കോൺ​ഗ്രസിന്റെ പാപങ്ങളുടെ പാനപാത്രം നിറഞ്ഞിരിക്കുന്നു, വിദ്യാർത്ഥികളെ ആയുധമാക്കിയുള്ള നുണപ്രചാരണം അവസാനിപ്പിക്കണം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺ​ഗ്രസിന്റെ പാപങ്ങളുടെ പാനപാത്രം നിറഞ്ഞിരിക്കുന്നു, വിദ്യാർത്ഥികളെ ആയുധമാക്കിയുള്ള നുണപ്രചാരണം അവസാനിപ്പിക്കണം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 05:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് ഭരണഘടനയുടെ ആമുഖം നീക്കം ചെയ്തുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസ് നുണയുടെ രാഷ്‌ട്രീയം കളിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

ഇന്ത്യൻ ഭരണഘടനയുടെ ഭാ​ഗങ്ങളായ ഭരണഘടനയുടെ ആമുഖം, മൗലിക കടമകൾ, മൗലികാവകാശങ്ങൾ, ദേശീയ ഗാനം തുടങ്ങിയവയ്‌ക്ക് എൻസിഇആർടി അർഹമായ പ്രാധാന്യവും ബഹുമാനവും നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കുട്ടികളിലെ സമ​ഗ്ര വികസനമെന്ന ദർശനത്തെ പിന്തുണയ്‌ക്കും വിധത്തിലാണ് ഭരണഘടനയുടെ മൂല്യങ്ങൾ വിവിധ പ്രായത്തിലുള്ള കുട്ടികൾ പഠിക്കുന്ന പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസം പോലൊരു വിഷയത്തെ നുണപ്രചരണത്തിനായി ഉപയോ​ഗിക്കുകയും കുട്ടികളെ വച്ച് രാഷ്‌ട്രീയ ആയുധമായി പ്രയോ​ഗിക്കുകയും ചെയ്യുന്നതിലൂടെ കോൺ​ഗ്രസിന്റെ ദുഷിച്ച മനസും ചിന്താ​ഗതിയുമാണ് മറനീക്കി പുറത്തുവരുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. കുട്ടികളുടെ ഭാവി തുലാസിലാക്കിയാണ് കോൺ​ഗ്രസ് പ്രവർത്തിക്കുന്നതെന്നും ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെ ചവറെന്ന് വിളിക്കന്നവർ നുണകൾ പ്രചരിപ്പിക്കുന്നതിന് മുൻപ് സത്യമറിയാൻ ശ്രമിക്കണമെന്നും ധർമേന്ദ്ര പ്രധാൻ തുറന്നടിച്ചു.

ഇന്ത്യയുടെ വികസനത്തെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും കോൺഗ്രസ് എന്നും എതിർക്കുകയാണ് ചെയ്യുന്നതെന്നും കേന്ദ്ര
വിദ്യാഭ്യാസ മന്ത്രി ആരോപിച്ചു. ഭരണഘടനയുടെ ആമുഖം മാത്രമാണ് ഭരണഘടനാ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതെന്ന കോൺഗ്രസിന്റെ വാദം ഭരണഘടനയെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ് തുറന്നുകാട്ടുന്നത്. കോൺ​ഗ്രസിന്റെ പാപങ്ങളുടെ പാനപാത്രം നിറഞ്ഞിരിക്കുന്നു. ഭരണഘടനയുടെ പകർപ്പുകൾ ഉയർത്തി വ്യാജ ഭരണഘടന സ്നേഹികളായി മാറുകയാണ് ഇന്നത്തെ കോൺ​ഗ്രസുകാരെന്നും ഇവരുടെ പൂർവികർ‌ ഭരണഘടനയുടെ ചൈതന്യത്തെ ഇല്ലായ്മ ചെയ്തവരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കോൺ​ഗ്രസിന് ലവലേശം ഉളുപ്പുണ്ടെങ്കിൽ ആദ്യം ഭരണഘടനയെയും ഭരണഘടന മൂല്യങ്ങളെയും ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ചും മനസിലാക്കണം. രാജ്യത്തിന്റെ മക്കളുടെ പേരിൽ രാഷ്‌ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തുറന്നടിച്ചു.

Tags: Dharmendra PradhanNCERT textbooks
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies