സമ്പൂർണ്ണ വാരഫലം: 2024 ഓഗസ്ററ് 25 മുതൽ ഓഗസ്ററ് 31 വരെയുള്ള (1200 ചിങ്ങം 9 മുതൽ ചിങ്ങം 15 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഓഗസ്ററ് 25 മുതൽ ഓഗസ്ററ് 31 വരെയുള്ള (1200 ചിങ്ങം 9 മുതൽ ചിങ്ങം 15 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 08:38 pm IST
FacebookTwitterWhatsAppTelegram

ശ്രദ്ധിക്കുക: പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ഇതും വായിക്കുക

2024 ഓഗസ്ററ് 25 മുതൽ ഓഗസ്ററ് 31 വരെയുള്ള സമ്പൂർണ്ണ വാരഫലം ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ

 

2024 ഓഗസ്ററ് 25 മുതൽ ഓഗസ്ററ് 31 വരെയുള്ള സമ്പൂർണ്ണ വാരഫലം ഭാഗം 3 – മൂലം മുതൽ രേവതി വരെ

 

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

സഹോദരങ്ങളുമായി ഉണ്ടായിരുന്ന പിണക്കങ്ങൾ മാറി രമ്യതയിൽ എത്തും. എല്ലാ കാര്യങ്ങളിലും അസാമാന്യമായ ധൈര്യവും ഇച്ഛാശക്തിയും പ്രകടിപ്പിക്കും. അപ്രതീക്ഷിതമായി ചില സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കുകയും ചെയ്യാൻ സാധ്യത കാണുന്നു. കൈവിട്ട് പോയി എന്ന് കരുതിയ പ്രേമ ബന്ധങ്ങൾ വീണ്ടും മൊട്ടിട്ടു പൂക്കാൻ സാധ്യതയുള്ളതിനാൽ ഒന്ന് പരിശ്രമിക്കാവുന്നതാണ്.

സാമ്പത്തീക കാര്യങ്ങളിൽ ഉണ്ടായിരുന്ന മന്ദത മാറി പുരോഗതി ദൃശ്യമാകും. വളരെയേറെ സുഖസൗകര്യങ്ങൾ ലഭിക്കുകയും ആസ്വദിക്കാനും സാധിക്കും. വാരാന്ത്യം കുടുംബപരമായി ചില അസ്വസ്ഥതകളും അഭിപ്രായ ഭിന്നതകളും രൂപപ്പെടും. മാതാവിനോ പിതാവിനോ ക്ലേശങ്ങൾ വരികയും ആശുപത്രിവാസം ഉണ്ടാവാനും സാധ്യത ഉണ്ട്. ഭക്ഷണസുഖം, നിദ്രാസുഖം, തൊഴിൽ വിജയം എന്നിവ ഉണ്ടാകുമെങ്കിലും നേത്ര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്.

ആഗസ്ത് 25, ആഗസ്ത് 26 ദിവസങ്ങൾ യഥാക്രമം ഭരണി, കാർത്തിക നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, അന്നേ ദിവസം ഇവരും, അശ്വതി നക്ഷത്രക്കാർ ശനിയാഴ്‌ചയും വ്രതം സഹിതം ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

മേലധികാരിയിൽ നിന്നും പാരിതോഷികമോ പ്രശംസയോ ലഭിക്കുവാൻ സാധ്യത ഉണ്ട്. ദാമ്പത്യ ഐക്യവും പരസ്പര വിശ്വാസവും വർദ്ധിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കുകയോ അലങ്കാര വസ്തുക്കൾ ലഭിക്കുകയോ ചെയ്യും. കല സാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ഉണ്ടാവും. നിനച്ചിരിക്കാത്ത നേരത്തു ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും എന്നാൽ സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തുമ്പോൾ സുതാര്യത ഇല്ലെങ്കിൽ മറ്റുള്ളവരിൽ നിന്നും അപവാദം നേരിടേണ്ടി വരും.

സംസാരത്തിൽ മിതത്വo പാലിച്ചില്ലെങ്കിൽ വൻ രീതിയിലുള്ള നഷ്ടങ്ങൾ ഉണ്ടാവുകയും അത് തിരിച്ചു വരാൻ പറ്റാത്ത അത്ര നാശമുണ്ടാവുകയും ചെയ്യും. സർക്കാരിൽ നിന്നോ ഉന്നത ജനങ്ങളിൽ നിന്നോ ദോഷമുണ്ടാകും. അഗ്നിഭയം, തസ്കരഭയം, രോഗാദിദുരിതം, അന്യസ്ത്രീ ബന്ധം, കാര്യതടസ്സം, ശത്രുഭയം എന്നിവ ഉണ്ടാകും.

ആഗസ്ത് 26, ആഗസ്ത് 27, ആഗസ്ത് 28 ദിവസങ്ങൾ യഥാക്രമം കാർത്തിക, രോഹിണി, മകയിരം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, അന്നേ ദിവസം ഇവർ വ്രതം സഹിതം ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

അന്യസ്ത്രീ ബന്ധം വഴി മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാകാനും അനാവശ്യമായ ചതി വഴി ജയിൽ ശിക്ഷ വരെ അനുഭവിക്കാൻ യോഗമുണ്ട്. രാഷ്രീയത്തിൽ പ്രവർത്തിക്കുന്നവർ സ്ത്രീ വിഷയങ്ങളിലും സാമ്പത്തിക വിഷയങ്ങളിലും ഇടപെടുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ വിവാദങ്ങളിൽപ്പെടാനും ജനങ്ങളുടെ ഇടയിൽ മോശം പേര് ലഭിക്കുവാനും ഇടനൽകും. വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവർക്ക് തക്കതായ തൊഴിൽ അവസരങ്ങൾ ലഭിക്കുന്ന സമയമാണ്.

സാഹിത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തങ്ങളുടെ രചന പ്രസീദ്ധികരിക്കാനുള്ള അവസരം ഉണ്ടാവും. വളരെക്കാലമായി അസുഖങ്ങൾക്ക് ചികിൽസയിൽ ആയിരുന്നവർക്കു വാരം അവസാനത്തോട് കൂടി അതെല്ലാം മാറി ഓജസ്സും ആരോഗ്യവും വീണ്ടെടുക്കുവാൻ സാധിക്കും. വിദ്യാർത്ഥികൾക്കു പഠിച്ച വിഷയങ്ങളിൽ ഉയർന്ന മാർക്ക് ലഭിക്കും. ജാതകത്തിൽ ബുധന് മൗഢ്യം ഉള്ളവർ പരിഹാര ക്രിയകൾ ചെയ്തില്ലെങ്കിൽ പരീക്ഷകളിൽ പരാജയം നേരിടേണ്ടി വരും.

ആഗസ്ത് 28, ആഗസ്ത് 29, ആഗസ്ത് 30 ദിവസങ്ങൾ യഥാക്രമം മകയിരം, തിരുവാതിര, പുണർതം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, അന്നേ ദിവസം ഇവർ വ്രതം സഹിതം ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ബന്ധുജന സമാഗമം ഉണ്ടാകുകയും ഏറ്റവും വേണ്ടപ്പെട്ട ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങളിൽ മുഖ്യ പങ്ക് വഹിക്കുവാൻ അവസരം ഉണ്ടാവും. വാരം മധ്യത്തോടു കൂടി അനാവശ്യമായ കേസ് വഴക്കുകളിലോ തർക്കങ്ങളിലോ പെട്ട് ബന്ധനം വരെ വരാൻ യോഗമുണ്ട്. കൂട്ടുബിസിനെസ്സ് ചെയ്യുന്നവർക്ക് വൻ പരാജയം നേരിടേണ്ടി വരും. പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും തനിയ്‌ക്കോ ജീവിതപങ്കാളിക്കോ ആശുപത്രിവാസം വരെ ഉണ്ടാവാനും സാധ്യത ഉണ്ട്.

ആലോചിക്കാതെ ചെയ്യുന്ന പ്രവർത്തികൾ കാരണം വൻകഷ്ടതകൾ ഉണ്ടാവും. എന്തുകാര്യങ്ങളിലും ഇടപെടുമ്പോൾ തടസ്സങ്ങൾ നേരിടും. അമിത ആഡംബരപ്രിയത്വo വരവിനേക്കാൾ ചെലവുണ്ടാകുകയും അത് സാമ്പത്തീക ബാധ്യത ഉണ്ടാകുകയും ചെയ്യും. അന്യസ്ത്രീ ബന്ധം വഷളാവുകയും ജീവിതപങ്കാളിയുമായി അഭിപ്രായഭിന്നത രൂക്ഷമാകുകയും ചെയ്യും.

കർക്കിടകക്കൂറിലുള്ള പുണർതം, പൂയം, ആയില്യം നക്ഷത്രക്കാർ യഥാക്രമം വെള്ളിയാഴ്ച, ശനിയാഴ്ച, ബുധനാഴ്ച ദിവസം വ്രതം സഹിതം ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

 

Tags: Jayarani E.VWeekly PredictionSUB
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്‌ക്കുള്ള ശിക്ഷ ഇന്ന്; ‘തൂക്കിക്കൊന്നോളൂ’ വെല്ലുവിളിക്ക് പിന്നാലെ നിർണായക വിധി

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies