ഫ്രഞ്ച് ടീം എന്നും എന്റെ നെഞ്ചിൽ കൊത്തിവച്ചിട്ടുണ്ടാകും; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ഒലിവർ ജിറൂദ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫ്രഞ്ച് ടീം എന്നും എന്റെ നെഞ്ചിൽ കൊത്തിവച്ചിട്ടുണ്ടാകും; അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ഒലിവർ ജിറൂദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 10:05 pm IST
FacebookTwitterWhatsAppTelegram

പാരീസ്: ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ ഒലിവർ ജിറൂദ് അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്നും വിരമിച്ചു. ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സ്‌ട്രൈക്കറാണ് 37 കാരനായ ജിറൂദ്. യൂറോ കപ്പിൽ ഫ്രാൻസ് സെമിയിൽ പുറത്തായതിന്റെ വേദന മാറും മുൻപാണ് ഒലിവറിന്റെ വിരമിക്കൽ വാർത്തയും ഫ്രഞ്ച് ആരാധകർക്ക് മുന്നിലെത്തുന്നത്.

ഫ്രാൻസിനായി 137 മത്സരങ്ങളിൽ നിന്ന് 57 ഗോളുകളാണ് ജിറൂദ് അടിച്ചുകൂട്ടിയത്. ഹ്യൂഗോ ലോറിസിനും ലിലിയൻ തുറാമിനും ശേഷം ഏറ്റവും കൂടുതൽ തവണ ഫ്രാൻസിനായി കളത്തിലറങ്ങിയ താരവും ജിറൂദ് ആണ്. വിരമിക്കലിനെക്കുറിച്ച് ജിറൂദ് യൂറോ കപ്പ് മത്സരത്തിന് മുൻപ് തന്നെ സൂചനകൾ നൽകിയിരുന്നു. സെമിയിൽ സ്‌പെയിനോട് 2-1 ന് പരാജയപ്പെട്ടാണ് ഫ്രാൻസ് ഇക്കുറി യൂറോ കപ്പിൽ നിന്ന് പുറത്തായത്.

ഒരു പേജ് കൂടി മറിയുന്നു… ഞാൻ മറ്റ് സാഹസങ്ങളിലേക്ക് പറക്കുകയാണ്… 13 വർഷം ഞാൻ സേവനം ചെയ്ത ഈ ഫ്രഞ്ച് ടീം ഇനിയും എന്നും എന്റെ നെഞ്ചിൽ കൊത്തിവച്ചിട്ടുണ്ടാകും. ഇത് എന്റെ ഏറ്റവും വലിയ അഭിമാനമാണ് ഏറ്റവും മനോഹരമായ ഓർമ്മയും വിരിമിക്കലിനെക്കുറിച്ച് ജിറൂദിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

2011 ലാണ് ഫ്രാൻസിന് വേണ്ടി ജിറൂദ് ആദ്യം ബൂട്ട് കെട്ടിയത്. യുഎസിനെതിരെ ആയിരുന്നു ആദ്യ മത്സരം. 2018 ൽ ക്രൊയേഷ്യയെ തോൽപിച്ച് ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലും ജിറൂദ് ഉണ്ടായിരുന്നു. 2022 ലോകകപ്പ് ഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ടെങ്കിലും ടൂർണമെന്റിൽ ജിറൂദ് നാല് ഗോളുകൾ നേടി കൈയ്യടി വാങ്ങിയിരുന്നു.

മേജർ ലീഗ് സോക്കറിൽ ലോസ് ആഞ്ചലസ് ക്ലബ്ബിനൊപ്പമായിരിക്കും ഇനി ജിറൂദിന്റെ കരിയർ. 2025 അവസാനം വരെയാണ് കരാർ ഉളളത്. നേരത്തെ ഇറ്റാലിയൻ ക്ലബ്ബായ എസി മിലാന്റെ താരമായിരുന്ന ജിറൂഡ് ആ കരാർ അവസാനിച്ച ശേഷമാണ് ലോസ് ആഞ്ചലസിലേക്ക് മാറിയത്. 2012 മുതൽ 18 വരെ ആർസനലിന് വേണ്ടിയും പിന്നീട് ചെൽസിക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. 716 ക്ലബ്ബ് ഫുട്‌ബോൾ മാച്ചുകളിൽ നിന്നായി 285 ഗോളുകളാണ് ജിറൂദിന്റെ പേരിലുളളത്.

Tags: footballFrance's Leading GoalscorerOlivier GiroudRetirement FootballStriker
ShareTweetSendShare

More News from this section

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies