ബഹിരാകാശ മേഖലയ്ക്ക് 1,000 കോടി; 180-ഓളം സ്റ്റാർട്ടപ്പുകൾക്ക് നേട്ടം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശ മേഖലയ്‌ക്ക് 1,000 കോടി; 180-ഓളം സ്റ്റാർട്ടപ്പുകൾക്ക് നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 04:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചന്ദ്രയാൻ 3ന്റെ വിജയത്തോടെ ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ഇന്ത്യൻ ബഹിരാകാശ മേഖലയ്‌ക്ക് 1,000 കോടി പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. ബഹിരാകാശ മേഖലയിലെ സാങ്കേതികവിദ്യകൾ കൂടുതൽ വികസിപ്പിച്ചെടുക്കുന്നതിനായാണ് 1,000 കോടി രൂപ പ്രഖ്യാപിച്ചിരിക്കുന്നതെന്നും നിർമലാ സീതാരാമൻ പറഞ്ഞു.

അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യയുടെ ബഹിരാകാശ സമ്പദ് വ്യവസ്ഥയെ അഞ്ചിരട്ടിയായി വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ ഊന്നൽ നൽകും. ബഹിരാകാശ സാങ്കേതിക വികസനപ്രവർത്തനങ്ങൾക്കായി 1,000 കോടി രൂപ നൽകുമെന്നും ധനമന്ത്രി അറിയിച്ചു.

ഇന്ത്യയിലെ 180ലധികം സർക്കാർ അംഗീകൃത ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതും, സഹായിക്കുന്നതുമാണ് ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനം.

ഉപഗ്രഹങ്ങൾ, റോക്കറ്റുകൾ, പേടകങ്ങൾ തുടങ്ങി ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ സെക്ടറുകളിലും കഴിഞ്ഞ കുറച്ച് വർഷമായി ഇന്ത്യ മികച്ച പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യക്ക് 18 കമ്മ്യൂണിക്കേഷൻ സാറ്റ്‌ലൈറ്റോടു കൂടിയ 55 ആക്റ്റീവ് സ്‌പേസ് അസറ്റ്, 9 നാവിഗേഷൻ സാറ്റ്‌ലൈറ്റ്, 20 എർത്ത് ഒബ്‌സർവേഷൻ സാറ്റ്‌ലൈറ്റ്, 3 മെറ്ററോളജിക്കൻ സാറ്റ്‌ലൈറ്റുകളുമുണ്ടെന്നാണ് 2023-2024 സാമ്പത്തിക സർവേ പറയുന്നത്.

ബഹിരാകാശ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ഏകജാലക ഏജൻസിയാണ് ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന് (ഇൻ-സ്പേസ്). ജനുവരി 1 മുതൽ വിവിധ സർക്കാർ ഇതര സ്ഥാപനങ്ങളുമായി കരാറുകളിൽ സ്ഥാപനം ഏർപ്പെട്ടതായും 2023-2024ലെ സാമ്പത്തിക സർവേയിൽ പറഞ്ഞിരുന്നു.

Tags: isronirmala seetharamanFEATURED2Union Budget 2024-25
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies