ആയുഷ്മാൻ ഭാരത് തട്ടിപ്പ്; ഹിമാചൽ പ്രദേശിലെ കോൺഗ്രസ് എംഎൽഎയുടെ വസതിയിൽ ഇഡി റെയ്‌ഡ്‌
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആയുഷ്മാൻ ഭാരത് തട്ടിപ്പ്; ഹിമാചൽ പ്രദേശിലെ കോൺഗ്രസ് എംഎൽഎയുടെ വസതിയിൽ ഇഡി റെയ്‌ഡ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 06:06 pm IST
FacebookTwitterWhatsAppTelegram

ഷിംല: ഹിമാചൽ പ്രദേശ് എംഎൽഎ ആർഎസ്‌ ബാലിയുടെയും സ്വകാര്യ ആശുപത്രിയുടമകളുടെയും വസതികളിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. ആയുഷ്മാൻ ഭാരത് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് റെയ്ഡ് നടക്കുന്നത്.

ഡൽഹി, ചണ്ഡീഗഢ് എന്നിവയ്‌ക്ക് പുറമെ സംസ്ഥാനത്തെ ഷിംല, കംഗ്ര, ഉന, മാണ്ഡി, കുളു എന്നിവിടങ്ങളിലെ 19 ഓളം സ്ഥലങ്ങളിൽ രാവിലെ മുതൽ ആരംഭിച്ച റെയ്ഡ് തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ബാലിയുടെ കമ്പനിയായ ഹിമാചൽ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള കാൻഗ്രയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലും മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന്റെ അടുത്ത അനുയായിയായ കംഗ്രയിലെ ശ്രീ ബാലാജി ഹോസ്പിറ്റലിലെ ഡോ. രാജേഷ് ശർമ്മയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

നഗ്രോട്ടയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയും ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷന്റെ ചെയർമാനുമാണ് ബാലി. ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്‌മെൻ്റ് ബോർഡിന്റെ വൈസ് ചെയർമാനുമാണ്. വ്യാജ ആയുഷ്മാൻ ഭാരത് എബി-പിഎംജെഎഐ ഐഡി കാർഡുകൾ നിർമിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. വ്യാജ കാർഡുകൾ ഉപയോഗിച്ച് പലതവണ മെഡിക്കൽ ബില്ലുകൾ ഉണ്ടാക്കി ഖജനാവിനും പൊതുജനങ്ങൾക്കും നഷ്ടമുണ്ടാക്കിയതായി ഇഡി ഉദ്യോഗസ്ഥർ ആരോപിച്ചു. ഏകദേശം 25 കോടിയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.

ഹിമാചൽ പ്രദേശ് സ്റ്റേറ്റ് വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ സമർപ്പിച്ച എഫ്‌ഐആർ അടിസ്ഥാനമാക്കിയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നിലവിലെ ഇഡി ഉദ്യോഗസ്ഥരുടെ റെയ്ഡ് നടക്കുന്നത്.

Tags: congress mlaed raidAyushman Bharat scamHimachal PrdeshRS Bali
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies