ഇസ്രായേലിനെതിരെ നടത്തുന്ന ഓരോ ആക്രമണത്തിനും വലിയ വില നൽകേണ്ടി വരും; ഇറാന്റെയും ലെബനന്റേയും ഭീഷണികൾക്ക് മറുപടിയുമായി നെതന്യാഹു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്രായേലിനെതിരെ നടത്തുന്ന ഓരോ ആക്രമണത്തിനും വലിയ വില നൽകേണ്ടി വരും; ഇറാന്റെയും ലെബനന്റേയും ഭീഷണികൾക്ക് മറുപടിയുമായി നെതന്യാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 06:39 am IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ്: ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടേയും ഹിസ്ബുള്ളയുടെ സീനിയർ കമാൻഡർ ഫുവാദ് ഷുക്കറിന്റേയും മരണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന ഇറാന്റെയും ലെബനന്റേയും ഭീഷണികൾക്ക് മറുപടിയുമായി ഇസ്രായേൽ. തങ്ങൾക്കെതിരായ ഏത് ആക്രമണത്തേയും ശക്തമായി തന്നെ പ്രതിരോധിക്കുമെന്നും, ഇസ്രായേലിൽ നടത്തുന്ന ഓരോ ആക്രമണത്തിനും ശത്രുക്കൾ വലിയ വില നൽകേണ്ടി വരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

” ആക്രമണം നടത്താനുള്ള സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് ശക്തമായ പ്രതിരോധത്തിനാണ് ഇസ്രായേൽ തയ്യാറെടുക്കുന്നത്. ഞങ്ങൾക്കെതിരെ നടത്തുന്ന ഓരോ ആക്രമണത്തിനും ശത്രുക്കൾ വലിയ വില നൽകേണ്ടി വരും. ഞങ്ങളെ ആക്രമിക്കുന്നവരെ കരുത്തോടെ തന്നെ തിരിച്ച് ആക്രമിക്കുമെന്നും” നെതന്യാഹു പ്രസ്താവനയിൽ അറിയിച്ചു.

ബെയ്‌റൂട്ടിൽ നടന്ന ആക്രമണത്തിലാണ് ഹിസ്ബുള്ളയുടെ ഉന്നത സൈനിക കമാൻഡർ ഫുവാദ് ഷുക്കർ കൊല്ലപ്പെട്ടത്. ഫുവാദിന്റെ മരണത്തിന് മറുപടി നൽകാൻ ലെബനന്റെ സായുധ സംഘം ബാധ്യസ്ഥമാണെന്ന് ഹിസ്ബുള്ള മേധാവി ഹസൻ നസ്രല്ല ഭീഷണി മുഴക്കിയിരുന്നു. ഇസ്രായേൽ വിദേശകാര്യ മന്ത്രാലയവും ഭീഷണിക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു. അപ്രകാരമുണ്ടായാൽ വലിയ വില നൽകേണ്ടി വരുമെന്നും, അതിന് മുൻപ് വീമ്പിളക്കലുകളും ഭീഷണികളും നുണകൾ പ്രചരിപ്പിക്കുന്നതും നിർത്തണമെന്നും വിദേശകാര്യമന്ത്രി കാറ്റ്‌സിന്റെ പ്രസ്താവനയിൽ പറയുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കാറ്റ്‌സ് വ്യക്തമാക്കി.

ടെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് ഹമാസ് തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ഇറാനും ഹമാസും ആരോപിച്ചു. എന്നാൽ ഈ വിഷയത്തിൽ ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹനിയയുടെ മരണത്തിന് പിന്നാലെ ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉത്തരവിട്ടിരുന്നു. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ വച്ചാണ് ഈ തീരുമാനം എടുത്തതെന്നും അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

Tags: IRANHezbollahrevengeBenjamin NetanyahuFEATURED2Hezbollah chief Hassan Nasrallahtop military commander
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies