ശ്രദ്ധിക്കുക: പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
ഇതും വായിക്കുക
2024 ഓഗസ്ററ് 25 മുതൽ ഓഗസ്ററ് 31 വരെയുള്ള സമ്പൂർണ്ണ വാരഫലം ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ
2024 ഓഗസ്ററ് 25 മുതൽ ഓഗസ്ററ് 31 വരെയുള്ള സമ്പൂർണ്ണ വാരഫലം ഭാഗം 3 – മൂലം മുതൽ രേവതി വരെ
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
തുടക്കത്തിൽ ശത്രുക്കളെക്കൊണ്ട് ഉപദ്രവം ഉണ്ടാവുമെങ്കിലും ദൈവാധീനത്താൽ പലകാര്യങ്ങളിലും നീക്കുപോക്കുണ്ടാവും. കർമ്മരംഗം പുഷ്ടിപ്പെടുകയും പുതിയ പദ്ധതികൾക്ക് നിക്ഷേപം വരികയും ചെയ്യും. സർക്കാർ തലത്തിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ഉണ്ടാവുകയും മറ്റു ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും. പുതിയ ചില സുഹൃത്ബന്ധങ്ങൾ ഉണ്ടാവുകയും ദൃഢമാകുകയും ചെയ്യും. വളരെകാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടാനും അവരോടൊപ്പം ആഘോഷവേളകളിൽ പങ്കെടുക്കുവാനും സാധിക്കും.
വിശേഷപ്പെട്ട പുണ്യതീർത്ഥ സ്ഥലങ്ങളിലോ ഉല്ലാസ യാത്രകളിലോ സുഹൃത്തുക്കളോടൊപ്പം പോകുവാൻ അവസരം ലഭിക്കും. കലാകാരൻമാർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. കല, സാഹിത്യം, സാംസകാരിക തലത്തിൽ പ്രവർത്തിക്കുന്നവർക്കു കീർത്തിയും പ്രശസ്തിയും ലഭിക്കും. പുതിയ ആഭരണം, വസ്ത്രം എന്നിവ ലഭിക്കും. ഇഷ്ടഭക്ഷണം, നിദ്രാസുഖം, ദാമ്പത്യ ഐക്യം, സർവ്വ കാര്യവിജയം, തൊഴിൽ വിജയം, അപ്രതീക്ഷിത ധനനേട്ടം എന്നിവ ഉണ്ടാകും.
ചിങ്ങക്കൂറിലുള്ള മകം, പൂരം, ഉത്രം നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, ഞായറാഴ്ച, തിങ്കളാഴ്ച ദിവസം വ്രതം സഹിതം ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
വാരത്തിന്റെ തുടക്കത്തിൽ ഏറ്റവും വേണ്ടപ്പെട്ട ആളുകളുമായി തെറ്റിപിരിയേണ്ട സാഹചര്യം ഉണ്ടാവും. സ്വന്തമായി തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയുന്ന ആലോചനശീലം ഇല്ലാത്ത പെരുമാറ്റത്തിൽ വൻ സാമ്പത്തിക ബാധ്യതകൾ വന്നുചേരും. ലോൺ എടുത്തവർ കൃത്യമായി തിരിച്ചെടുക്കാത്ത പക്ഷം സ്ഥാപര വസ്തുക്കൾ ജപ്തി ഭീക്ഷണി ഉണ്ടാവുകയോ കേസ് നടപടികൾ ഉണ്ടാവുകയോ ചെയ്യും. വാരമധ്യത്തോടുകൂടി തൊഴിൽ വിജയം, സാമ്പത്തീക ഉന്നതി, ശയനസുഖം എന്നിവ ലഭിക്കും.
വിവാഹകാര്യങ്ങളിൽ തീരുമാനമാകുകയോ ഏതെങ്കിലും വേണ്ടപ്പെട്ടവരുടെ വിവാഹം നടത്താൻ മുൻകൈ എടുത്ത് നടത്തികൊടുക്കപ്പെടുകയോ ചെയ്യും. ദമ്പതികൾ തമ്മിലുള്ള പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. സന്താനങ്ങളുടെ കാര്യത്തിൽ ഉണ്ടായിരുന്ന ആശങ്കകൾ മാറി അവർക്ക് അഭിമാനം തോന്നുന്ന നിമിഷങ്ങൾ ഉണ്ടാവും. വളരെക്കാലമായി വിദേശത് ആയിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടാനും അവരിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യും.
കന്നിക്കൂറിലുള്ള ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച ദിവസം വ്രതം സഹിതം ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖം ആദ്യ 3/4 ഭാഗം)
അപ്രതീക്ഷിതമായ പല സംഭവവികാസങ്ങളും സംഭവിക്കുന്ന വാരമാണ്. ഏതെങ്കിലും തരത്തിലുള്ള കേസ് വഴക്കുകൾ ഉള്ളവർ കൃത്യ സമയത്തു ഡോക്യൂമെന്റുകൾ പുതുക്കുന്നത് നല്ലതായിരിക്കും. ആരോഗ്യ കാര്യങ്ങളിൽ തൃപ്തിക്കുറവ് അനുഭവപ്പെടും, ഏതെങ്കിലും മരുന്നുകൾ കഴിക്കുന്നവർ കൃത്യസമയത് മരുന്നുകൾ കഴിക്കുകയോ വൈദ്യസഹായം തേടുകയോ ചെയ്യുന്നത് അസുഖത്തിന്റെ കാഠിന്യം കുറയുവാൻ നല്ലതാണ്. ശത്രു ശല്യം വർദ്ധിക്കുകയും കുടുംബ ബന്ധുജനങ്ങളുമായോ സുഹൃത്തുക്കളുമായോ വാക്കുതർക്കങ്ങളിൽ ഏർപ്പെടാനും സാധ്യതയുണ്ട്.
നിസാരമായ കാര്യങ്ങൾക്ക് ജീവിതപങ്കാളിയുമായും സന്താനങ്ങളുമായും അഭിപ്രായ ഭിന്നതകൾ ഉണ്ടാവും. ഭക്ഷണ കാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ഉണ്ടാവുകയും ദഹനത്തെ ബാധിക്കുകയും ചെയ്യും. വാരം അവസാനം ആരോഗ്യം, നിദ്രാസുഖം, ദാമ്പത്യഐക്യം, മനഃസന്തോഷം എന്നിവ ഉണ്ടാവും. ബീച്ചിലോ മറ്റ് ജലാശയങ്ങളിലോ പോകുന്നവർ ജാഗ്രത പാലിക്കുക അപകടങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്.
തുലാക്കൂറിലുള്ള ചിത്തിര, ചോതി, വിശാഖം നക്ഷത്രക്കാർ യഥാക്രമം ബുധനാഴ്ച, വ്യാഴാഴ്ച, വെള്ളിയാഴ്ച ദിവസം വ്രതം സഹിതം ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. സ്വന്തമായി വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ബിസിനസ്സ് നടത്താൻ ആഗ്രഹിക്കുന്നവർക്കും അതിന് തക്കതായ സന്ദർഭങ്ങൾ ഉണ്ടാവുകയും ജീവിതപങ്കാളിയുടെയും കുടുംബാംഗങ്ങളുടെ പിന്തുണ ഉണ്ടാവുകയും ചെയ്യും. യുവജനങ്ങളുടെ വിവാഹ കാര്യങ്ങളിൽ തീരുമാനമാകും. എന്നാൽ വാര മധ്യത്തോടുകൂടി ശത്രുശല്യം വർദ്ധിക്കുകയും കടബാധ്യതകൾ ഉണ്ടാവുകയും ചെയ്യും. രാത്രികാലങ്ങളിൽ സഞ്ചരിക്കുമ്പോൾ വളരെ അധികം സൂക്ഷിച്ചില്ലെങ്കിൽ വിഷഭയം ഉണ്ടാവാൻ സാധ്യത ഉണ്ട്.
മറ്റുള്ളവർക്ക് വേണ്ടി ഒരുപാട് ഉപകാരങ്ങൾ ചെയ്താലും തിരിച്ചു തിക്താനുഭവങ്ങൾ ഉണ്ടാവും. ആമാശയ സംബന്ധമായ അസുഖങ്ങൾ, വാത-പിത്ത-കഫ രോഗം മറ്റു ഏതെങ്കിലും തരത്തിൽ അസുഖമുള്ളവർക്കു രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ട്. സ്വത്തു തർക്കങ്ങളിൽ കേസ് വഴക്കുകൾ ഉണ്ടാവാനും ജയിൽ ശിക്ഷ വരെ നേരിടേണ്ടി വന്നേക്കാം. സന്താനങ്ങൾക്ക് രോഗാദിദുരിതമോ മറ്റ് അരിഷ്ടതകളോ ഉണ്ടാവും.
വൃശ്ചികകൂറിലുള്ള വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർ യഥാക്രമം വെള്ളിയാഴ്ച, ശനിയാഴ്ച, ബുധനാഴ്ച ദിവസം വ്രതം സഹിതം ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V















