ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ശക്തിപ്പെടുത്തിയതിൽ പ്രധാനമന്ത്രിയുടെ പങ്ക് വളരെ വലുത്; പ്രശംസിച്ച് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ശക്തിപ്പെടുത്തിയതിൽ പ്രധാനമന്ത്രിയുടെ പങ്ക് വളരെ വലുത്; പ്രശംസിച്ച് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 07:00 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന്റെ ബഹിരാകാശ രംഗം ശക്തിപ്പെടുത്തുന്നതിനും, മേഖലയുടെ പുരോഗതിക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വഹിച്ച പങ്ക് വളരെ വലുതാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഇന്ന് രാജ്യം ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുന്ന അവസരത്തിലാണ് എസ്.സോമനാഥിന്റെ പ്രതികരണം. ബഹിരാകാശ മേഖലയുടെ പുരോഗതിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ നിരവധി നയങ്ങളെ കുറിച്ചും, സംരംഭങ്ങളെ കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു.

രാജ്യത്തിന്റെ ബഹിരാകാശ മേഖലയിൽ നടപ്പാക്കിയ വിവിധ നയങ്ങളിൽ പ്രധാനമന്ത്രി നിർണായക നേതൃത്വം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹം നയങ്ങൾ ഉണ്ടാക്കുക എന്നത് മാത്രമല്ല അത് നടപ്പിലാക്കി കാണിച്ചുവെന്നും സോമനാഥ് വ്യക്തമാക്കി. ” ബഹിരാകാശ മേഖലയിൽ ഇപ്പോൾ വലിയ തോതിലുള്ള പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് ഇതിൽ വ്യക്തമായ കാഴ്‌ച്ചപ്പാടാണ് ഉള്ളത്. സ്‌പേസ് ഡിപ്പാർട്‌മെന്റ്, ഐഎസ്ആർഒ, ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് എന്നിവയൈ കുറിച്ച് പുതിയ നയങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്. ഈ വിഭാഗത്തിന്റേയും ഉത്തരവാദിത്വങ്ങൾ ഇത് വഴി കൃത്യമായി നിർവചിക്കപ്പെടുന്നുണ്ട്. സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഏറ്റവും നല്ല രീതിയിൽ നടപ്പാക്കുന്നു.

ഈ രംഗത്ത് സ്വകാര്യ നിക്ഷേപമോ വിദേശ നിക്ഷേപമോ അനുവദനീയമല്ലായിരുന്നു. അത്തരം നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നു. ജിയോസ്‌പേഷ്യൽ പോളിസിയിൽ ഡിപ്പാർട്‌മെന്റ് ഓഫ് സയൻസ് ആന്റ് ടെക്‌നോളജി വരുത്തിയ മാറ്റങ്ങളാണ് മറ്റൊന്ന്. ജിയോസ്‌പേഷ്യൽ ഡാറ്റയും സാറ്റലൈറ്റ് ഡാറ്റയും എല്ലാവർക്കും ഫൈവ് മീറ്റർ റെസല്യൂഷനിൽ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.

ചന്ദ്രയാൻ 3ന്റെ വിജയവും എടുത്ത് പറയേണ്ട ഒന്നാണ്. ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദി തത്സമയം വീക്ഷിക്കുകയായിരുന്നു. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം സുവർണ നിമിഷത്തിൽ പങ്കാളിയാകാൻ ഞങ്ങളോടൊപ്പം ചേർന്നത്. ഗഗൻയാൻ ദൗത്യത്തിലും മറ്റ് ബഹിരാകാശ പദ്ധതിയിലുമെല്ലാം അദ്ദേഹം വലിയ താത്പര്യമാണ് പ്രകടിപ്പിക്കുന്നത്. ബഹിരാകാശ നിലയത്തിനുള്ള പദ്ധതികൾ ഉൾപ്പെടെ ഭാവിയിലെ ഓരോ പ്രോജക്ടുകളിലും അദ്ദേഹം വലിയ സന്തോഷമാണ് പ്രകടിപ്പിച്ചത്.

ചന്ദ്രയാൻ 3ന്റെ വിക്ഷേപണത്തിന് ശേഷം അദ്ദേഹം ബഹിരാകാശ നിലയം സന്ദർശിച്ചു. ഈ സമയം അദ്ദേഹം വികാരാധീനനായി. ഞങ്ങൾ ഓരോരുത്തർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. എല്ലാവരുടേയും പ്രയത്‌നത്തെ അദ്ദേഹം അഭിനന്ദിച്ചു. ബഹിരാകാശ മേഖലയിൽ നടപ്പിലാക്കിയ പല പരിഷ്‌കാരങ്ങളും സ്വതന്ത്ര പ്രവർത്തനത്തിന് സഹായിക്കുന്നുണ്ടെന്നും” അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ 3 വിജയകരമായി ലാൻഡ് ചെയ്തതിന് പിന്നാലെയാണ് ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ലാൻഡിംഗ് സൈറ്റിന് ശിവശക്തി പോയിന്റ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ചന്ദ്രയാൻ 2ന്റെ ലാൻഡിംഗ് സൈറ്റിന് തിരംഗ പോയിന്റ് എന്നാണ് പേര് നൽകിയിരിക്കുന്നത്.

Tags: isroS Somanathpm modi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies