3.3 കോടി ജനങ്ങളെ നൂറ്റാണ്ടുകൾ പഴക്കമുള്ള സൌകര്യങ്ങളിൽ പാർപ്പിക്കുന്നതെങ്ങനെ? ഡൽഹി സർക്കാരിന്റെ അനാസ്ഥയാണ് കോച്ചിംഗ് സെന്റർ ദുരന്തം: ഹൈക്കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

3.3 കോടി ജനങ്ങളെ നൂറ്റാണ്ടുകൾ പഴക്കമുള്ള സൗകര്യങ്ങളിൽ പാർപ്പിക്കുന്നതെങ്ങനെ? ഡൽഹി സർക്കാരിന്റെ അനാസ്ഥയാണ് കോച്ചിംഗ് സെന്റർ ദുരന്തം: ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 01:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഓൾഡ് രാജേന്ദ്രനഗറിലെ ഐഎഎസ് കോച്ചിം​ഗ് സെന്റർ ദുരന്തത്തിൽ ഡൽഹി സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി. ആംആദ്മി സർക്കാർ, മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി (MCD), ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി, ഡൽഹി പൊലീസ്, വിദ്യാർത്ഥികളുടെ മരണം അന്വേഷിച്ച ഇൻവെസ്റ്റി​ഗേഷൻ ഓഫീസർ എന്നിവരെ ഡൽഹി ഹൈക്കോടതി വിമർശിച്ചു.

രാവൂസ് ഐഎഎസ് അക്കാദമി ബേസ്മെന്റിലുണ്ടായ അപകടത്തിൽ UPSC വിദ്യാർത്ഥികളായ മൂന്ന് പേർ മരിച്ച സംഭവം സർക്കാരിന്റെ അനാസ്ഥയുടെ ഫലമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസിന്റെ അടുത്ത വാദം കേൾക്കുമ്പോൾ അന്വേഷണ ഉദ്യോ​ഗസ്ഥരും ഡിസിപിയും എംസിഡി കമ്മിഷണറും ഹാജരായിരിക്കണമെന്നും കോടതി നിർദേശിച്ചു. എസിജെ മൻഹോൻ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം.

എന്തു വിചിത്രമായ അന്വേഷണമാണ് നടക്കുന്നത്. ബേസ്മെന്റിന് സമീപത്ത് കൂടി പോയ എസ് യു വി അടക്കം കസ്റ്റഡിയിലെടുത്തു. അന്വേഷണ ഉദ്യോഗസ്ഥരുടെ മറുപടി തൃപ്തികരമല്ലെങ്കിൽ സിവിസി (CVC) അല്ലെങ്കിൽ ലോക്പാൽ പോലുള്ള കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

സ്ഥലം സന്ദ​ർശിച്ചതിന് ശേഷം എന്തു നടപടി സ്വീകരിച്ചുവെന്നതിന്റെ സത്യവാങ്മൂലം സമർപ്പിക്കാൻ എംസിഡി ഉദ്യോ​ഗസ്ഥരോട് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണ പുരോ​ഗതി സംബന്ധിച്ച സത്യവാങ്മൂലം ഡൽഹി പൊലീസും സമർപ്പിക്കണം. ഓടകളിൽ പണിതുയർത്തിയിരിക്കുന്ന അനധികൃത കെട്ടിടങ്ങൾ എല്ലാം പൊളിച്ചുകളയണമെന്നും എംസിഡിയോട് കോടതി നിർദേശിച്ചു. ഇത്തരം കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി നൽകിയ മുനിസിപ്പൽ കോർപ്പറേഷൻ പ്രതിനിധികളെയും കോടതി ശക്തമായ ഭാഷയിൽ വിമർശിച്ചു. ശീതീകരിച്ച ഓഫീസുകളിൽ നിന്ന് ഉദ്യോ​ഗസ്ഥർ പുറത്തിറങ്ങി പ്രവർത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

3.3 കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ന​ഗരത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുമായി എങ്ങനെ ഭരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡൽഹി സർക്കാരിനോടും അധികൃതരോടും കോടതി ചോദിച്ചു. 6-7 ലക്ഷം പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങളോട് പ്രവർത്തിക്കുന്ന ഡൽഹി ന​ഗരത്തിൽ 3.3 കോടി ജനങ്ങളെ സുരക്ഷിതമായി പാർപ്പിക്കാൻ എന്തുപദ്ധതിയാണ് ആംആദ്മി സർക്കാരിന്റെ കൈവശമുള്ളതെന്നും എസിജെ ആരാഞ്ഞു.

Tags: DelhiHigh CourtIAS Coaching Centre
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies