സമ്പൂർണ്ണ വാരഫലം: 2024 ഓഗസ്ററ് 25 മുതൽ ഓഗസ്ററ് 31 വരെയുള്ള (1200 ചിങ്ങം 9 മുതൽ ചിങ്ങം 15 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഓഗസ്ററ് 25 മുതൽ ഓഗസ്ററ് 31 വരെയുള്ള (1200 ചിങ്ങം 9 മുതൽ ചിങ്ങം 15 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 08:54 pm IST
FacebookTwitterWhatsAppTelegram

ശ്രദ്ധിക്കുക: പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ഇതും വായിക്കുക

2024 ഓഗസ്ററ് 25 മുതൽ ഓഗസ്ററ് 31 വരെയുള്ള സമ്പൂർണ്ണ വാരഫലം ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ

 

2024 ഓഗസ്ററ് 25 മുതൽ ഓഗസ്ററ് 31 വരെയുള്ള സമ്പൂർണ്ണ വാരഫലം ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ

 

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

കുടുംബത്തിൽ സന്തോഷവും സമാധാന അന്തരീക്ഷവും സംജാതമാകും. തൊഴിൽപരമായി ഉണ്ടായിരുന്ന അസ്വസ്ഥതകൾ ഏറെക്കുറെ മാറുന്ന വാരമാണ്. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ ഉണ്ടാവും. ബിസിനെസ്സിലോ തൊഴിലിലോ പുതിയ അവസരങ്ങൾ വന്നു ചേരും. ശത്രുക്കൾ ആയിരുന്നവർ മിത്രങ്ങൾ ആയിത്തീരും. അപ്രതീഷിതമായി ഭാഗ്യാനുഭവങ്ങൾ ഉണ്ടാവുകയും അതുവഴി ധനലാഭം വരികയും ചെയ്യും. ജോലിയിലുള്ള ആത്മാർത്ഥത സഹപ്രവർത്തകരുടെയും മേലധികാരിയുടെയും പ്രശംസയും അംഗീകാരവും ലഭിക്കും.

പ്രേമവിജയം, ദാമ്പത്യഐക്യം, ഭക്ഷണസുഖം, മനഃസുഖം എന്നിവ ലഭിക്കും. സ്ത്രീകളുമായി അടുത്ത് ഇടപഴകാനുള്ള അവസരം ഉണ്ടാവും. പുതിയ സുഹൃത്തുക്കളെ കണ്ടെത്താൻ സാധിക്കും. ബന്ധുജനങ്ങളിൽ നിന്നും സഹായ സഹകരണങ്ങൾ ഉണ്ടാവും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കുവാൻ സാധിക്കും. എവിടെയും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ അവസരം ലഭിക്കും.

ധനുക്കൂറിലുള്ള മൂലം, പൂരാടം, ഉത്രാടം നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, ഞായറാഴ്ച, തിങ്കളാഴ്ച ദിവസം വ്രതം സഹിതം ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

വാരത്തിന്റെ തുടക്കത്തിൽ വൈകാരികമായ ഒട്ടനവധി സംഭവവികാസങ്ങൾ ഉണ്ടാവും. ദൂരദേശയാത്രകൾ അനിവാര്യമായി വരും. കുടുംബത്തിൽ ആർക്കെങ്കിലും മരണമോ മരണ സമാനമായ അവസ്ഥകളോ ഉണ്ടാവും. വാഹനം ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കാത്തപക്ഷം അപകടങ്ങൾ ഉണ്ടാവാൻ ഇടവരും. വാരമധ്യത്തോടുകൂടി കുടുംബത്തിൽ അഭിവൃദ്ധി, വ്യപഹാരങ്ങളിൽ വിജയം, സാമ്പത്തീക ഉന്നതി, രോഗശാന്തി. ദാമ്പത്യ ഐക്യം, ശത്രുഹാനി, നിദ്രാസുഖം എന്നിവ ഉണ്ടാവും.

ബിസിനസ്സിൽ ആയാലും തൊഴിലിൽ ആയാലും ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആയിത്തീരും. വളരെക്കാലമായി വിവാഹതടസ്സം ഉണ്ടായിരുന്നവർക്കു അതെല്ലാം മാറി നല്ല വിവാഹബന്ധങ്ങൾ വന്നുചേരുകയും അതുവഴി സാമ്പത്തിക നേട്ടം ഉണ്ടാവുകയും ചെയ്യും. ദാമ്പത്യത്തിൽ സ്നേഹവും പരസ്പര വിശ്വാസവും വർദ്ധിക്കും. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ഉണ്ടാവും.

മകരക്കൂറിലുള്ള ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച ദിവസം വ്രതം സഹിതം ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ജീവിത പങ്കാളിക്കോ സന്താനങ്ങൾക്കോ രോഗാദിദുരിതങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. എല്ലാ കാര്യങ്ങളിലും തടസ്സവും അലസതയും അനുഭവപ്പെടും. വിവര സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്കു വൻരീതിയിലുള്ള നഷ്ട്ടങ്ങൾ വന്നുചേരും. ജീവിതപങ്കാളിക്ക് സംശയരോഗം കൂടുകയും അത് പിന്നീട് വിവാഹ മോചനം വരെ എത്തുവാൻ കാരണമാകും. ബന്ധുജനങ്ങളുമായും സുഹൃത്തുക്കളുമായും കലഹം ഉണ്ടാവാൻ ഇടയുണ്ട്. തൊഴിലിടങ്ങളിൽ ക്ലേശം വർദ്ധിക്കുകയും തൊഴിൽ രാജി വെയ്‌ക്കുവാൻ തീരുമാനിക്കുകയും ചെയ്യും.

അനാവശ്യമായി ദുഃസ്വപ്നങ്ങൾ കണ്ട് ഞെട്ടി എഴുനേൽക്കുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യും. കുടുംബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാവുകയും അന്യദേശവാസം അനുഭവത്തിൽ വരികയും ചെയ്യും. വാതരോഗം, മനോരോഗം, ഉദരരോഗം എന്നിവ അലട്ടും. വാരം അവസാനം ധനക്ലേശം മാറി മനസ്സന്തോഷം, ഭക്ഷണസുഖം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.

കുംഭക്കൂറിലുള്ള അവിട്ടം, ചതയം, പൂരുരുട്ടാതി നക്ഷത്രക്കാർ യഥാക്രമം ബുധനാഴ്ച, വ്യാഴാഴ്ച, വെള്ളിയാഴ്ച ദിവസം വ്രതം സഹിതം ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

വാരം തുടക്കത്തിൽ മനോധൈര്യം, ശത്രുഹാനി, ചിന്താശേഷി, പക്വത, മനഃസന്തോഷം, ആരോഗ്യവർദ്ധനവ് എന്നിവ ഉണ്ടാകും. എന്നാൽ വാര മധ്യത്തോടുകൂടി കുടുംബസൗഖ്യകുറവ്, ഭക്ഷണസുഖക്കുറവ്, മനഃശക്തികുറവ് എന്നിവ അനുഭവപ്പെടും. മനസ്സിൽ അകാരണമായ പേടി ഉണ്ടാവുകയും മാനസീക നില തെറ്റുന്ന തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവുകയോ ചെയ്യും. എന്ത് തൊഴിലിൽ ഏർപെട്ടാലും അതിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നഷ്ടപ്പെടും. ജീവിതപങ്കാളിക്കോ തനിക്കോ അസുഖങ്ങൾ മൂർച്ഛിക്കാൻ സാധ്യതയുണ്ട്. പ്രേമിച്ചിരുന്നവർ പരസ്പരധാരണയോടു കൂടി പിരിയുവാൻ തീരുമാനിക്കും.

അനാവശ്യമായ തൊഴിൽ ഇടങ്ങളിൽ പ്രശ്നമുണ്ടാകുകയും തൊഴിൽ നഷ്ടപെടുവാനും ഇടയുണ്ടാകും. ഏറ്റവും വേണ്ടപ്പെട്ട ബന്ധുജനങ്ങൾക്കു ഹാനി ഉണ്ടാവും. അനാവശ്യമായ കൂട്ടുകെട്ടുകൾ മാനഹാനി , ധനക്ലേശം എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്. മാതാവിന് ക്ലേശകരമായ അവസ്ഥകൾ ഉണ്ടാവും. സ്ത്രീകളിൽ ഗർഭാശയ സംബന്ധമായ അസുഖങ്ങൾ രൂക്ഷമാകും. വൃണങ്ങൾ ഏതെങ്കിലും മുറിവ് പറ്റി രക്തസ്രാവം എന്നിവ ഉണ്ടാവാം.

മീനക്കൂറിലുള്ള പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർ യഥാക്രമം വെള്ളിയാഴ്ച, ശനിയാഴ്ച, ബുധനാഴ്ച ദിവസം വ്രതം സഹിതം ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്‌ക്കുള്ള ശിക്ഷ ഇന്ന്; ‘തൂക്കിക്കൊന്നോളൂ’ വെല്ലുവിളിക്ക് പിന്നാലെ നിർണായക വിധി

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies