മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗുണ്ടകളെ ആവശ്യമുണ്ടോ? സ്വാതി മാലിവാൾ ആക്രമണക്കേസിൽ ബൈഭവ് കുമാറിനെ വിമർശിച്ച് സുപ്രീംകോടതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗുണ്ടകളെ ആവശ്യമുണ്ടോ? സ്വാതി മാലിവാൾ ആക്രമണക്കേസിൽ ബൈഭവ് കുമാറിനെ വിമർശിച്ച് സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 07:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എഎപി രാജ്യസഭാ എംപി സ്വാതി മാലിവാളിനെതിരായ ആക്രമണക്കേസിൽ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ബൈഭവിന്റെ പെരുമാറ്റത്തെ ചോദ്യം ചെയ്ത കോടതി മുഖ്യമന്ത്രിയുടെ വസതിയിൽ കയറി ഒരു ഗുണ്ട പരാതിക്കാരിയെ ആക്രമിച്ചുവെന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിമർശനമുന്നയിച്ചത്. ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സംഭവത്തിൽ കോടതിയുടെ അതൃപ്തി വ്യക്തമാക്കിയത്.കേസിൽ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ സമീപകാല ഉത്തരവിനെ ചോദ്യം ചെയ്താണ് ബൈഭവ് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ മേയിൽ ഡൽഹിയിലെ മജിസ്‌ട്രേറ്റ് കോടതിയും ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

മുഖ്യമന്ത്രിയുടെ ബംഗ്ലാവ് സ്വകാര്യ വസതിയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഓഫീസിൽ ഇങ്ങനെയുള്ള ഗുണ്ടകളെ നിർത്തേണ്ട ആവശ്യമെന്തെന്നും ഇതെങ്ങനെ സംഭവിച്ചുവെന്നും കോടതി പ്രതിഭാഗത്തോട് ചോദിച്ചു. സ്വാതി മാലിവാൾ തടഞ്ഞിട്ടും ബൈഭവ് ആക്രമണം തുടർന്നുവെന്നും കോടതി നിരീക്ഷിച്ചു. തന്റെ തലയിലാണ് അധികാരം എന്നാണോ ബൈഭവിന്റെ വിചാരമെന്നും സ്വാതിയെപോലെ ഒരു യുവതിയെ ആക്രമിച്ച കുറ്റാരോപിതന് അല്പമെങ്കിലും തന്റെ പ്രവർത്തിയിൽ നാണം തോന്നുന്നില്ലേയെന്നും കോടതി ശകാരിച്ചു.

മെയ് 13 നാണ് ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിൽ കെജ്‌രിവാളിന്റെ സഹായി ബൈഭവ് മാലിവാളിനെ ആക്രമിച്ചത്. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ സ്വാതി ക്രൂര മർദ്ദനത്തിന് വിധേയമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

Tags: Baibhav KumarSwati Maliwal assault caseSupreme Courtaravind kejriwaldelhi cm
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies