ഡൽഹി: പാർശ്വനാഥ് ലാൻഡ്മാർക്ക് ഡെവലപ്പേഴ്‌സിന്റെ ഡയറക്ടറും സിഇഒയുമായ സഞ്ജീവ് ജെയ്‌നെ അതി സാഹസികമായി പിടികൂടി ഡൽഹി പോലീസ്. 60 കിലോമീറ്റർ വാഹനത്തിൽ പിന്തുടർന്നാണ് ഇയാളെ പിടികൂടിയത്. ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് ജെയ്‌നെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാകാൻ കഴിയാത്തതിനാൽ ജൂലൈ 18 ന് സഞ്ജീവ് ജെയ്‌നിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. രജത് ബബ്ബാർ എന്ന വ്യക്തിയാണ് 2017-ൽ ജെയ്നിനെതിരെ കേസ് നൽകിയത്.
വാറണ്ട് പുറപ്പെടുവിച്ചിട്ടും കമ്മീഷനു മുന്നിൽ ഹാജരാകാൻ ജെയിൻ കൂട്ടാക്കിയില്ല. നാല് ജാമ്യമില്ലാ വാറൻ്റുകളാണ് നിലവിൽ ഇയാൾക്കെതിരെ ഷഹ്ദാര പോലീസ് സ്റ്റേഷനിലുള്ളത്. അറസ്റ്റിന് പിന്നാലെ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുമുമ്പാകെ ജെയ്‌നിനെ ഹാജരാക്കി.















