പുതിയ ഹമാസ് തലവനെ ഇല്ലാതാക്കുമെന്ന് പ്രതിജ്ഞയെടുത്ത് നെതന്യാഹു; ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് ഫ്രാൻസ് നിർത്തണമെന്ന ആവശ്യവുമായി ഇറാൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുതിയ ഹമാസ് തലവനെ ഇല്ലാതാക്കുമെന്ന് പ്രതിജ്ഞയെടുത്ത് നെതന്യാഹു; ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് ഫ്രാൻസ് നിർത്തണമെന്ന ആവശ്യവുമായി ഇറാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 06:47 am IST
FacebookTwitterWhatsAppTelegram

ടെൽഅവീവ്: ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനായ പുതിയ ഹമാസ് തലവൻ യഹിയ സിൻവറിനെ വധിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ഇസ്രായേൽ. കഴിഞ്ഞയാഴ്ച ടെഹ്‌റാനിൽ വച്ച് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യഹിയയെ ഹമാസിന്റെ പുതിയ തലവനായി തിരഞ്ഞെടുത്തത്. യഹിയ സ്ഥാനമേറ്റത് അയാളെ വധിക്കാനും, ഹമാസിനെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ള ശക്തമായ കാരണമാണെന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞത്.

യഹിയ സിൻവറിനെ തലവനായി തിരഞ്ഞെടുത്തത് യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, പ്രതിരോധം ശക്തമാക്കുന്നു എന്നതിന്റേയും തെളിവാണെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. എന്നാൽ തങ്ങൾക്കെതിരായ ഏതൊരു ആക്രമണത്തേയും ശക്തമായി തന്നെ പ്രതിരോധിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. രാഷ്‌ട്രം സർവ്വസജ്ജമായിരിക്കുമെന്നും സൈനിക താവളത്തിൽ നടത്തിയ പ്രസ്താവനയിൽ നെതന്യാഹു പറഞ്ഞു.

അതേസമയം മേഖലയിൽ സംഘർഷം വർദ്ധിക്കുന്നത് തടയാനുള്ള ശ്രമങ്ങൾ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി എന്നിവരുമായി പ്രസിഡന്റ് ജോ ബൈഡൻ സംസാരിച്ചിരുന്നു. ഇറാനുമായും ഇസ്രായേലുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഹനിയയുടെ കൊലപാതകം കൂടുതൽ സംഘർഷത്തിലേക്ക് നയിച്ചേക്കാമെന്നാണ് സംഘടനയുടെ അദ്ധ്യക്ഷനായ ഗാംബിയൻ വിദേശകാര്യ മന്ത്രി മംദൗ തങ്കാര ചൂണ്ടിക്കാച്ചി. പല രാജ്യങ്ങളും മേഖലയിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി റദ്ദ് ചെയ്തിട്ടുണ്ട്. ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് ഫ്രാൻസ് നിർത്തണമെന്ന ആവശ്യം ഇറാൻ മുന്നോട്ട് വച്ചിട്ടുണ്ട്. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ, ഇമ്മാനുവൽ മാക്രോണിനോട് ഈ ആവശ്യം ഉന്നയിച്ചത്.

Tags: israelHamasFEATURED2New Hamas Chief
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies