മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിംഗ് അന്തരിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിംഗ് അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 08:43 am IST
Facebook
Twitter
WhatsAppTelegram

ന്യൂ ഡൽഹി : മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിംഗ് അന്തരിച്ചു.ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാത്രി അന്തരിച്ചതായി കുടുംബ വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന് 93 വയസ്സായിരുന്നു.

ഡൽഹിക്കടുത്ത് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു.
1931-ൽ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് കെ നട് വർ സിംഗ് ജനിച്ചത്. മുൻ കോൺഗ്രസ് എംപിയായിരുന്ന കെ നട് വർ സിംഗ്, അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ-1 സർക്കാരിന്റെ കാലത്ത് 2004-05 കാലഘട്ടത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായിരുന്നു.

1953 ഏപ്രിൽ 14-ന് 22-ആം വയസ്സിൽ ഐ.എഫ്.എസിൽ ചേർന്ന സിംഗ് ചൈന, ഈജിപ്ത്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഒന്നിലധികം പ്രതിനിധി സംഘങ്ങളുടെ ലെയ്സൺ ഓഫീസറായി സേവനമനുഷ്ഠിച്ചു, പിന്നീട് അദ്ദേഹം ലണ്ടനിലുൾപ്പെടെ ഒന്നിലധികം ഇന്ത്യൻ മിഷനുകളിൽ സേവനമനുഷ്ഠിച്ചു, ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിജയ് ലക്ഷ്മി പണ്ഡിറ്റിന്റെ കീഴിൽ ജോലി ചെയ്തു, 1966 മുതൽ 1971 വരെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കീഴിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ(പിഎംഒയിൽ) പ്രവർത്തിച്ചു. തുടർന്ന് പോളണ്ടിൽ (1971-1973) ഇന്ത്യൻ അംബാസഡറായി. ഇന്ത്യയിൽ 1975 ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയപ്പോൾ ബ്രിട്ടനിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായിരുന്നു.1982 മുതൽ 1984 വരെ പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായിരുന്നു അദ്ദേഹം. അക്കാലത്ത് പാകിസ്ഥാൻ ഭരണാധികാരി ജനറൽ സിയാ ഉൾ ഹഖുമായി നിരവധി തവണ ആശയവിനിമയം നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1983 ൽ ന്യൂ ഡൽഹിയിൽ നടന്ന ചേരിചേരാ ഉച്ചകോടിയുടെ പ്രിപ്പറേറ്ററി കമ്മിറ്റിയുടെ തലവനായി സേവനമനുഷ്ഠിച്ചു . തുടർന്ന് അദ്ദേഹത്തിന് രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.

1984 ൽ രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് മത്സരിക്കാൻ വേണ്ടി നേരത്തെ വിരമിച്ചു. രാജീവ്ഗാന്ധി സർക്കാരിൽ സ്റ്റീൽ സഹമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് 1986-ൽ വിദേശകാര്യ സഹമന്ത്രിയായി. 1991ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം പി വി നരസിംഹ റാവു പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ സിംഗിന് രാഷ്‌ട്രീയ വനവാസം തുടങ്ങി .

2004-ൽ ഡോ. മൻമോഹൻ സിംഗ് യുപിഎ-1 ഗവൺമെൻ്റിന്റെ പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹം വീണ്ടും അധികാരത്തിൽ തിരിച്ചെത്തി, എന്നാൽ ഭക്ഷ്യ എണ്ണ കുംഭകോണം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രാജിവെക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ മകനുൾപ്പെടെ അദ്ദേഹവുമായി അടുപ്പമുള്ള ആളുകൾക്ക് നേട്ടമുണ്ടാക്കിയ ഈ അഴിമതിയിൽ പെട്ടഅദ്ദേഹം 2005 ഡിസംബർ 6-ന് രാജിവച്ചു.

പ്രഗത്ഭനായ എഴുത്തുകാരനായ അദ്ദേഹം നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്ത ഒരു വലിയ ചടങ്ങിൽ വെച്ച് അദ്ദേഹത്തിന്റെ ആത്മകഥ വൺ ലൈഫ് ഈസ് നോട്ട് ഇനഫ് 2014 ൽ പ്രസിദ്ധീകരിച്ചു.

Tags: K Natwar Singh
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies