ഷെയ്ഖ് ഹസീനയും സഹോദരിയും ത്രിപുരയിൽ; ബംഗ്ലാദേശിൽ ഭരണം പിടിച്ച് പട്ടാളം; ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷെയ്ഖ് ഹസീനയും സഹോദരിയും ത്രിപുരയിൽ; ബംഗ്ലാദേശിൽ ഭരണം പിടിച്ച് പട്ടാളം; ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 03:59 pm IST
FacebookTwitterWhatsAppTelegram

ധാക്ക: കലാപഭൂമിയായ ബം​ഗ്ലാദേശിനെ ശാന്തമാക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഒടുവിൽ രാജിവച്ചിരിക്കുന്നു. ധാക്കയിൽ നിന്നും സഹോദരി ഷെയ്ഖ് രെഹാനയ്‌ക്കൊപ്പം രാജ്യം വിട്ട ഹസീന നിലവിൽ ത്രിപുരയിലെ അ​ഗ‍ർത്തയിൽ ലാൻഡ് ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇവിടെ നിന്നും ഡൽഹി വിമാനത്താവളത്തിലേക്ക് പോയതായും വിവരമുണ്ട്. ഇന്ത്യയുടെ ബം​ഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് ഉദ്യോ​ഗസ്ഥർക്ക് പ്രത്യേക ജാ​ഗ്രതാ നിർദേശം നൽകിയെന്നാണ് സൂചന. ബിഎസ്എഫ് മേധാവി നിലവിൽ കൊൽക്കത്തയിലെത്തി. ഇന്ത്യയിൽ അഭയം പ്രാപിച്ച ഹസീന വൈകാതെ ലണ്ടനിലേക്ക് തിരിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ധാക്കയിലെ ഗനഭാബനിൽ കലാപകാരികൾ ഇരച്ചുകയറിയതിന് ഏതാനും മിനിറ്റുകൾക്ക് മുൻപായിരുന്നു അവർ ഇന്ത്യയിൽ അഭയം തേടാൻ പുറപ്പെട്ടത്. ഉച്ചയ്‌ക്ക് രണ്ടരയോടെ സൈനിക ഹെലികോപ്റ്ററിൽ കയറി ഹസീനയും സഹോദരിയും ബം​ഗ്ലാദേശ് വിട്ടു. മൂന്ന് മണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്ത സൈനിക മേധാവി ജനറൽ വാകെർ-ഉസ്-സമാൻ ഭരണം ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. എത്രയും വേ​ഗം രാജ്യത്ത് ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നാണ് പട്ടാള മേധാവി അറിയിക്കുന്നത്. ​അരാജകത്വം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, പ്രതിഷേധം ഒന്നിനും പരിഹാരമല്ലെന്നും അശാന്തിക്ക് അന്ത്യം കുറിക്കണമെന്നും രാജ്യത്തോട് പറഞ്ഞു. കലാപകലുഷിത സാഹചര്യത്തിൽ ദേശീയ ഐക്യം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയും സൈനിക മേധാവി ഊന്നിപ്പറഞ്ഞു. നിലവിലെ സാഹചര്യത്തെക്കുറിച്ച് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസും സൈന്യവും പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കരുതെന്നും പട്ടാള മേധാവി ആഹ്വാനം ചെയ്തിട്ടുണ്ട്.

ഷെയ്ഖ് ഹസീനയുടെ 15 വർഷത്തെ തുടർച്ചയായ ഭരണത്തിന് അന്ത്യം കുറിച്ച ഈ ദിനം ബം​ഗ്ലാദേശിന്റെ ചരിത്രത്തിൽ സുപ്രധാന ഏടായി മാറിയിരിക്കുകയാണ്. സർക്കാർ നടപ്പിലാക്കിയ സംവരണ നിയമത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ മുന്നൂറോളം പേരുടെ ജീവൻ പൊലിയുന്നതിന് കാരണമായിരുന്നു. ഞായറാഴ്ച മാത്രം 90 പേരാണ് കൊല്ലപ്പെട്ടത്. ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ആയിരത്തോളം പേർ തെരുവിലറങ്ങി. ബം​ഗ്ലാദേശ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകാരികൾ അവിടെയുള്ള സോഫയും കസേരയുമടക്കം കിട്ടുന്നതെല്ലാം എടുത്തുകൊണ്ട് പോവുകയും ചെയ്തിരുന്നു.

Tags: bangladeshSheikh Hasinaarmy chiefinterim governmentWaker-uz-Zaman
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies