ഇടുക്കി: കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. രാത്രിയോടെ കുമളി 66-ാം മൈലിന് സമീപത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാരനെ തിച്ചറിയാൻ സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.
തീപിടിത്തത്തെ തുടർന്ന് നാട്ടുകാർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനയും പൊലീസും ചേർന്നാണ് തീ കെടുത്തിയത്.
കാറിൽ രണ്ട്‌പേർ ഉണ്ടായിരുന്നുവെന്നാണ് ആദ്യം സംശയിച്ചത്. എന്നാൽ തീയണച്ചതിന് ശേഷമാണ് ഒരാൾ മാത്രമേയുള്ളൂവെന്ന് സ്ഥിരീകരിച്ചത്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു. കാർ പൂർണമായും കത്തിനശിച്ച നിലയിലാണ്.















