കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടതോ? പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി; യുവതിയും ആൺ സുഹത്തും റിമാൻഡിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടതോ? പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി; യുവതിയും ആൺ സുഹത്തും റിമാൻഡിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 02:56 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: തകഴി കുന്നുമ്മയിൽ നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയ കേസിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. കുഞ്ഞിന്റെ മരണകാരണത്തെ കുറിച്ച് കൃത്യമായ നിഗമനത്തിലെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് ഭാഷ്യം. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്

വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു. സാമ്പിളുകൾ വിശദമായ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയക്കുകയും ചെയ്യും. കൊലപ്പെടുത്തി കുഴിച്ചിട്ടതാണോ പ്രസവത്തിൽ മരിച്ചതാണോ എന്ന കാര്യത്തിൽ
പൊലീസിന് ഇതുവരെയും വ്യക്തതയില്ല. ആലപ്പുഴ വണ്ടാനം മെഡിക്കൻ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയായതോടെ കുഞ്ഞിന്റെ മൃതദേഹം യുവതിയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി. മൃതദേഹം ആലപ്പുഴയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.

കേസിൽ ഒന്നാം പ്രതിയായ യുവതിയെയും രണ്ടാം പ്രതിയായ ആൺ സുഹൃത്തിനെയും റിമാൻഡ് ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന മൂന്നാം പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തി.

പൂച്ചാക്കൽ സ്വദേശിനി പ്രസവിച്ച കുഞ്ഞിനെയായിരുന്നു കുഴിച്ചിട്ടത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് എത്തിയപ്പോൾ യുവതി പ്രസവിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഏൽപ്പിച്ചുവെന്നാണ് യുവതി ആദ്യം പറഞ്ഞത്. എന്നാൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചുവെന്നും മൃതദേഹം മറവുചെയ്യാൻ കാമുകനായ തകഴി സ്വദേശി തോമസ് ജോസഫിനെ ഏൽപ്പിച്ചുവെന്നും യുവതി പിന്നീട് പൊലിസിനോട് പറഞ്ഞു. കുന്നുമ്മ മുട്ടിച്ചിറ ഭാഗത്താണ് കുഞ്ഞിനെ കുഴിച്ചിട്ടത്. യുവതി കുഞ്ഞിനെ കൈമാറിയപ്പോൾ ജീവനില്ലായിരുന്നു എന്നാണ് തോമസിന്റെ മൊഴി.

Tags: Deathalapuzhachild
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies