യുക്രെയ്‌നായി 125 മില്യൺ ഡോളറിന്റെ സൈനിക പാക്കേജ് പ്രഖ്യാപിച്ച് അമേരിക്ക; വ്യോമ പ്രതിരോധ മിസൈലുകളും അത്യാധുനിക ആയുധങ്ങളും കൈമാറും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌നായി 125 മില്യൺ ഡോളറിന്റെ സൈനിക പാക്കേജ് പ്രഖ്യാപിച്ച് അമേരിക്ക; വ്യോമ പ്രതിരോധ മിസൈലുകളും അത്യാധുനിക ആയുധങ്ങളും കൈമാറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 08:40 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: യുക്രെയ്‌ന് പുതിയ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. 125 മില്യൺ ഡോളറിന്റെ സൈനിക പാക്കേജാണ് യുക്രെയ്‌നായി പ്രഖ്യാപിച്ചത്. യുക്രെയ്ൻ ഇന്ന് അവരുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി ഇരു നേതാക്കളും നടത്തിയ ചർച്ചയ്‌ക്കിടെയാണ് പ്രഖ്യാപനം നടത്തിയത്. യുക്രെയ്‌ന് പുതിയ സൈനിക സഹായ പാക്കേജ് പ്രഖ്യാപിച്ചതിൽ അഭിമാനമുണ്ടെന്ന് ബൈഡൻ പ്രസ്താവനയിലൂടെ അറിയിച്ചു.

വ്യോമ പ്രതിരോധ മിസൈലുകൾ, അത്യാധുനിക ആയുധങ്ങൾ, ആന്റി ആർമർ മിസൈലുകൾ, മൊബൈൽ റോക്കറ്റ് സംവിധാനങ്ങൾ എന്നിവ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പോരാട്ടത്തിൽ റഷ്യ വിജയിക്കില്ലെന്നും, യുക്രെയ്‌നിലെ ജനങ്ങൾക്കായിരിക്കും അന്തിമ വിജയമെന്നും ബൈഡൻ പറഞ്ഞു. അമേരിക്കയും സഖ്യകക്ഷികളും യുക്രെയ്‌നോടൊപ്പം നിലകൊള്ളുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. അടിയന്തര ആവശ്യങ്ങൾക്കുള്ള സഹായമെന്ന നിലയിലാണ് അമേരിക്ക ഇപ്പോൾ സൈനിക സഹായം കൈമാറുന്നത്.

സൈനിക സഹായത്തിന് സെലൻസ്‌കിയും ബൈഡനെ നന്ദി അറിയിച്ചു. വ്യോമ പ്രതിരോധ മേഖലയിൽ ലഭിച്ച സഹായം തങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്ന് സെലൻസ്‌കി അറിയിച്ചു. 2022ൽ റഷ്യ-യുക്രെയ്ൻ പോരാട്ടം ആരംഭിച്ചത് മുതൽ 55 ബില്യൺ ഡോളറിന്റെ ആയുധങ്ങളും മറ്റ് സുരക്ഷാ ഉപകരണങ്ങളും അമേരിക്ക യുക്രെയ്‌ന് കൈമാറിയിട്ടുണ്ട്.

അമേരിക്കയുടെ ഉറച്ച പിന്തുണ യുക്രെയ്‌നൊപ്പമാണെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് ഈ സഹായം കൈമാറിയതെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു. സെലൻസ്‌കിയുടെ ഓഫീസും ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. റഷ്യയുടെ കുർസ്‌ക് മേഖലയിൽ ഇരുപക്ഷവും തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടെയാണ് അമേരിക്കയുടെ പ്രഖ്യാപനം വന്നത്.

Tags: USRussiaUkraineUS President Joe BidenVolodymyr ZelenskyFEATURED2New Military Aid
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies