലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെയും തോൽപ്പിച്ചാണ് സ്പെയിൻ യൂറോയിൽ വീണ്ടും ചാമ്പ്യന്മാരുകുന്നത്. ഇംഗ്ലണ്ട് പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ് പോലും സ്പെയിൻ അർഹരായ ചാമ്പ്യന്മാരാണെന്ന് സമ്മതിച്ചു.

“സ്പെയിനിന് അഭിനന്ദനങ്ങൾ. ഇന്ന് രാത്രി മാത്രമല്ല, ടൂർണമെൻ്റിലുടനീളം അവർ വിജയത്തിന് അർഹരായിരുന്നു,” എന്ന് ഇം​ഗ്ലണ്ട് പരിശീലകൻ ​പറഞ്ഞത് വെറുതെയല്ല.

വിം​ഗർമാരുടെ കരുത്തിലാണ് സ്പെയിൻ അവരുടെ കളി മെനഞ്ഞത്. നിക്കോ വില്യംസ് ഓപ്പണർ സ്കോർ ചെയ്യുകയും പകരക്കാരനായ മികേൽ ഒയർസബാൽ വിജയ​ഗോൾ നേ‌ടുകയും ചെയ്ത മത്സരത്തിൽ യമാലാണ് വില്യംസിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിത്. ലാമിൻ യമാൽ ടൂർണമെൻ്റിലെ യുവതാരമായപ്പോൾ ഡാനി ഓൾമോ ഗോൾഡൻ ബൂട്ട് പങ്കിട്ടു. ബാഴ്‌സലോണയുടെ യമാൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ കളിക്കുകയും സ്‌കോർ ചെയ്യുകയും അസിസ്റ്റ് ചെയ്യുകയും വിജയിക്കുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. സുഹൃത്തുക്കളായ വില്യംസിന്റെയും യമലിന്റെയും ജന്മദിനങ്ങൾ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു. യഥാക്രമം 22, 17 വയസ് തികഞ്ഞു.

വിരസമായ ​ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിന് കലാശ പോരിന്റെ ചൂട് കൈവന്നത്.47-ാം മിനിട്ടിലാണ് യമാലിന്റെ അസിസ്റ്റിൽ നിക്കോ വില്യംസ് കലാശ പോരിലെ ആദ്യ ​ഗോളിന്റെ അവകാശിയായത്. 73-ാം മിനിട്ടിൽ പകരക്കാരനായ കളത്തിലെത്തിയ കോൾ പാൽമ‍ർ ഇം​ഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. എന്നാൽ അതിന് 87-ാം മിനിട്ടുവരെയെ ആയുസുണ്ടായിരുന്നുള്ളു. മികേൽ ഒയർ സബാൽ ഇം​ഗ്ലണ്ടിന്റെ ഹൃദയം തകർത്തത്. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് മാർക് കുക്കുറെല്ലയുടെ ക്രോസിൽ സബാൽ ​സ്പെയിനിനെ നാലാം കിരീടത്തിലേക്ക് നയിച്ചത്.1964, 2008, 2012 വർഷങ്ങളിലായിരുന്നു മുൻ നേട്ടങ്ങൾ.

89-ാം മിനിട്ടിൽ ഇംഗ്ലണ്ട് സമനില നേടുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഡാനി ഓൾമോ സ്പെയിനിന് രക്ഷകനായി അവതരിച്ചു. ഉനായ് സിമോൺ കാഴ്ചക്കാരനായപ്പോൾ ഇംഗ്ലണ്ട് കോർണറിൽ നിന്ന് നടത്തിയ മുന്നേറ്റം ഗോൾ ലൈനിൽ ഓൾമോ രക്ഷപ്പെടുത്തുകയായിരുന്നു.1966 ലെ ലോകകപ്പ് വിജയത്തിന് ശേഷം തുടർച്ചയായ യൂറോ ഫൈനലുകളിൽ നിരാശയെ അഭിമുഖീകരിച്ച ഇംഗ്ലണ്ടിന് ആ മുറിവ് ഉണക്കാൻ ഇനിയും കാത്തിരിക്കണം.

Tags: Euro 2024clincheuropeanspainenglandrecordChampionshipBeat
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies