ട്രംപ് വിജയിച്ചാൽ അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത് പ്രയാസകരമായ കാര്യം; യുക്രെയ്‌നെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നില്ലെന്നും സെലൻസ്‌കി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്രംപ് വിജയിച്ചാൽ അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത് പ്രയാസകരമായ കാര്യം; യുക്രെയ്‌നെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നില്ലെന്നും സെലൻസ്‌കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 11:40 am IST
Facebook
Twitter
WhatsAppTelegram

കീവ്: നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചാൽ അത് യുക്രെയ്‌ന് ഗുണം ചെയ്യില്ലെന്ന പരാമർശവുമായി പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. യുക്രെയ്‌നെ സംബന്ധിച്ച് അത് വളരെ പ്രയാസകരമായ ഒന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സെലൻസ്‌കി തന്റെ അഭിപ്രായം പങ്കുവച്ചത്.

ട്രംപ് വിജയിച്ചാൽ നിലവിലെ സാഹചര്യത്തിലും യുക്രെയ്‌നോടുള്ള അമേരിക്കയുടെ നിലപാടിലും മാറ്റമുണ്ടാകുമെന്ന തരത്തിൽ ജെ.ഡി വാൻസ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് സെലൻസ്‌കിയുടെ പ്രതികരണം. ” ഭാവിയിലേക്കുള്ള കാര്യങ്ങളെ ഓർത്ത് ആശങ്കപ്പെടുന്നില്ല. പക്ഷേ നിലവിലെ സാഹചര്യത്തിൽ ഞങ്ങൾക്ക് അമേരിക്കയോടൊപ്പം ചേർന്ന് തന്നെ പ്രവർത്തിക്കേണ്ടതുണ്ടെന്നും” സെലൻസ്‌കി പറഞ്ഞു.

എഫ്-16 യുദ്ധവിമാനങ്ങൾ കൈമാറുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നുവെങ്കിലും, 18 മാസം കഴിഞ്ഞിട്ടും ഇത് തങ്ങളിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും സെലൻസ്‌കി കൂട്ടിച്ചേർത്തു. യുക്രെയ്‌ന് വിമാനങ്ങൾ ആവശ്യമാണെന്നും, വ്യോമയാന മേഖലയിലെ പ്രതിരോധം ഏറെ നിർണായകമാണെന്നും സെലൻസ്‌കി പറയുന്നു. ബ്രിട്ടന്റെ നിലവിലെ പിന്തുണയിൽ മാറ്റമൊന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറയുന്നു. മുൻ ഭരണകൂടത്തിന്റേത് പോല തന്നെ പുതിയ പ്രധാനമന്ത്രി കെയർ സ്റ്റാർമറും യുക്രെയ്‌നായി നിലകൊള്ളുമെന്ന സൂചനയാണ് ഉള്ളതെന്നും സെലൻസ്‌കി പറയുന്നു.

നിലവിൽ റഷ്യ-യുക്രെയ്ൻ പോരാട്ടത്തിൽ അമേരിക്ക യുക്രെയ്‌ന് വേണ്ടി വലിയ തോതിൽ ആയുധങ്ങൾ ഉൾപ്പെടെ കൈമാറിയിരുന്നു. 2022ൽ റഷ്യ യുക്രെയ്‌നിലേക്ക് സൈന്യത്തെ അയച്ചപ്പോൾ താനാണ് അമേരിക്കയുടെ ഭരണാധികാരിയെങ്കിൽ ആ യുദ്ധം അവിടെ സംഭവിക്കുമായിരുന്നില്ലെന്നാണ് ട്രംപ് ഈ വിഷയത്തിൽ ഒരിക്കൽ പ്രതികരിച്ചത്.

Tags: US-electiondonald trumpjoe bidenUkrainiansPresident Volodymyr Zelenskiy
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies