പ്ലാസ്റ്റിക് മാലിന്യം ഓടയിൽ കുത്തിയിറക്കുന്ന ദൃശ്യം പങ്കുവെച്ച് തിരുവനന്തപുരം മേയർ; 10,000 രൂപ പിഴ ചുമത്തി; നഗരസഭയുമായി സഹകരിക്കണമെന്നും മേയർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്ലാസ്റ്റിക് മാലിന്യം ഓടയിൽ കുത്തിയിറക്കുന്ന ദൃശ്യം പങ്കുവെച്ച് തിരുവനന്തപുരം മേയർ; 10,000 രൂപ പിഴ ചുമത്തി; നഗരസഭയുമായി സഹകരിക്കണമെന്നും മേയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 09:21 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്ലാസ്റ്റിക് മാലിന്യം ഓടയിൽ കുത്തിയിറക്കുന്ന നഗരവാസിയായ വീട്ടമ്മയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഉടനടി നടപടി എടുത്തതായും പിഴ ചുമത്തിയതായും മേയർ പറഞ്ഞു. പതിനായിരം രൂപ പിഴ ചുമത്തിയതിന്റെ രസീതും വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്.

അങ്ങേയറ്റം മോശമായ ഒരു ദൃശ്യമെന്ന് പറഞ്ഞാണ് മേയർ ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഈ നിലയ്‌ക്ക് തുടരാനാകില്ല എന്നത് ദയവായി മനസിലാക്കി നഗരസഭയുമായി സഹകരിക്കണമെന്നാണ് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുന്നതെന്നും മേയർ പറഞ്ഞു. ഇനി ഒരു ജീവനെയും നമുക്ക് നഷ്ട്ടപെടുത്താനാവില്ല. അതുകൊണ്ട് തന്നെ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ നിർവ്വാഹമില്ല. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് അവസാനിപ്പിക്കണം. നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള മാലിന്യസംസ്‌കരണ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും മേയർ പറഞ്ഞു.

എവിടെയെങ്കിലും മാലിന്യസംസ്‌കരണ മാർഗ്ഗങ്ങളിൽ കുറവുകൾ ഉണ്ടെങ്കിൽ മേയറുടെ പരാതിപരിഹാര സെല്ലിനെയോ അല്ലെങ്കിൽ മേയറെ നേരിട്ടോ അറിയിക്കണം. നമുക്ക് നമ്മുടെ നഗരത്തിലെ ഈ മാലിന്യപ്രശ്നം എന്നന്നേക്കുമായി അവസാനിപ്പിക്കണം. എന്തും എവിടെയും വലിച്ചെറിയുന്ന പഴയശീലം മാറ്റണം, ഒരു മാലിന്യമുക്ത നഗരം എന്ന പുതിയ ശീലത്തിലേക്ക് നമുക്കൊരുമിച്ച് ചുവട് വയ്‌ക്കാം. നമ്മെ വിട്ട് പിരിഞ്ഞ ജോയിക്ക് വേണ്ടി നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തരമായ കാര്യമായിരിക്കും മാലിന്യം വലിച്ചെറിയാതിരിക്കുക എന്നത്. ഇങ്ങനെയാണ് മേയർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ശുചീകരണ തൊഴിലാളി ജോയ് തോട്ടിൽ വീണ് മരണമടഞ്ഞിരുന്നു. 46 മണിക്കൂറോളം തിരഞ്ഞ ശേഷമാണ് ജോയിയുടെ മൃതദേഹം കണ്ടെത്താനായത്. ആമയിഴഞ്ചാൻ തോട്ടിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെയാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായത്. മാലിന്യസംസ്‌കരണ നടപടികളിൽ നഗരസഭ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പിഴ ചുമത്തുന്നതുൾപ്പെടെയുളള നടപടികൾ കർശനമാക്കിയിരിക്കുന്നത്.

Tags: ആര്യ രാജേന്ദ്രൻതിരുവനന്തപുരം മേയർ
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies