"നാ​ഗവല്ലി അത്ര പോരാ, പടം OTT റിലീസിനുള്ളതേ ഉള്ളൂ, റേറ്റിം​ഗ് 3.5" റിവ്യൂ ടീംസിനെ ട്രോളി സോഷ്യൽ മീഡിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“നാ​ഗവല്ലി അത്ര പോരാ, പടം OTT റിലീസിനുള്ളതേ ഉള്ളൂ, റേറ്റിം​ഗ് 3.5” റിവ്യൂ ടീംസിനെ ട്രോളി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 04:13 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയിലെ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴ് വീണ്ടും തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഫാസിൽ സംവിധാനം ചെയ്ത ചിത്രം 31 വർഷങ്ങൾക്ക് ശേഷം റീ-റിലീസ് ചെയ്തപ്പോൾ ആവേശത്തിലാണ് ഓരോ സിനിമാപ്രേമികളും.

1993 ഡിസംബറിലെ ഒരു മഞ്ഞുകാലത്തായിരുന്നു മാടമ്പള്ളിയിലെ മനോരോഗിയെ ഡോക്ടർ സണ്ണി മണിച്ചിത്രത്താഴിട്ട് പൂട്ടിയത്. അന്ന 26 തീയേറ്ററുകളിലാണ് എത്തിയിരുന്നതെങ്കിൽ ഇന്ന് നൂറിലധികം തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ചിത്രം.

മോഹൻലാലും ശോഭനയും സുരേഷ് ​ഗോപിയും നെടുമുടി വേണുവുമൊക്കെ തകർത്തഭിനയിച്ച സിനിമയിലെ ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് സുപരിചതമാണ്. സിനിമയിലെ സംഭാഷണങ്ങൾ പോലും മലയാളികൾക്ക് മനഃപാഠമാണെന്നതാണ് വാസ്തവം. എത്രകണ്ടാലും മതിവരാത്ത മാജിക് ആയിരുന്നു മണിച്ചിത്രത്താഴിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്..

പുത്തൻ ദൃശ്യമികവിൽ ചിത്രം വീണ്ടുമെത്തിയതോടെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയും സജീവമാണ്. ഇന്നത്തെ കാലത്ത് സിനിമാ റിവ്യൂ നടത്തുന്നവരെ ട്രോളിക്കൊണ്ടാണ് പല പോസ്റ്റുകളും നിറയുന്നത്. എത്ര നല്ല സിനിമ റിലീസ് ചെയ്താലും അതിൽ എന്തെങ്കിലുമൊരു കുറ്റം കണ്ടുപിടിച്ച് സിനിമയെ ഇകഴ്‌ത്തി കാണിക്കുന്ന ചില റിവ്യൂവേഴ്സിനെയാണ് പ്രേക്ഷകർ ട്രോളുന്നത്. മണിച്ചിത്രത്താഴ് ആദ്യമായി റിലീസ് ചെയ്യുന്നത് ഇപ്പോഴായിരുന്നുവെങ്കിൽ പ്രമുഖ റിവ്യൂവേഴ്സ് പോസ്റ്റ് ചെയ്യാൻ സാധ്യതയുള്ള ചില കുറിപ്പുകളും അഭിപ്രായങ്ങളുമാണ് ട്രോൾ രൂപത്തിൽ എത്തുന്നത്.

നാ​ഗവല്ലി അത്ര പോരാ, സിനിമ ഒടിടിയിൽ റിലീസ് ചെയ്യാനുള്ളതേ ഉണ്ടായിരുന്നുള്ളൂ, സണ്ണി – ശ്രീദേവി സീനുകളിലെ സംഭാഷണങ്ങൾ പൊളിറ്റിക്കലി ഇൻകറക്ട് ആയിരുന്നു, കുറെ ലോജിക്കൽ എറർ വരുത്തിയിട്ടുണ്ട്, ക്ലൈമാക്സ് രം​ഗങ്ങൾ കൺവിൻസിം​ഗ് അല്ല, നകുലന്റെ ബൊമ്മയെ തിരിച്ചറിയാത്ത നാ​ഗവല്ലിയുടെ സിക്സ്ത്ത് സെൻസ് മോശം, മൈ റേറ്റിം​​ഗ് 3.5, എന്ന് തുടങ്ങി നിരവധി ട്രോളുകളാണ് റിവ്യൂ ചെയ്യുന്നവരെ പരിഹസിച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്.

മൂന്ന് ദശാബ്ദങ്ങൾക്കിപ്പുറവും സിനിമാപ്രേമികളെ വിസ്മയിപ്പിക്കാൻ കഴിയുന്ന അപൂർവ്വം മലയാള ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴെന്ന് നിരൂപകർ വിശേഷിപ്പിക്കുന്നു.

Tags: Suresh GopimohanlalSHOBANAmanichitrathazhu
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies