ബജറ്റ് മധുരം റെഡി; പാർലമെന്റിൽ ഹൽവ തയ്യാർ, പങ്കുവച്ച് നിർമലാ സീതാരാമൻ 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബജറ്റ് മധുരം റെഡി; പാർലമെന്റിൽ ഹൽവ തയ്യാർ, പങ്കുവച്ച് നിർമലാ സീതാരാമൻ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 07:53 pm IST
Facebook
Twitter
WhatsAppTelegram

ഹൽവയ്‌ക്ക് എന്താ ബജറ്റിനിടെ കാര്യം? കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള ‘ഹൽവ സെറിമണി‘ കണ്ട് ചിലർക്കെങ്കിലും തോന്നുന്ന സംശയമാണിത്.

ബജറ്റ് തയ്യാറാക്കൽ പ്രക്രിയയുടെ അന്തിമ ഘട്ടത്തിലാണ് പാർലമെന്റിലെ നോർത്ത് ബ്ലോക്കിൽ ഹൽവ സെറിമണി നടക്കുക. ബജറ്റ് ‘ലോക്ക്-ഇൻ’ പ്രക്രിയക്ക് തൊട്ടുമുൻപാണ് ഹൽവ നിർമ്മാണം. (ബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനും പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ചോർച്ച തടയാനുമാണ് ലോക്ക്-ഇൻ പ്രക്രിയ.) നോർത്ത് ബ്ലോക്കിൽ എല്ലാവരും കൂടിച്ചേർന്ന് വലിയൊരു കടായിയിൽ ഇന്ത്യയുടെ തനത് മധുരപലഹാരമായ ഹൽവ തയ്യാറാക്കും. ചടങ്ങിന്റെ ഭാ​ഗമായി ധനമന്ത്രി ഹൽവ ഇളക്കിച്ചേർത്ത് എല്ലാവർക്കും വിതരണം ചെയ്യും. ബജറ്റ് പ്രക്രിയയുടെ ഭാ​ഗമായ ഓരോരുത്തരും മധുരം കൈപ്പറ്റും.

The Halwa ceremony was also attended by MoS Finance Shri @mppchaudhary along with Secretaries of @FinMinIndia, Chairmen @IncomeTaxIndia & @cbic_india, besides officials of @FinMinIndia & North Block Budget Press. The Union Budget 2024-25 will be presented on 23rd July, 2024.(2/4) pic.twitter.com/Nng6bGNrBU

— Ministry of Finance (@FinMinIndia) July 16, 2024

മൂന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ ബജറ്റിനൊരുങ്ങുകയാണ് നിലവിൽ പാർലമെന്റ്. സുപ്രധാന പ്രഖ്യാപനങ്ങൾക്ക് രാജ്യം കാതോർക്കുമ്പോൾ അണിയറയിൽ ഹൽവ പാചകവും പൊടിപൊടിക്കുകയാണ്. പതിവ് തെറ്റിക്കാതെ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഹൽവാ സെറിമണിക്ക് നേതൃത്വം നൽകി. സഹമന്ത്രി പങ്കജ് ചൗധരി, മറ്റ് സെക്രട്ടറിമാർ എന്നിവരും, ബജറ്റ് തയ്യാറാക്കാൻ ഒപ്പം കൂടിയ മറ്റ് ഉദ്യോ​ഗസ്ഥരും ജീവനക്കാരുമെല്ലാം പരമ്പരാ​ഗത ചടങ്ങായ ഹൽവാ സെറിമണിയിൽ പങ്കെടുത്തു.

The Union Finance Minister also distributed halwa to members of Budget Press along with other staff of the @FinMinIndia present on the occasion. (4/4) pic.twitter.com/yOc7D6KVrG

— Ministry of Finance (@FinMinIndia) July 16, 2024

ബജറ്റ് അവതരിപ്പിച്ചതിന് ശേഷം മാത്രമേ ബജറ്റ് തയ്യാറാക്കിയ ഉദ്യോ​ഗസ്ഥർക്ക് പാർലമെന്റിന് പുറത്തുപോകാൻ സാധിക്കൂ എന്നതിനാൽ ദിവസങ്ങളോളം പ്രക്രിയയുടെ ഭാ​ഗമായ ധനമന്ത്രാലയത്തിലെ ഓരോ ഉദ്യോ​ഗസ്ഥരുടെയും കഠിനാധ്വാനത്തെയാണ് ഹൽവ സെറിമണിയിലൂടെ അം​ഗീകരിക്കുന്നത്. 2024-25ലെ ബജറ്റ് അവതരണം ജൂലൈ 22നാണ് ആരംഭിക്കുക. ഓ​ഗസ്റ്റ് 12ന് അവസാനിക്കും. തന്റെ ആറാമത്തെ ബജറ്റ് അവതരണത്തിനാണ് നിർമലാ സീതാരാമൻ തയ്യാറെടുക്കുന്നത്.

Tags: BudgetHalwa-CeremonyNORTH BLOCK
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies