ഇന്ത്യക്ക് ഒരിക്കലും മറ്റുള്ളവരെ പിന്നിൽ നിന്ന് കുത്താൻ കഴിയില്ല; വസുധൈവ കുടുംബകം എന്ന സന്ദേശമാണ് നാം ലോകത്തിനായി നൽകിയതെന്ന് രാജ്‌നാഥ് സിംഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യക്ക് ഒരിക്കലും മറ്റുള്ളവരെ പിന്നിൽ നിന്ന് കുത്താൻ കഴിയില്ല; വസുധൈവ കുടുംബകം എന്ന സന്ദേശമാണ് നാം ലോകത്തിനായി നൽകിയതെന്ന് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 08:01 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയുടെ യശസ് വീണ്ടും ഉയർന്നുവെന്ന് അഭിമാനത്തോടെ പറയാൻ സാധിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയോടുള്ള കാഴ്‌ച്ചപ്പാട് പല രാജ്യങ്ങൾക്കും മാറിയെന്നും, ലോകം ഇന്ന് ഇന്ത്യയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുന്നുണ്ടെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്ക് ഒരിക്കലും മറ്റുള്ളവരെ പിന്നിൽ നിന്ന് കുത്താൻ കഴിയില്ലെന്നും വസുധൈവ കുടുംബകം എന്ന സന്ദേശമാണ് രാജ്യം ഈ ലോകത്തിനായി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ” കളവ്, വഞ്ചന എന്നതൊന്നും നമ്മുടെ സ്വഭാവത്തിലില്ല, ചിലപ്പോൾ നമ്മൾ വഞ്ചിക്കപ്പെട്ടേക്കാം. എന്നാൽ നമുക്ക് ഒരിക്കലും മറ്റുള്ളവരെ വഞ്ചിക്കാൻ സാധിക്കില്ല. ഇതാണ് യഥാർത്ഥത്തിൽ ലോകത്തിന് നൽകേണ്ട സന്ദേശം. വസുധൈവ കുടുംബകം എന്ന സന്ദേശമാണ് ഇന്ത്യ ഈ ലോകത്തിന് നൽകിയത്. ജാതിമതഭേദമന്യേ ലോകത്തിലെ എല്ലാവരേയും നമ്മൾ ഒരു കുടുംബമായി കണക്കാക്കുകയാണ്.

അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയുടെ സ്വാധീനം ഇന്ന് വർദ്ധിച്ച് വരികയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയോടുള്ള മറ്റ് രാജ്യങ്ങളുടെ കാഴ്‌ച്ചപ്പാടിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയ്‌ക്ക് പുറത്ത് താമസിക്കുന്നവർക്ക് ഈ കാര്യത്തിൽ ചിലപ്പോൾ ആശങ്കയുണ്ടായിരിക്കാം. എന്നാൽ ഇന്ത്യയുടെ യശസ് ഉയർന്നുവെന്ന് ആത്മവിശ്വാസത്തോടെ തന്നെ പറയാൻ സാധിക്കും. ആഗോളവേദികളിൽ ഇന്ത്യ എന്ത് സംസാരിക്കുന്നു എന്നത് ലോകം ശ്രദ്ധയോടെ കേൾക്കുകയാണ്.

2027ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്ന് ഇന്ത്യയായിരിക്കും. മടിയന്മാരായ ആളുകളുള്ള ഒരു ദരിദ്ര രാജ്യമാണ് ഇന്ത്യയെന്നായിരുന്നു മുൻപ് പലരുടേയും ധാരണ. എന്നാലിന്ന് ആ ധാരണ പൂർണമായും മാറിയിരിക്കുകയാണ്. പണ്ട് അയൽരാജ്യങ്ങൾ പോലും ഇന്ത്യയെ ഏത് സമയവും ആക്രമിക്കാം എന്ന് കരുതിയിരുന്നു. എന്നാൽ ഇന്ത്യ ഒരിക്കലും ദുർബല ശക്തിയല്ലെന്ന് അവർ മനസിലാക്കി കഴിഞ്ഞു. എൻഡിഎ സർക്കാർ അധികാരത്തിൽ വരുന്ന സമയത്ത് പല പ്രതിരോധ ഉത്പന്നങ്ങളും ഇവിടേക്ക് ഇറക്കുമതി ചെയ്യുകയാണ് ചെയ്തിരുന്നത്. 600 കോടി രൂപയുടെ കയറ്റിമതി മാത്രമാണ് നടന്നിരുന്നത്. എന്നാൽ ഇന്ന് 10 വർഷങ്ങൾക്കിപ്പുറം പ്രതിരോധ കയറ്റുമതി 23,000 കോടി രൂപയിലെത്തിയിരിക്കുകയാണെന്നും” അദ്ദേഹം വ്യക്തമാക്കി.

 

Tags: rajnath singhUS VISITdefence minister
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies