വിജയാഘോഷം ഭാരത് മാതാ കി ജയ് വിളിച്ച്; 35 മണിക്കൂർ നീണ്ട പ്രയത്‌നം, ചൂരൽമലയിൽ സജ്ജമായത് സൈന്യത്തിന്റെ ഡബിൾ സ്‌ട്രോങ് ബെയ്‌ലി പാലം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിജയാഘോഷം ഭാരത് മാതാ കി ജയ് വിളിച്ച്; 35 മണിക്കൂർ നീണ്ട പ്രയത്‌നം, ചൂരൽമലയിൽ സജ്ജമായത് സൈന്യത്തിന്റെ ഡബിൾ സ്‌ട്രോങ് ബെയ്‌ലി പാലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 07:09 pm IST
FacebookTwitterWhatsAppTelegram

വയനാട്: ദുരന്ത ഭൂമിയിൽ 35 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ചൂരൽമലയിൽ സൈന്യം ബെയ്‌ലി പാലം സജ്ജമാക്കിയത്. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനായി സൈനികവാഹനങ്ങളാണ് പാലത്തിലൂടെ ആദ്യം കടന്നുപോയത്. ആദ്യം സൈന്യത്തിന്റെ സ്‌കോർപിയോ വാഹനം കടന്നുപോയി. പിന്നാലെ കരസേനയുടെ ആബുലൻസും ട്രക്കും ഇരുകരകളിലേക്കും സഞ്ചരിച്ചു. പിന്നാലെ രക്ഷാപ്രവർത്തനത്തിനുളള ജെസിബിയും കടന്നു പോയി.

24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലം യാഥാർത്ഥ്യമായതോടെ മുണ്ടക്കൈയിൽ രക്ഷാ പ്രവർത്തനവും ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കുന്നതും സുഗമമാകും. ഉരുൾപൊട്ടലിൽ വീണു കിടക്കുന്ന വൻമരങ്ങൾ മുറിച്ചുമാറ്റാനും തകർന്ന വീടുകളുടെയും മറ്റും അവശിഷ്ടങ്ങൾ കോരിമാറ്റാനും ഇവിടെ മനുഷ്യർ ആരെങ്കിലും പെട്ടുകിടപ്പുണ്ടോയെന്ന് തിരച്ചിൽ നടത്താനും പുതിയ പാലത്തിലൂടെ വാഹനങ്ങളും യന്ത്രങ്ങളും എത്തുന്നതോടെ സാധിക്കും.

30ന് രാവിലെ ആരംഭിച്ച പാലത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി മേജർ ജനറൽ വിടി മാത്യൂ പറഞ്ഞു. വെല്ലുവിളിയായ പ്രതികൂല കാലാവസ്ഥയെയും മറികടന്ന് രാപ്പകൽ വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം നിർമാണം പൂർത്തിയാക്കുകയായിരുന്നു. ഭാരത് മാതാ കി ജയ് വിളികളോടെയാണ് ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കിയതിലെ സന്തോഷം സൈനികർ പങ്കുവച്ചത്. കൂറ്റൻ ഇരുമ്പ് സാമഗ്രികളും ഉപകരണങ്ങളും ഇറക്കി സൈന്യം നടത്തിത് സമാനതകളില്ലാത്ത പ്രവർത്തനം.

വ്യോമസേനയുടെ വിമാനങ്ങളിൽ കണ്ണൂരിലെത്തിച്ച നിർമ്മാണ സാമഗ്രികൾ ട്രക്കുകളിലാണ് ചൂരൽമലയിലെത്തിച്ചത്. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡിഎസ്സി) ക്യാപ്റ്റൻ പുരൻസിംഗ് നഥാവത്, കേരള ആൻഡ് കർണാടക സബ് ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് (ജിഒസി) മേജർ ജനറൽ വി.ടി.മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മാണം നടത്തിയത്. പീ ഫാബ്രിക്കേറ്റഡ് ഉരുക്ക് സാമഗ്രികളും മരവും ഉപയോഗിച്ചാണ് പാലം നിർമ്മിച്ചത്. ബലം ഉറപ്പുവരുത്താൻ നടുവിലായി തൂണും നൽകിയിട്ടുണ്ട്.

Tags: ARMYBailey bridgeWayanad LandslideMundakkaiCHOORALMALAAttamala
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies