മൂന്ന് നഗരങ്ങളിൽ മെട്രോ, രണ്ട് വിമാനത്താവളങ്ങളുടെ വികസനം; 34,000 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്ന് നഗരങ്ങളിൽ മെട്രോ, രണ്ട് വിമാനത്താവളങ്ങളുടെ വികസനം; 34,000 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 11:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന്റെ ഗതാഗതമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സുപ്രധാന വികസന പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. മെട്രോ, വിമാനത്താവളങ്ങൾ എന്നിവയുൾപ്പെടുന്ന 34,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ബെംഗളൂരു മെട്രോ റെയിൽ പ്രൊജക്റ്റ്-മൂന്നാം ഘട്ടം, താനെ ഇന്റഗ്രൽ റിംഗ് മെട്രോ റെയിൽ പ്രൊജക്റ്റ്, പൂനെ മെട്രോ ഒന്നാം ഘട്ടം എന്നീ മൂന്ന് മെട്രോ പദ്ധതികൾക്കാണ് കേന്ദ്രം പച്ചക്കൊടി കാട്ടിയത്. ഇത് കൂടാതെ പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തിലെ പുതിയ സിവിൽ എൻക്ലേവ്, ബിഹാറിലെ പാട്നയിലെ ബിഹ്തയിൽ പുതിയ സിവിൽ എൻക്ലേവ് എന്നിവയ്‌ക്കും അനുമതി നൽകിയിട്ടുണ്ട്.

ബെംഗളൂരു മെട്രോ റെയിൽ പ്രൊജക്റ്റ്-മൂന്നാം ഘട്ടത്തിൽ 31 സ്റ്റേഷനുകളാണ് ഉൾപ്പെടുത്തുന്നത്. പദ്ധതിയെ പ്രശംസിച്ച പ്രധാനമന്ത്രി മെട്രോ ആളുകൾക്ക് കൂടുതൽ സുഗമമായ യാത്രാനുഭവം പ്രദാനം ചെയ്യുമെന്നും കൂട്ടിച്ചേർത്തു. 22 സ്റ്റേഷനുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് 29 കിലോമീറ്റർ ദൂരത്തിലാണ് താനെ ഇന്റഗ്രൽ റിംഗ് മെട്രോ റയിലിന്റെ നിർമ്മാണം. റോഡുകളിലെ ഗതാഗത കുരുക്ക് ലഘൂകരിക്കുന്നതിനും ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്‌ക്കുന്നതിനും പദ്ധതി സഹായകമാകും.

1549 കോടി രൂപ ചെലവിലാണ് ബംഗാളിലെ സിലിഗുരി ബാഗ്‌ഡോഗ്ര വിമാനത്താവളത്തിൽ പുതിയ സിവിൽ എൻക്ലേവ് വികസിപ്പിക്കുന്നതിന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രൊപ്പോസൽ നൽകിയിരുന്നത്. എ-321 വിമാനങ്ങൾക്ക് അനുയോജ്യമായ 10 പാർക്കിംഗ് ബേകളും രണ്ട് ലിങ്ക് ടാക്‌സി വേകളും മൾട്ടി ലെവൽ കാർ പാർക്കിംഗും പദ്ധതിയിൽ ഉൾപ്പെടും. ബിഹ്തയിൽ 1413 കോടി രൂപ ചെലവിലാണ് പുതിയ സിവിൽ എൻക്ലേവ് വികസിപ്പിക്കാൻ പ്രൊപ്പോസൽ സമർപ്പിക്കപ്പെട്ടത്.

Tags: approvalAshwini Vaishnawdevelopment projectsUnion Railway MinisterCentral cabinetMetro Rail ProjectsAirport facilities
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies