ജെസ്നയെ ലോഡ്ജിൽ കണ്ടു, ഒപ്പം ഒരു യുവാവും; "പല്ലിൽ കമ്പിയിട്ട് വെളുത്ത് മെലിഞ്ഞ കൊച്ച്"; ചർച്ചയായി സ്ത്രീയുടെ വെളിപ്പെടുത്തൽ; വാദം തള്ളി ലോഡ്ജ് ഉടമ 
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജെസ്നയെ ലോഡ്ജിൽ കണ്ടു, ഒപ്പം ഒരു യുവാവും; “പല്ലിൽ കമ്പിയിട്ട് വെളുത്ത് മെലിഞ്ഞ കൊച്ച്”; ചർച്ചയായി സ്ത്രീയുടെ വെളിപ്പെടുത്തൽ; വാദം തള്ളി ലോഡ്ജ് ഉടമ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 02:47 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തലിനെ തള്ളി ലോഡ്ജ് ഉടമ. ജെസ്‌ന ലോഡ്ജിൽ എത്തിയിട്ടില്ലെന്ന് ലോഡ്ജ് ഉടമ ബിജു സേവർ വ്യക്തമാക്കി. രജിസ്റ്ററിൽ രേഖപ്പെടുത്താതെ ആർക്കും മുറി കൊടുക്കാറില്ലെന്നും മുൻ ജീവനക്കാരിയുടെ ആരോപണം തന്നോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ വേണ്ടിയാണെന്നും ഉടമ പ്രതികരിച്ചു.

കാണാതായ ജെസ്നയെ ഒരു യുവാവിനൊപ്പം കണ്ടുവെന്നായിരുന്നു മുണ്ടക്കയത്ത് സ്ഥിതിചെയ്യുന്ന ലോഡ്ജിലെ മുൻ ജീവനക്കാരി വെളിപ്പെടുത്തിയത്. ജെസ്നയെ കാണാതാവുന്നതിന് ദിവസങ്ങൾക്കു മുമ്പായിരുന്നു സംഭവം. ജെസ്നയുടെ മുഖവുമായി സാമ്യമുള്ള പെൺകുട്ടിയും മറ്റൊരു യുവാവും ലോഡ്ജിൽ മുറിയെടുത്തിരുന്നു. പരീക്ഷയ്‌ക്കായാണ് എത്തിയതെന്ന് പെൺകുട്ടി പറഞ്ഞു. ശേഷം പത്രവാർത്തകളിൽ ഫോട്ടോ കണ്ടപ്പോഴാണ്, കഴിഞ്ഞ ദിവസം ലോഡ്ജിൽ മുറിയെടുത്ത പെൺകുട്ടി ജെസ്നയായിരുന്നില്ലേയെന്ന സംശയം തോന്നിയത്. ഇക്കാര്യം ലോഡ്ജ് ഉടമയെ അറിയിച്ചിരുന്നുവെങ്കിലും പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും ജീവനക്കാരി പറഞ്ഞു. പല്ലിൽ കമ്പിയിട്ട്, വെളുത്ത് മെലിഞ്ഞ ചെറുപ്പം കൊച്ച് ആയതിനാലാണ് പെൺകുട്ടിയെ അന്ന് ശ്രദ്ധിച്ചതെന്നും ജീവനക്കാരി പറയുന്നു.

പ്രസ്തുത ലോഡ്ജിന് സമീപത്തെ തുണിക്കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് ജെസ്നയുടെ ദൃശ്യങ്ങൾ അവസാനമായി ലഭിച്ചിരുന്നത്. ജെസ്ന ലോഡ്ജിൽ വന്നിരുന്നുവെന്ന് അവകാശപ്പെടുന്ന ജീവനക്കാരിയെ പറഞ്ഞുവിട്ടതാണെന്നും അതിന്റെ വൈരാ​ഗ്യം തീർക്കാനാണ് ആരോപണവുമായി എത്തിയിരിക്കുന്നതെന്നുമാണ് ലോഡ്ജ് ഉടമയുടെ വാദം. ഏകദേശം പത്ത് വർഷത്തോളം ബിജുവിന്റെ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു വെളിപ്പെടുത്തൽ നടത്തിയ സ്ത്രീ. പത്തനംതിട്ടയിൽ നിന്ന് അഞ്ച് വർഷം മുൻപ് കാണാതായ കോളേജ് വിദ്യാർത്ഥിനിയാണ് ജെസ്ന. സിബിഐ അന്വേഷിച്ചിട്ടും ജെസ്നയുടെ തിരോധാനത്തിന്റെ ചുരുളഴിഞ്ഞിരുന്നില്ല.

Tags: CBIjesnaJesna missing case
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies