കുത്തിവപ്പിനെ തുടർന്ന് യുവതി മരിച്ച സംഭവം; നെയ്യാറ്റിൻകര ആശുപത്രിക്കെതിരെ പ്രതിഷേധം; കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുത്തിവപ്പിനെ തുടർന്ന് യുവതി മരിച്ച സംഭവം; നെയ്യാറ്റിൻകര ആശുപത്രിക്കെതിരെ പ്രതിഷേധം; കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 10:15 pm IST
Facebook
Twitter
WhatsAppTelegram

നെയ്യാറ്റിൻകര: കുത്തിവപ്പെടുത്തതിനുപിന്നാലെ യുവതിമരിച്ച സംഭവത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്കെതിരെ നാട്ടുകാരുടെയും രാഷ്‌ട്രീയ പാർട്ടികളുടെയും പ്രതിഷേധം. ചികിത്സാപ്പിഴവ് ആരോപിച്ചാണ് യുവതിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുന്നത്. സംഭവത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു. ആശുപത്രിയിലേക്ക് നടത്തിയ കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച് പൊലീസ് തടഞ്ഞു. നെയ്യാറ്റിൻകര ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന കാട്ടാക്കട സ്വദേശിനി കൃഷ്ണ രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. മരണപ്പെട്ട കൃഷ്‌ണയുടെ 3 വയസുള്ള പെൺകുട്ടിയുടെ പഠനച്ചിലവ് മുഴുവൻ സർക്കാർ ഏറ്റെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. തഹസിൽദാർ ഇത് രേഖാമൂലം എഴുതി നൽകണമെന്നും ജില്ലാ കളക്ടർ നേരിട്ടെത്തി വിഷയത്തിൽ ചർച്ച നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വൈകുന്നേരം നാലുമണിമുതൽ തുടങ്ങിയ പ്രതിഷേധം ദേശീയപാതയ്‌ക്ക് സമീപത്തേക്കും നീങ്ങിയിട്ടുണ്ട്. തുടർന്ന് ദേശീയപാത ഉപരോധിച്ചുള്ള സമരത്തിലേക്ക് നീങ്ങുകയായിരുന്നു. നെയ്യാറ്റിൻകരയിലെ സിപിഎം എംഎൽഎ ആൻസലൻ വിഷയത്തിൽ ഇടപെടാത്തതും ജനരോഷം ഉയരാൻ കാരണമായിട്ടുണ്ട്.

കിഡ്‌നി സ്റ്റോൺ ചികിത്സയ്‌ക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയ യുവതിക്ക് നൽകിയ ഇഞ്ചക്ഷനെത്തുടർന്നാണ് ആരോഗ്യ നില മോശമായത്. 6 ദിവസമായി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്ന് രാവിലെയോടെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. ചികിത്സാ പിഴവുണ്ടായെന്ന ഭർത്താവിന്റെ പരാതിയിൽ നെയ്യാറ്റിൻകര ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Tags: CongressBJPProtestINJECTIONNeyyattinkara General HospitalWoman deathlocals
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies