അവകാശികളില്ലാത്ത മൃതദേഹങ്ങൾ വിറ്റു; വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന്; മാഫിയയിൽ കുറഞ്ഞ വിശേഷണമില്ല: സന്ദീപ് ഘോഷിനെതിരെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവകാശികളില്ലാത്ത മൃതദേഹങ്ങൾ വിറ്റു; വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന്; മാഫിയയിൽ കുറഞ്ഞ വിശേഷണമില്ല: സന്ദീപ് ഘോഷിനെതിരെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 01:05 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: യുവ ഡോക്ടറുടെ ബലാത്സം​ഗ കൊലപാതകത്തിന് പിന്നാലെ പ്രിൻസിപ്പൽ സ്ഥാനം രാജിവെച്ച ഡോ.സന്ദീപ് ഘോഷിനെതിരെ ​ഗുരുതര ആരോപണവുമായി മെഡിക്കൽ കോളേജ് മുൻ ഡെപ്യൂട്ടി സൂപ്രണ്ട്. അവകാശികളില്ലാത്ത മൃതദേഹങ്ങൾ സന്ദീപ് ഘോഷ് വിറ്റതായി അക്തർ അലി ആരോപിച്ചു. മാഫിയയിൽ കുറഞ്ഞ വിശേഷണമൊന്നും ഘോഷിന് നൽകാനില്ലെന്നും അദ്ദേഹത്തിനെതിരെ പരാതി നൽകിയതിന് തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്നും അലി പറഞ്ഞു.

കൈക്കൂലി, ബയോമെഡിക്കൽ മാലിന്യക്കടത്ത് തുടങ്ങി നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ സന്ദീപ് ഘോഷിന് ഏർപ്പെട്ടിട്ടുണ്ടെന്ന് അലി വെളിപ്പെടുത്തി. കോളേജുമായി ബന്ധപ്പെട്ട് എല്ലാ ടെൻഡറുകൾക്കും 20 ശതമാനം കൈക്കൂലിയാണ്
കരാറുകാരിൽ നിന്നും സന്ദീപ് ഘോഷ് ഈടാക്കിയിരുന്നത്. ബയോമെഡിക്കൽ മാലിന്യങ്ങളിൽ നിന്നും പോലും മറിച്ച് വിറ്റ് പണം വാങ്ങിയിരുന്നു. തോറ്റ വിദ്യർത്ഥികളെ ജയിപ്പാക്കാനായി വൻ തുകയാണ് ആവശ്യപ്പെട്ടിരുന്നത്. ചില വിദ്യാർത്ഥികൾക്ക് ​ഗസ്റ്റ് റൂമിലിരുന്ന് മദ്യപിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. മദ്യവും മറ്റ് ലഹരിവസ്തുക്കളും വാങ്ങി വിദ്യാർത്ഥികൾക്ക് നൽകും. പരീക്ഷയിൽ തോൽക്കില്ലെന്നും ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയതിന് സർട്ടിഫിക്കറ്റ് നൽകാമെന്നും വാഗ്‌ദാനം ചെയ്‌ത് ഒരു വിദ്യാർത്ഥികളിൽ നിന്ന് 10 ലക്ഷം രൂപയോളം വാങ്ങിയിരുന്നു. ഈ വിഷയങ്ങൾ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോയെ അറിയിച്ചിട്ടും ഘോഷിനെതിരെ ഒരു നടപടിയും എടുത്തില്ല. പകരം പരാതി നൽകിയ തന്നെ സ്ഥലം മാറ്റുകയാണ് ചെയ്തത്. ഭരണതലത്തിൽ ശക്തമായ സ്വാധീനമാണ് ഘോഷിന് ഉള്ളതെന്നും അക്തർ അലി ചൂണ്ടിക്കാട്ടി. 2021ലാണ് ആർജെ കർ ആശുപത്രിയിൽ ഘോഷ് പ്രിൻസിപ്പാളായി നിയമിതനായത്.

കഴിഞ്ഞ ദിവസം ഘോഷിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി അയൽവാസികളും രം​ഗത്തെത്തിയിരുന്നു. പ്രസവ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ ഭാര്യയെ ക്രൂരമായി മർദിക്കുമായിരുന്നുവെന്ന ആരോപണമാണ് അയൽവാസികൾ ഉയർത്തിയിരിക്കുന്നത്. ബരാസതിലെ മുൻ അയൽവാസികളാണ് 12 വർഷങ്ങൾക്ക് മുൻപ് നടന്ന അതിക്രമങ്ങൾ വിവരിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. ഘോഷ് അനാശാസ്യത്തിന് പേരുകേട്ട ആളാണെന്നാണും പ്രദേശവാസികൾ പറഞ്ഞിരുന്നു.

Tags: kolkata murderDr. Sandip Gosh
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies