ഇന്ത്യ കുതിക്കുന്നു; കൊവിഡ് വിതച്ച ആഘാതത്തെ മറികടന്നു; FY24ൽ 8.2% വളർച്ച നേടി; തൊഴിലില്ലായ്മ കുറഞ്ഞു; സ്ത്രീ പങ്കാളിത്തം വർദ്ധിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ കുതിക്കുന്നു; കൊവിഡ് വിതച്ച ആഘാതത്തെ മറികടന്നു; FY24ൽ 8.2% വളർച്ച നേടി; തൊഴിലില്ലായ്മ കുറഞ്ഞു; സ്ത്രീ പങ്കാളിത്തം വർദ്ധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 03:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽ​ഹി: കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതങ്ങളിൽ നിന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ പൂർണമായും കരകയറിയെന്ന് സാമ്പത്തിക സർവേ. മഹാമാരിക്ക് തൊട്ടുമുൻപുള്ള 2019-20 സാമ്പത്തിക വർഷത്തേക്കാൾ 20 ശതമാനം വർദ്ധനവാണ് 2023-24 സാമ്പത്തിക വർഷത്തെ ജിഡിപിയിൽ രേഖപ്പെടുത്തിയതെന്നും പാർലമെന്റിൽ ധനമന്ത്രി സമർപ്പിച്ച സാമ്പത്തിക സർ‌വേ റിപ്പോർട്ടിൽ പറയുന്നു. നാളെ നടക്കാനിരിക്കുന്ന കേന്ദ്രബജറ്റിന് മുന്നോടിയായാണ് നിർമലാ സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ചത്.

ആ​ഗോളതലത്തിലുണ്ടായ നിരവധി സാമ്പത്തിക വെല്ലുവിളികളെ ശക്തമായി നേരിടാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്ക് കഴിഞ്ഞതായി ധനമന്ത്രി ചൂണ്ടിക്കാട്ടി. ശക്തമായ അടിത്തറയിലാണ് ഇന്ത്യ നിലകൊള്ളുന്നത്. വരും സാമ്പത്തിക വർഷത്തിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്ക് കഴിയും. നടപ്പ് സാമ്പത്തിക വർഷം ജിഡിപി വളർച്ച 6.5-7 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. രാജ്യത്തെ സാമ്പത്തിക വിപണികൾ, കാലാവസ്ഥാ വെല്ലുവിളികൾ, ജിയോപൊളിറ്റിക്കൽ വിഷയങ്ങൾ എന്നിവയെ ആശ്രയിച്ചാകും ജിഡിപിയിലെ പുരോ​ഗതിയെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.

2024ൽ റീട്ടെയിൽ പണപ്പെരുപ്പം 5.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2023ൽ ഇത് 6.7 ശതമാനമായിരുന്നു. ഇന്ത്യയുടെ റിയൽ ജിഡിപി 2023-24ൽ 8.2 ശതമാനം വളർച്ച കൈവരിച്ചു. നാല് പാദങ്ങളിൽ മൂന്നിലും എട്ട് ശതമാനം വളർച്ച വീതം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷം തുടർച്ചയായി 7 ശതമാനത്തിന് മുകളിൽ വളർച്ചാനിരക്കാണ് റിയൽ ജിഡിപിയിൽ രേഖപ്പെടുത്തുന്നത്. ഉപഭോ​ഗ ആവശ്യകതയും നിക്ഷേപക ആവശ്യകതയും മെച്ചപ്പെട്ടതിന്റെ ഭാ​ഗമായിട്ടാണിതെന്നും സാമ്പത്തിക സർവേ റിപ്പോർട്ടിൽ വിലയിരുത്തുന്നു.

വാർഷിക തൊഴിലില്ലായ്മ നിരക്ക് കുത്തനെ കുറഞ്ഞു. മഹാമാരിക്ക് ശേഷമുള്ള കണക്ക് പ്രകാരമാണിത്. 15 വയസിന് മുകളിലുള്ള വ്യക്തികളുടെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവരികയാണെന്ന് ആനുവൽ പിരിയോഡിക് ലേബർ ഫോഴ്സ് സർവേ (PLFS) ഉദ്ധരിച്ച് നിർമലാ സീതാരാമൻ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് കഴിഞ്ഞ ആറ് വർഷമായി ഉയരുകയാണ്. 2017-18ലെ 23.3 ശതമാനത്തിൽ നിന്ന് 2022-23 ൽ 37 ശതമാനമായി ഉയർന്നു. പ്രധാനമായും ഗ്രാമീണ മേഖലയിൽ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തമാണ് വർദ്ധിച്ചുവരുന്നത്.

Tags: nirmala sitharamanIndian EconomyGDPgrowthUnion Budget 2024-25Economic Survey
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies